വിറവാലൻ
വിജയകുമാർ ബ്ലാത്തൂർ വിറവാലൻ (Tailed Jay, Graphium agamemnon) കിളിവാലൻ ശലഭങ്ങളായ Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ. സദാ സമയവും ചിറകുകൾ വിറപ്പിച്ച് കൊണ്ടേ ഇരിക്കുന്ന ഇവർ ധൃതിയിൽ പറന്നുനടക്കുകയാണ് ചെയ്യുക. പ്രൊബോസിസ്...
വിലാസിനി
വെള്ളയോ മഞ്ഞയോ നിറമുള്ള ശലഭങ്ങളുടെ കുടുംബമായ പീറിഡേ (Pieridae) ൽ ൽ പെട്ട വിലാസിനി ശലഭമാണ് ആ കൂട്ടത്തിലെ ഏറ്റവും മനോഹര ശലഭം.
കനിത്തോഴൻ
പൂക്കളിലെ തേനിനേക്കാളും പഴങ്ങളുടെ മധുരം ഇഷ്ടപ്പെടുന്ന പൂമ്പാറ്റ ആയതിനാലാണ് ഇതിന് കനിത്തോഴൻ എന്ന് പേരിട്ടിരിക്കുന്നത്. കനിത്തോഴി എന്നും വിളിക്കാറുണ്ട്.
ക്ലിപ്പർ
പൊതുവെ കാടുകളിലാണ് ഇവയെ കാണാറുള്ളതെങ്കിലും ഇടനാടൻ കാവുകളിലും സമതല പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. കൊങ്ങിണിപ്പൂവുകളിൽ തേനുണ്ട് നിൽക്കാൻ ഏറെ ഇഷ്ടമാണിവയ്ക്ക്.
ചക്കര ശലഭം
കടും ചുവപ്പ് ശരീരവും പിൻ ചിറകുകളിലെ ചുവന്ന പൊട്ടുകളും കൊണ്ട് കാഴ്ചയിൽ ആരിലും ഇഷ്ടം തോന്നിക്കുന്ന പൂമ്പാറ്റയാണിത്. തിളങ്ങുന്ന കറുപ്പ് നിറമുള്ള മുൻ ചിറകുകളിൽ വീതിയേറിയ രണ്ട് വെള്ള പൊട്ടുകൾ കാണാം.
മഞ്ഞപ്പാപ്പാത്തി
ഇന്ത്യയിൽ എങ്ങും സാധാരണമായി കാണുന്ന കുഞ്ഞ് ശലഭമാണ് മഞ്ഞപ്പാപ്പാത്തി (Eurema hecabe). സദാസമയവും പുല്ലുകൾക്കിടയിൽ തത്തിപ്പാറി നടക്കുന്ന ഇതിന് ചിറകളവ് നാലഞ്ച് സെന്റീ മീറ്റർ മാത്രമേ ഉണ്ടാവൂ.
നാരക ശലഭം
കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ ശലഭത്തെ ഇന്ത്യയിൽ എവിടെയും സുലഭമായി കാണാം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണിവയെ പെടുത്തിയിരിക്കുന്നതെങ്കിലും ഇവർക്ക് പിൻചിറകിൽ കിളിവാലില്ല.
തീച്ചിറകൻ
രോമ പാദ ശലഭങ്ങൾ എന്ന നിംഫാലിഡേ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ശലഭമാണ് തീച്ചിറകൻ . ഈ കുടുംബത്തിലെ ശലഭങ്ങൾക്ക് മുൻ കാലുകൾ ചെറുതാവും. മണത്തറിയുന്നതിന് പറ്റുന്ന റിസപ്റ്ററുകൾ പേറുന്ന ബ്രഷ് പോലുള്ള രോമങ്ങൾ കാലിൽ നിറയെ ഉണ്ടാവും .