പൊണ്ണത്തടിക്ക് കാരണമായ 14 ജീനുകൾ
വിർജീനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ നിന്നും അമിതവണ്ണത്തിനു കാരണമായ 14 ജീനുകളെയും ശരീരഭാരം തടയാൻ കഴിയുന്ന മൂന്നു ജീനുളെയും തിരിച്ചറിഞ്ഞിരിക്കുന്നു.
വയർലെസ് ചാർജിംഗ് റൂം
വയർലെസ് ചാർജ് ട്രാൻസ്ഫർ വഴി സ്മാർട്ട് ഫോണുകളും ചെറിയ വീട്ടുപകരണങ്ങളും ചാർജ് ചെയ്യാനൊരു മുറി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഗവേഷകർ.
ബഹിരാകാശ ടൂറിസവുമായി സ്പേസ് എക്സ്
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള ഈ യാത്ര സാധ്യമാക്കിയത്.
വൈറസ് vs ജനങ്ങൾ – ഉൾക്കഥകൾ
മലേഷ്യയിലെ നിപ വൈറസ്, വിയറ്റ്നാമിലെ പക്ഷിപ്പനി, പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ മുൻനിരകളിൽ തന്റെ കരിയർ ചെലവഴിച്ച ഫെരാർ, കോവിഡ്-19 ന്റെ വിശാലമായ പ്രശ്നങ്ങളെ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.
പരിഷത്തിന്റെ 60 വർഷങ്ങൾ | കെ.കെ.കൃഷ്ണകുമാർ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സംബന്ധിച്ച് വജ്രജൂബിലി വർഷം ഒരു വിലയിരുത്തൽ വർഷം കൂടിയാണ്. കേരള സമൂഹത്തെ ശാസ്ത്രവത്കരിക്കാനും ജനാധിപത്യവത്കരിക്കാനും നടത്തിയ ശ്രമങ്ങളെ അതിന്റെ പൂർണ്ണവ്യാപ്തിയിൽ നിഷ്കൃഷ്ഠമായി പരിശോധിക്കാനുള്ള അവസരമാണ്. ഏറ്റെടുത്ത വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ സംഘടനയെയും പൊതുസമൂഹത്തെയും ആത്മവിശ്വാസംകൊണ്ടു നിറയ്ക്കാനും ഉത്സാഹഭരിതമാക്കാനും തീർച്ചയായും ആറുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന് കഴിയും… പരിഷത്തിനെ ജനകീയശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കെ.കെ.കൃഷ്ണകുമാർ സംസാരിക്കുന്നു…
പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു
വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു.
താണു പത്മനാഭൻ – കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ
2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ താണു പത്മനാഭനുമാണ് ലഭിച്ചത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രൊഫ. താണു പത്മനാഭനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഡോ. താണു പത്മനാഭനുമായി ഡോ.എൻ ഷാജി നടത്തിയ അഭിമുഖം വായിക്കാം.
മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?
വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.