Read Time:4 Minute

  • തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ.
  • സെപ്റ്റംബർ 16 ശനിയാഴ്ച – ശനിയാഴ്ച വൈകിട്ട് 4 മണിക്ക്.

ഐഎസ്ആർഒ ആദിത്യ മിഷൻ ശാസ്ത്രഞ്ജരോട് സംവദിക്കാൻ തിരുവനന്തപുരം പ്ലാനറ്റേറിയത്തിൽ അവസരം

ഐഎസ്ആർഒ ആദിത്യ സൗരമിഷൻ ഔട്ട്റീച്ച് സെൽ, ഐ ഐ എസ് ടി, തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയുടെ ആഭിമുഖ്യത്തിൽ ആസ്ട്രോ കേരളയുടെയും ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെയും സഹകരണത്തോടെ ആദിത്യ സൗരദൗത്യത്തിന്റെ പ്രോജക്ട് ലീഡുകളും വിദഗ്ധരുമായ ശാസ്ത്രജ്ഞരുമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നേരിട്ടു സംവദിക്കുവാൻ അവസരമൊരുക്കുന്നു. സെപ്റ്റംബർ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ 6:00 വരെ ശാസ്ത്ര സാങ്കേതിക മ്യൂസിയം സെമിനാർ ഹാളിൽ വച്ചാണ് പരിപാടി. ആദിത്യ എൽ1 ദൗത്യത്തെക്കുറിച്ചും ഇന്ത്യൻ ബഹിരാകാശ പദ്ധതികളെക്കുറിച്ചും പൊതുജന അവബോധം വളർത്തുക, സങ്കീർണ്ണമായ ശാസ്ത്രീയ ആശയങ്ങൾ എല്ലാവർക്കും വിശദമാക്കുക മുതലായവയാണ് ഈ പരിപാടി വഴി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സൗരനിരീക്ഷണ ദൗത്യമായ ആദിത്യ എൽ വണ്ണിന്റെ നിർമ്മാണത്തിലും നിയന്ത്രണത്തിലും നിർണായക പങ്കുവഹിച്ച വിദഗ്ധരുടെ പാനലുമായി ഇടപഴകാൻ ഉള്ള അവസരമാണ് ഒരുങ്ങുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാനും സൗരപ്രതിഭാസങ്ങൾ, ബഹിരാകാശ കാലാവസ്ഥ, ഭൂമിയിൽ അവയുടെ സ്വാധീനം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കാനുമായാണ് ആദിത്യ ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിക്രം സാരാഭായി സ്‌പേസ് സെന്റർ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് ബ്രാഞ്ച് മേധാവി ഡോ.സതീഷ് തമ്പി, മിഷൻ സിന്തസിസ് ആൻഡ് സിമുലേഷൻ ഗ്രൂപ്പ് മേധാവി ഡോ. രാജീവ് യു പി, ലോഞ്ച് വെഹിക്കിൾ മെക്കാനിക്കൽ ഇന്റഗ്രേഷൻ ഗ്രൂപ്പ് മേധാവി ശ്രീ.വി.രാജശേഖർ, ഐഎസ്ആർഒ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ശ്രീ. കിരൺ മോഹൻ എന്നിവരുമായി നേരിട്ട് സംസാരിക്കുവാനും പദ്ധതിയെ സംബന്ധിച്ചുള്ള സംശയനിവാരണങ്ങൾക്കായും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ചോദ്യോത്തര ഫോർമാറ്റിൽ ആവും സെഷൻ നടക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി പ്രൊഫസറും ഐഎസ്ആർഒയുടെ ആദിത്യ എൽ1 ഔട്ട്‌റീച്ച് ടീം കോ ഓർഡിനേറ്ററുമായ ഡോ. ആനന്ദ് നാരായണൻ ആണ് മോഡറേറ്റർ.

ബഹിരാകാശ കാലാവസ്ഥ, ഹീലിയോഫിസിക്‌സ്, ആദിത്യ എൽ1 ദൗത്യം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭ്യമാകുന്നതിനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ശാസ്ത്രസാങ്കേതിക മ്യൂസിയം ഡയറക്ടർ എസ്. സോജു അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിന് പ്രവേശനം സൗജന്യമാണ്.


Happy
Happy
40 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
20 %

Leave a Reply

Previous post വാസ്തു “ശാസ്ത്രം”
Next post ഒത്തു പിടിച്ചാൽ
Close