Read Time:19 Minute

ശരത്ത് മുത്തേരി

പുഴയോര വനങ്ങൾ , നിത്യ ഹരിത വനങ്ങൾ,അർദ്ധ നിത്യ ഹരിത വനങ്ങൾ,ആർദ്ര ഇലപൊഴിയും വനങ്ങൾ,തുറസ്സായ വനപ്രദേശങ്ങൾ തുടങ്ങിയ ഉൾക്കൊള്ളുന്നതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ്. ഈ ആവാസ വ്യവസ്ഥകൾ എല്ലാം തന്നെ അവിടുത്തെ ചിത്രശലഭ വൈവിധ്യത്തെ പിന്തുണക്കുന്നു, 1995 മുതൽ 2012 വരെ വിവിധ സീസണുകളിൽ ആയി സി . സുശാന്ത്, വി വി രാജശ്രീ എന്നിവർ നടത്തിയ പഠനങ്ങളിൽ നിന്നും 223 ഇനം ചിത്രശലഭങ്ങളെ നിരീക്ഷിച്ചിട്ടുണ്ട്.

  1. പുഴയോര വനങ്ങൾ :161 ഇനം ചിത്രശലഭങ്ങൾ
  2. നിത്യ ഹരിത വനങ്ങൾ : 113 ഇനം ചിത്രശലഭങ്ങൾ
  3. അർദ്ധ നിത്യ ഹരിതവനങ്ങൾ: 83 ഇനം ചിത്രശലഭങ്ങൾ
  4. ആർദ്ര ഇല പൊഴിയും വനങ്ങൾ:72 ഇനം ചിത്രശലഭങ്ങൾ
  5. തുറസ്സായ വനപ്രദേശങ്ങൾ: 71 ചിത്രശലഭങ്ങൾ

റിപ്പേറിയൻ വനം, നദി തീരവനം ഈ മേഖലകൾ ചിത്രശലഭങ്ങൾക്ക് ഏറെ പ്രാധാന്യം എറിയതാണ്. ഇവയുടെ ചുറ്റുമായി കാണപ്പെടുന്ന പാച്ചുകൾ താരതമ്യേന ഇവയെക്കാൾ നനവേറിയതായതിനാൽ തന്നെ ഇവ  വേനൽക്കാലത്ത് പോലും ധാരാളം ജീവിവർഗങ്ങളെ ഉൾക്കൊള്ളുന്നവയാണ്, ചെളിയൂറ്റൽ (mud puddling) ആയി ധാതു ലവണങ്ങൾ കൊണ്ടു സമ്പന്നമായിരിക്കുന്ന ഈ സ്ഥലങ്ങളെയാണ് ചിത്രശലഭങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. ഈ ധാതു ലവണങ്ങളെല്ലാം തന്നെ ചിത്രശലഭങ്ങളുടെ പ്രത്യുൽപാദന പ്രക്രിയയിൽ മുഖ്യപങ്ക് വഹിക്കുന്നു. അതിനാൽതന്നെ പുഴയോര വനങ്ങളിൽ 223 ഇനങ്ങളിൽ 161 ഇനം ചിത്രശലഭങ്ങളെ നിരീക്ഷിക്കാൻ സാധിക്കുന്നു. ആയിരത്തിത്തിലധികം എണ്ണം വരുന്ന ചിത്രശലഭങ്ങളുടെ കൂട്ടം ചേരലും ഇവിടെ കാണാൻ സാധിക്കും.

