Read Time:1 Minute
ആന്‍റിബയോട്ടിക് അവബോധവാരത്തിന്റെ ഭാഗമായി ലൂക്കയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയസമിതിയും സംയുക്തമായി ആന്റിബയോട്ടിക്കുകൾ നിഷ്ഫലമാകുന്ന കാലം വരുമോ ? – പാനൽ ചർച്ച സംഘടിപ്പിച്ചു. ഡോ.ബി.ഇക്ബാൽ, ഡോ. അരവിന്ദ് ആർ, ഡോ. സരിത എൻ, ഡോ. അരുൺ ടി. രമേഷ്, ഡോ. അനീഷ് ടി.എസ്. എന്നിവർ പാനൽ ചർച്ചയിൽ സംസാരിച്ചു.
വീഡിയോ കാണാം
ആന്റിബയോട്ടിക്കുകൾക്ക് എതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം (AMR – AntiMicrobial Resistance) എന്ന് വിശേഷിപ്പിക്കുന്നത്. ആരോഗ്യമേഖല ഇന്നു നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് AMR. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം കാരണം രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെ തുടർന്ന് രോഗാവസ്ഥ മൂർച്ഛിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകാം. ഇതുകാരണം ചികിത്സാച്ചെലവ് ഭീമമായി വർധിക്കുകയും ചെയ്യും. മനുഷ്യരിൽ മാത്രമല്ല, മത്സ്യക്കൃഷിയിലും കോഴി-താറാവ് കന്നുകാലി വളർത്തലിലും ആന്റി ബയോട്ടിക്കുകൾ അശാസ്ത്രീയ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
അനുബന്ധ വായനയ്ക്ക്
Related
0
0