തലയ്ക്കുമുകളില്‍ വ്യാഴനുദിയ്ക്കുന്ന ജൂലൈ മാസം
തലയ്ക്കുമുകളില്‍ വ്യാഴനുദിക്കുന്ന മനോഹര രാത്രികളാണ് 2017 ജൂലൈ മാസത്തേത്. മഴമേഘങ്ങള്‍ നിങ്ങളുടെ കാഴ്ച മറയ്ക്കുന്നില്ലങ്കില്‍, സുന്ദരമായ ദൃശ്യങ്ങളാണ് ഈ രാവുകള്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന പ്രധാന ഗ്രഹമായ ശനിയും ജൂലൈ മാസം ദൃശ്യമാണ്. ഏറ്റവും മനോഹരമായ നക്ഷത്രരാശികള്‍ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുമെന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ആകാശത്ത് ദര്‍ശിക്കാന്‍ സാധിക്കും. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നുനില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്നു നില്‍ക്കുന്നത്.
ജിൻകോയുടെ അതിജീവനം
ജീവിക്കുന്ന ഫോസിലുകൾ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വർഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിൻകോ എന്ന സസ്യം. 1945ൽ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും അതിജീവിച്ച ചരിത്രം ഇതിനുണ്ട്. ഈ അത്ഭുത സസ്യത്തെപ്പറ്റി പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകരുടെ ലേഖനം.
അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
മനുഷ്യസമത്വം മിഥ്യയാണെന്നു സ്ഥാപിക്കാൻ വിവിധ കാലങ്ങളിൽ ശാസ്ത്രത്തെ ദുരുപയോഗം ചെയ്ത ചരിത്രം, ഡോ. കെ പി അരവിന്ദൻ ഓർമ്മിപ്പിക്കുന്നു.
പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം കോരിയാൽ വൃക്ക തകരാറാകുമോ?
ഡോ. ഷിംന അസീസ് കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും എന്ന വാട്സാപ്പ് മെസ്സേജാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇതേപറ്റി ഡോ....
മനുഷ്യർ മഴ പെയ്യിക്കുമ്പോൾ
കടുത്തവരൾച്ചയെ പ്രതിരോധിക്കാൻ ഇന്ന് ലോക രാഷ്ട്രങ്ങൾ ആശ്രയിക്കുന്നത് കൃത്രിമ മഴയെയാണ്. എന്നാൽ അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം, അന്തരീക്ഷത്തിൽ കുമുലോനിംബസ് മേഘങ്ങളുണ്ടാകണം, ധാരാളം പണവും വേണം.
കുറുന്തോട്ടിയും വാതവും തമ്മിലെന്ത് ? ചെടികളും ശാസ്ത്രവും വൈദ്യശാസ്ത്രവും
ചെടികളിൽ മരുന്നുണ്ടായതെങ്ങനെ എന്നും അവയെ ‘സർവരോഗസംഹാരിണി’യെന്നോ ‘ഒറ്റമൂലി’യെന്നോ പറഞ്ഞു പറിച്ചു തിന്നാൽ എന്താണ് അപകടം എന്നും വിശദീകരിക്കുന്നു.
അവഗണനയുടെ 88 വർഷങ്ങൾ – വേര റൂബിന്റെ ഓർമ്മയ്ക്ക്
നമ്മൾ കാണുന്ന, കാണാൻ സാധിക്കുന്ന പ്രപഞ്ചം യഥാർഥ പ്രപഞ്ചത്തിന്റെ ചെറിയ ഒരംശം മാത്രമാണെന്ന് മനസ്സിലാക്കാൻ സഹായിച്ച പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വേര കൂപ്പർ റൂബിൻ 2016 ഡിസംബർ 25 ന് 88ാം വയസ്സിൽ അന്തരിച്ചു.
വേര റൂബിൻ – ജ്യോതിശ്ശാസ്‌ത്രരംഗത്തെ സംഭാവനകൾ
സ്വന്തം മക്കൾ ഉൾപ്പെടെ നിരവധി പെണ്‍കുട്ടികളെ ശാസ്‌ത്രഗവേഷണരംഗത്തെത്തിച്ച പ്രസിദ്ധ ശാസ്‌ത്രജ്ഞ വേര റൂബിന്റെ സംഭാവനകളെ സംബന്ധിച്ച കുറിപ്പ്