ചെളിയിലും നനഞ്ഞ മണ്ണിലും ശലഭങ്ങൾ കൂട്ടത്തോടെ വന്നിരിക്കുന്ന പ്രതിഭാസമാണ് ചെളിയൂറ്റൽ (Mud Puddling). പോഷണങ്ങൾ വലിച്ചെടുക്കാനാണ് ഇങ്ങനെ വന്നിരിക്കുന്നത്. കടപ്പാട് വിക്കിപീഡിയ Vinayaraj

Mottledemigrants, Chocolate Albatross, Common Albatross, Blue tiger, Dark blue tiger, Stripped Tiger, Double BandedCrow and Common Crow എന്നീ ചിത്രശലഭങ്ങളെയാണ് പ്രധാനമായും വേനൽക്കാലത്ത് ചാലക്കുടി പുഴയോരത്ത് mud puddling ചെയ്യുന്നത് കാണാനാവുക. ഇവയ്ക്കു പുറമേ Common Blue Bottle, Common Jay, Malabar banded Swallowtail, Southern Birdwing, Great Orange tip, Plain Puffin, Painted Sawtooth, Common Ciliate Blue, Pointed Ciliate Blue, Angled Pierrot, Banded Blue Pierrot, Common Pierrot, Common Line Blue, Dark Pierrot, Quaker and Malayan എന്നീ 16 ഇനം വരുന്ന ചിത്രശലഭങ്ങൾ വലുതോ ചെറുതോ ആയ കൂട്ടങ്ങളായി mud puddling ചെയ്യുന്നതും കാണാം. ഈ മേഖലയിൽ കണ്ടു വരുന്ന മിക്ക സസ്യങ്ങളും തന്നെ ചിത്രശലഭങ്ങളുടെ ആഹാരസസ്യങ്ങൾ ആണ്. അതു കൊണ്ടു തന്നെ ഈ മേഖലയുടെ നാശം എന്നു പറയുന്നത് ഈ ചിത്രശലഭങ്ങളുടെയും നാശത്തിലേക്ക് വഴിയൊരുക്കുന്നതാണ്

അപൂർവ്വവും, തനതുമായ ചിത്രശലഭങ്ങൾ

അപൂർവവും തനതുമായ സസ്യ ജന്തുവൈവിധ്യം നിറഞ്ഞതാണ് അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ്. പശ്ചിമഘട്ടത്തിൽ കണ്ടു വരുന്ന 37 ഇനം തനതു ചിത്രശലഭങ്ങളിൽ 21 ഇനം തനതു ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറസ്റ്റ് നിന്നും പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

അവയുടെ പട്ടിക ചുവടെ ചേർക്കുന്നു. (ചിത്രങ്ങള്‍ താഴെ ചിത്രഗാലറിയില്‍ കൊടുത്തിരിക്കുന്നു)

Sl No. Common name Scientific Name
1 Malabar Rose Pachliopta pandiyana 
2 Malabar Raven Papilio dravidarum
3 Malabar Banded Swallowtail Papilio liomedon 
4 Malabar Banded Peacock Papilio Buddha
5 Lesser Albatross Appias wardi
6 Shivas Sunbeam Curetis siva 
7 Western Centaur Oak blue Arhopala pseudocentaurus 
8 Tamil Oak blue Arhopala bazaloides 
9 Plane Bindahara phocides
10 Malabar Flash Rapala lankana
11 Nilgiri Tiger Parantica nilgirensis
12 Malabar Tree Nymph Idea malabarica 
13 Travancore Evening Brown Parantirrhoea marshalli
14 Small Long-brand Bushbrown Mycalesis igilia 
15 Tamil Catseye Zipaetis saitis 
16 Nilgiri Fourring Ypthima chenui 
17 Tamil Spotted Flat Celaenorrhinus ruficornis 
18 Bicolour Ace Sovia hyrtacus 
19 Golden Flitter Quedara basiflava 
20 Madras Ace Halpe honorei 
21 Southern Spotted Ace Thoressa astigmata

Tamil Oak Blue (Arhopala bazaloides)and Blue Nawab (Polyura Schreiber) എന്നിങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വമായ 2 ചിത്രശലഭങ്ങൾ ഉൾപ്പെടെ Spot Puffin, Common Banded Peacock, Malabar Banded Peacock, Dark Pierrot, Large 4-Line Blue, Scarce shot Silverline, Malabar Flash, Orchid tit, Travancore Evening Brown, Sullid Sailor, Tamil Dartlet and Maculate Lancer എന്നിങ്ങനെ14 ഇനം അപൂർവ്വ ചിത്രശലഭങ്ങളെയും ഈ മേഖലയിൽ നിന്നും നിരീക്ഷിച്ചിട്ടുണ്ട്. *IUCN ന്റെ റെഡ് ഡാറ്റ ലിസ്റ്റിൽ ഉൾപ്പെടുന്ന 8 ഇനം ചിത്രശലഭങ്ങളെ ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്

ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയവ

Common Name Scientific Name
1 Southern Birdwing Troides minos
2 Malabar Rose Pachliopta pandiyana
3 Malabar Raven Papilio dravidarum
4 Malabar Banded Swallowtail Papilio liomedon
5 Malabar Banded Peacock Papilio Buddha
6 Nilgiri Tiger Parantica nilgirensis
7 Malabar Tree Nymph Idea malabarica
8 Travancore Evening Brown Parantirrhoea marshalli

കേരളത്തിൽ നിന്നും വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയവയിൽ 5ൽ 4 ഇനം ചിത്രശലഭങ്ങളെ ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

Common Name Scientific Name
1 Blue Nawab Polyura Schreiber
2 Danaid Eggfly Hypolimnas misippus
3 Malabar Banded Swallowtail Papilio liomedon
4 Crimson Rose Pachliopta hector

കേരളത്തിൽ നിന്നും വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക രണ്ടിൽ ഉൾപ്പെടുത്തിയവയിൽ 22ൽ 20 ഇനം ചിത്രശലഭങ്ങളെ ഈ മേഖലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്

Sl No Common Name Scientific Name
1 Southern Duffer Discophora lepida
2 Common Beak Libythea lepita
3 Small Leopard Phalanha alcippe
4 Common Baron Euthalia aconthea
5 Grey count Tanaecia lepidea
6 Great Evening Brown Melantis zitenius
7 White Bar Bush brown Mycalesis anaxias
8 Tamil Oak Blue Arhopala bazaloides
9 Pea Blue Lampides boeticus
10 Indigo Flash Papala varuna
11 Scarce Shot Silverline Spindasis elima
12 Long banded Silverline Spindasis lohita
13 Peacock royal Tajuria cippus
14 Many tailed Oak Blue Thaduka multicaudata
15 Malabar Banded Peacock Papilio Buddha
16 Common Albarross Appias albina
17 Chocalate Albatross Appias lyncida
18 Lesser Albatross Appias wardi
19 Lesser Gull Cepora nadina
20 Common Wanderer Pareronia valeria

ദേശാടനക്കാർ

പല കാരണങ്ങളാൽ ചിത്രശലഭങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റിടങ്ങളിലേക് ദേശാടനം ചെയ്യാറുണ്ട്. കാലാവസ്ഥാ മാറ്റവും, ഭക്ഷണ സസ്യങ്ങളുടെ കുറവുമൊക്കെ തന്നെ ദേശാടനത്തിന്റെ കാരണങ്ങളാണ്. അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ് ഡിസംബർ- ജനുവരി, മാര്‍ച്ച്-ഏപ്രിൽ മാസങ്ങളിൽ ചിത്രശലഭങ്ങളുടെ ദേശാടന പാത ആണ്. അതിൽ വലിയ അളവിൽ Common Crows, Double –banded Crows, Blue Tigers, Dark Blue tigers, Striped Tigers എന്നിവയും ചെറിയ അളവിൽ Brown King Crows and Common Rose എന്നിവയും ഡിസംബർ-ജനുവരി മാസത്തിൽ ദേശാടനം നടത്തുന്നതായി നിരീക്ഷിക്കപെട്ടിട്ടുണ്ട്. മാര്‍ച്ച് – ഏപ്രിൽ മാസത്തിൽ Albatrosses, emigrants എന്നീ ചിത്രശലഭങ്ങൾ 1000 അധികം എണ്ണം വരുന്നവ ദേശാടനം നടത്തുന്നതായി കാണാം. ഒപ്പം തന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തായി പുഴക്കരയിൽ 1000 മുതൽ 3000 വരെ എണ്ണം വരുന്ന ഈ ഇനം ചിത്രശലഭങ്ങൾ കൂട്ടം ചേരുന്നതും കാണാൻ സാധിച്ചിട്ടുണ്ട്. 223 ഇനങ്ങളിൽ 27 ഇനം ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളെ അതിരപ്പിള്ളി വാഴച്ചാൽ റിസർവ് ഫോറെസ്റ്റ് നിന്നും നിരീക്ഷിച്ചിട്ടുണ്ട്. അവ താഴെ ചേർക്കുന്നു.

