അതിരപ്പിള്ളി ബദല്‍ മാര്‍ഗ്ഗങ്ങള്‍ – ആര്‍.വി.ജി. മേനോന്‍ സംസാരിക്കുന്നു

അതിരപ്പിള്ളി പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആര്‍.വി.ജി.മേനോന്‍ സംസാരിക്കുന്നു..പംപ്ഡ് സ്‌റ്റോറേജ് (Pumped Storage), സൗരോർജ്ജത്തിന്റെ സാധ്യത, പാരിസ്ഥിതിക ആഘാതപഠനങ്ങള്‍ എങ്ങനെയാവണം, വന്‍കിട ജലവൈദ്യുത പദ്ധതികളുടെ ഭാവി ‌, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം,  സൗരോർജ്ജ ഉത്പാദനത്തില്‍ നാം ചെയ്യേണ്ടതെന്ത്  തുടങ്ങിയ കാര്യങ്ങള്‍ ആര്‍.വി.ജി.മേനോന്‍ വിശദമായി സംസാരിക്കുന്നു. വീഡിയോ കാണാം


കേരളത്തിന്റെ ഊര്‍ജ്ജം – ലൂക്ക തുടര്‍ അഭിമുഖങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്

പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കാവുന്ന അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി പിൻവലിക്കണമെന്ന നിലപാടാണ് കേരളം ശാസ്ത്ര സാഹിത്യ പരിഷത്തിനുള്ളത്. പകരം എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഡോ. ആർ വി ജി മേനോൻ.

അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന വീഡിയോ ആണിത്. അനുകൂലിച്ചും എതിർത്തുമുള്ള വാദങ്ങൾക്കപ്പുറം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണം/മാനേജ്മെന്റ്, വികസന കാഴ്ചപ്പാട്, ജൈവവൈവിധ്യം, ഊർജ്ജോത്പാദനം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളെ ആഴത്തിൽ വിലയിരുത്തുന്ന വാദങ്ങളായിരിക്കും ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിന്റെ മുന്നോട്ടുള്ള യാത്രത്തിൽ മുതൽക്കൂട്ടാകാവുന്ന ആശയസംവാദം ഉയർത്തിക്കൊണ്ടുവരുവാനുള്ള ശ്രമമാണിത്.

മറ്റു ലേഖനങ്ങള്‍

Leave a Reply