ചൊവ്വയിൽ ഉൽക്കാപതനം
ചൊവ്വയിൽ ഉൽക്കാപതനം – പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്, അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ
ജെയിംസ് വെബ് ടെലിസ്കോപ്പിനെന്താ ചൊവ്വയിൽ കാര്യം ?
ജെയിംസ് വെബ് ടെലിസ്കോപ്പ് സൗരയൂഥത്തിലുള്ള വസ്തുക്കളെ നോക്കാനുള്ള ടെലിസ്കോപ്പല്ല. പക്ഷേ ഇടയ്ക്കൊന്ന് ഒളികണ്ണിട്ട് നോക്കുന്നതിൽ തെറ്റൊന്നുമില്ല. അങ്ങനെ വെബ് ഒളികണ്ണാൽ ഈയിടെ നോക്കിയത് ചൊവ്വയിലേക്കാണ്. ചൊവ്വയുടെ ഇൻഫ്രാറെഡ് ചിത്രവും സ്പെക്ട്രവും പകർത്താൻ വെബിനായി.
ചൊവ്വയൊന്നു കുലുങ്ങി
ചൊവ്വയൊന്നു കുലുങ്ങി. അതും ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ കുലുക്കം. മാഗ്നിറ്റ്യൂഡ് 5 ആണ് മേയ് 4 നുണ്ടായ കുലുക്കത്തിന്റെ തീവ്രത.
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്.
ചൊവ്വ – ശുക്ര – ചാന്ദ്ര സംഗമം 12-13 ജൂലൈ 2021
2021 ജൂലൈയിലെ രാത്രികളിൽ ആകാശത്ത് പടിഞ്ഞാറ് ദിക്കിലേക്ക് നോക്കിയാൽ ചൊവ്വയുടെയും ശുക്രന്റെയും സഞ്ചാരപഥങ്ങൾ പരസ്പരം കൂട്ടിമുട്ടി കടന്നുപോകുന്നതായി കാണപ്പെടും. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ ഈ കാഴ്ച വളരെ വ്യക്തമായി കാണുവാൻ കഴിയും. ദിനം പ്രതി അടുത്ത് അടുത്തായി വന്ന് ജൂലൈ 13 ന് രണ്ട് ഗ്രഹങ്ങൾക്കും ഇടയിൽ ഉള്ള കോണളവ് ഏതാണ്ട് 0.5 ഡിഗ്രി വരെ എത്തും. ഇത് മാത്രമല്ല. ജൂലൈ 12 ന് ഇതിനോടൊപ്പം മറ്റൊരു അതിശയ കാഴ്ചയും കാണാം. അന്ന് ശുക്രനും ചൊവ്വക്കും ഒപ്പം ചന്ദ്രനെയും ഇവയുടെ സഞ്ചാര പഥത്തിനടുത്തു കാണുവാൻ സാധിക്കും. ശുക്ര – ചൊവ്വ സഞ്ചാര പാതയിൽ നിന്ന് ഏതാണ്ട് 4 ഡിഗ്രി ദൂരത്തിൽ ആണ് ചന്ദ്രനെ കാണുവാൻ സാധിക്കുന്നത്. ഈ സംയോജനങ്ങൾ എല്ലാം തന്നെ നമ്മുടെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയും.
ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകള്‍!
ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകളുമായി പേഴ്സിവിയറന്‍സ്! പേഴ്സിവിയറന്‍സ് ചൊവ്വയിലെത്തിയിട്ട് 125 ദിവസങ്ങള്‍ കഴിഞ്ഞു. ഇത്രയും ദിവസങ്ങള്‍കൊണ്ടു മാത്രം പുറത്തുവിട്ടതാണ് ഈ ഒരു ലക്ഷം ചിത്രങ്ങളും. ജൂണ്‍ 27നായിരുന്നു ഈ നേട്ടം. ഇന്‍ജന്യൂയിറ്റി എടുത്ത ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.
വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം
ചൊവ്വയ്ക്കു ചുറ്റും സഞ്ചരിക്കുന്ന മാർസ് റിക്കനൈസൻസ് ഓർബിറ്റർ പേടകത്തിലെ ഹൈറൈസ് ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ
ചൈനയുടെ ടിയാൻവെൻ-1 – ചൊവ്വയിലേക്ക് ഒരു അതിഥി കൂടി
ചൈനയുടെ ചൊവ്വാക്കിനാവുകൾ യാഥാർത്ഥ്യമാകുമോ എന്ന് നാളെ അറിയാം.