  1. Brown Awl
  2. Small brandd Swift
  3. Lime Butterfly
  4. Common Rose
  5. Crimson rose
  6. Small grass Yellow
  7. Common Grass yellow
  8. Mottled Emigrant
  9. Common Emigrant
  10. Stripped Albatross
  11. Chocolate albatross
  12. Common albatross
  13. Common gull
  14. Pioneer
  15. Dark Cerulean
  16. Pea Blue
  17. Blue Tiger
  18. Dark blue Tiger
  19. Stripped Tiger
  20. Plain Tiger
  21. Glassy Tiger
  22. Double-branded Crow
  23. Brown King Crow
  24. Common Crow
  25. Yellow Pansy
  26. Chocalate Pansy
  27. Great Eggfly

കടപ്പാട്  :   വാഴച്ചാൽ -അതിരപ്പിള്ളി റിസർവ് ഫോറെസ്റ്റിലെ ചിത്രശലഭങ്ങളെക്കുറിച്ച് – സി.സുശാന്തും വി.വി.രാജശ്രീയും നടത്തിയ പഠനം

ചിത്രഗാലറി

അതിരപ്പിള്ളി വാഴച്ചാൽ റിസർവ് വനത്തില്‍ കണ്ടുവരുന്ന 21 ഇനം തനതു ചിത്രശലഭങ്ങള്‍

മലബാർ റോസ്Malabar Rose കടപ്പാട് വിക്കിപീഡിയ © 2016 Jee & Rani Nature Photography
മലബാർ റാവൻ Malabar Raven  കടപ്പാട് വിക്കിപീഡിയ ©Uajith
പുള്ളിവാലൻ Malabar Swallowtail കടപ്പാട് വിക്കിപീഡിയ ©Uajith Kalyanvarma
ബുദ്ധമയൂരി Malabar banded peacock കടപ്പാട് വിക്കിപീഡിയ Vinayaraj
ചിന്നൻ ആൽബട്രോസ്  കടപ്പാട് വിക്കിപീഡിയ Balakrishnan Valappil
ശിവസൂര്യ ശലഭം Shivas Sunbeam കടപ്പാട് വിക്കിപീഡിയ Vengolis
യവന തളിർനീലി Western Centaur Oakblue കടപ്പാട് വിക്കിപീഡിയ AnilaManalil
തമിഴ് ഓക്കിലനീലി Tamil Oak blue കടപ്പാട് വിക്കിപീഡിയ AnilaManalil
കത്തിവാലൻ Plane കടപ്പാട് വിക്കിപീഡിയ Vinayaraj
മലബാർ മിന്നൻ Malabar Flash കടപ്പാട് വിക്കിപീഡിയ Vinayaraj
നീലഗിരി കടുവ  Nilgiri Tiger കടപ്പാട് വിക്കിപീഡിയ Vinayaraj
വനദേവത Malabar tree-nymph കടപ്പാട് വിക്കിപീഡിയ Uajith 
തിരുവിതാംകൂർ കരിയിലശലഭം Travancore Evening Brown / Photo Kalesh കൂട് മാഗസിന്‍
Small Long-brand Bushbrown കടപ്പാട് : ©KrushnameghKunte
പൂച്ചക്കണ്ണി Tamil Catseye കടപ്പാട് വിക്കിപീഡിയ AnilaManalil
നീലഗിരി നാൽക്കണ്ണി Nilgiri Fourring കടപ്പാട് വിക്കിപീഡിയ Manoj P
കാട്ടുപുള്ളിപ്പരപ്പൻ Tamil Spotted flat കടപ്പാട് വിക്കിപീഡിയ Uajith
വെൺകുറിശലഭം Bicolour Ace കടപ്പാട് വിക്കിപീഡിയ Vkchandrasekharanlic
സ്വർണ്ണമരത്തുള്ളൻ Golden flitter കടപ്പാട് വിക്കിപീഡിയ Balakrishnan Valappil
സഹ്യാദ്രി ശരവേഗൻ Madras ace കടപ്പാട് വിക്കിപീഡിയ Vinayaraj
പുള്ളിശരവേഗൻ Southern spotted ace കടപ്പാട് വിക്കിപീഡിയ Vkchandrasekharanlic

2. ഇന്ത്യൻ വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയവ

(എട്ടണ്ണത്തില്‍ ബാക്കിയുള്ള മുകളിലെ ചിത്രങ്ങളിലുണ്ട്)

ഗരുഡശലഭം Southern Birdwing കടപ്പാട് വിക്കിപീഡിയ Vengolis

3. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നിൽ ഉൾപ്പെടുത്തിയവ

 

നീല നവാബ് Blue nawab കടപ്പാട് വിക്കിപീഡിയ Aditya Joshi
ചൊട്ടശലഭം Danaid eggfly കടപ്പാട് വിക്കിപീഡിയ Uajith
ചക്കരശലഭം Crimson Rose കടപ്പാട് വിക്കിപീഡിയ Charles J Sharp Sharp Photography,

4. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക രണ്ടിൽ ഉൾപ്പെടുത്തിയവ

മുളങ്കാടൻ Southern Duffer കടപ്പാട് വിക്കിപീഡിയ Praveenp
Common beak കടപ്പാട് വിക്കിപീഡിയ D momaya
ചെറുപുലിത്തെയ്യൻ Small leopard കടപ്പാട് വി്ക്കിപീഡിയ © 2014 Jee & Rani Nature Photography
കനിത്തോഴൻ Common Baron കടപ്പാട്  വിക്കിപീഡിയ © 2016 Jee & Rani Nature Photography
പേഴാളൻ Grey count  കടപ്പാട് വിക്കിപീഡിയ © 2015 Jee & Rani Nature Photography
വൻ കരിയിലശലഭം Great Evening Brown കടപ്പാട് വിക്കിപീഡിയ D. Gordon E. Robertson
പുള്ളിത്തവിടൻ White Bar Bush brown കടപ്പാട് വിക്കിപീഡിയ L. Shyamal
പട്ടാണി നീലി Pea Blue കടപ്പാട് വിക്കിപീഡിയ Davidvraju
ഇൻഡിഗോ ഫ്‌ളാഷ് Indigo Flash കടപ്പാട്  വിക്കിപീഡിയ Milind Bhakare
നീലച്ചെമ്പൻ വെള്ളിവരയൻ Scarce Shot Silverline കടപ്പാട്  വിക്കിപീഡിയ Tamaghna Sengupta
നീൾവെള്ളിവരയൻ long-banded silverline കടപ്പാട് വിക്കിപീഡിയ Vinayaraj
നീലാംബരി Peacock royal  കടപ്പാട് വി്ക്കിപീഡിയ Firos_ak
തളിർനീലി Many-tailed Oak-Blue കടപ്പാട് വിക്കിപീഡിയ Firos AK
ആൽബട്രോസ് Common Albatross  കടപ്പാട് വിക്കിപീഡിയ Haneesh K M.
ചോക്കളേറ്റ് ആൽബട്രോസ് Chocalate Albatross കടപ്പാട് വി്കിപീഡിയ  Sayan Sanyal
കാട്ടുപാത്ത Lesser Gull കടപ്പാട് വിക്കിപീഡിയ J.M.Garg
നാടോടി Common Wanderer കടപ്പാട് വിക്കിപീഡിയ  Uajith

ദേശാടനക്കാർ

തവിടൻ ആര Brown Awl കടപ്പാട് വിക്കിപീഡിയ I, Ravivaidya
ചെറുവരയൻ ശരശലഭം Small-branded Swift കടപ്പാട് വിക്കിപീഡിയ Laitche
നാരകശലഭം lime butterfly  കടപ്പാട് വിക്കിപീഡിയ © 2010 Jee & Rani Nature Photography
നാട്ടുറോസ് Common Rose കടപ്പാട് വിക്കിപീഡിയ Peellden
കുഞ്ഞിപ്പാപ്പാത്തി Small grass yellow കടപ്പാട് വിക്കിപീഡിയ Chinmayisk
മഞ്ഞപ്പാപ്പാത്തി Small Grass Yellow  കടപ്പാട് വിക്കിപീഡിയ Sharp Photography, sharpphotography
തകരമുത്തി Mottled emigrant കടപ്പാട് വിക്കിപീഡിയ Joydeep
മഞ്ഞത്തകരമുത്തി Common Emigrant കടപ്പാട് വിക്കിപീഡിയ J.M.Garg
വരയൻ ആൽബട്രോസ്‌ Stripped Albatross കടപ്പാട് വിക്കിപീഡിയ Dr. Raju Kasambe
നാട്ടുപാത്ത Common Gull  കടപ്പാട് വിക്കിപീഡിയ Uajith
കരീര വെളുമ്പൻ  Pioneer white കടപ്പാട് വിക്കിപീഡിയ A. J. T. Johnsingh, WWF-India and NCF
കരിംപൊട്ടുവാലാട്ടി Dark Cerulean കടപ്പാട് വിക്കിപീഡിയ AnilaManalil
നീലക്കടുവ Blue tigerകടപ്പാട് വിക്കിപീഡിയ Sharp Photography
കരിനീലക്കടുവ Dark Blue Tiger കടപ്പാട് വിക്കിപീഡിയ 2010 ജീ & റാണി നാച്ച്വർ ഫോട്ടോഗ്രഫി
വരയൻ കടുവ Striped tiger കടപ്പാട് വിക്കിപീഡിയ Sharp Photography
എരിക്കുതപ്പി Plain Tiger കടപ്പാട് വിക്കിപീഡിയ © 2010 Jee & Rani Nature Photography

തെളിനീലക്കടുവ Glassy Tiger കടപ്പാട് വിക്കിപീഡിയ © 2014 Jee & Rani Nature Photography

തെളിനീലക്കടുവ Glassy Tiger കടപ്പാട് വിക്കിപീഡിയ © 2014 Jee & Rani Nature Photography
ആൽശലഭം Brown King Crow കടപ്പാട് വിക്കിപീഡിയ Haneesh K M.
അരളി ശലഭം Common crow കടപ്പാട് വിക്കിപീഡിയ Sharp Photography
മഞ്ഞനീലി Yellow Pansy കടപ്പാട്  വിക്കിപീഡിയ J.M.Garg
ചോക്ലേറ്റ് പൂമ്പാറ്റ Chocolate Pansy കടപ്പാട് വിക്കിപീഡിയ © 2010 ജീ & റാണി നാച്ച്വർ ഫോട്ടോഗ്രഫി
വൻചൊട്ടശലഭം Great eggfly  കടപ്പാട് വിക്കിപീഡിയ Vaikoovery

മറ്റു ലേഖനങ്ങള്‍

  1. അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും
  2. അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു
  3. അതിരപ്പിള്ളി പദ്ധതി അനിവാര്യമാകുന്നത് എന്തുകൊണ്ട് ?
  4. അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?
  5. അതിരപ്പിള്ളിക്ക് ബദലുണ്ട്
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അതിരപ്പിള്ളിയും ഊര്‍ജ്ജപ്രതിസന്ധിയും
Next post മൈലാഞ്ചിക്കെങ്ങനെ ചോപ്പുണ്ടായി ?
Close