വാക്സിൻ വർണ്ണ വിവേചനം

കോവിഡ് വാക്സിൻ ലഭ്യതയുടെ കാര്യത്തിലുള്ള ധനിക ദരിദ്രരാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ വർണ്ണവിവേചനം (Vaccine Apartheid) എന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. സമ്പന്നരാജ്യങ്ങൾക്ക് അനുകൂലമായ വാക്സിൻ വ്യവഹാരത്തിന്റെ ഫലമായി 85 ഓളം ദരിദ്രരാജ്യങ്ങൾക്ക് 2023 ന് മുൻപ് കോവിഡ് വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും തന്മൂലം ഒഴിവാക്കാവുന്ന 2.5 ദലക്ഷം കോവിഡ് മരണങ്ങൾ വികസ്വരാജ്യങ്ങളിൽ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

വായു മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിൽ

 2020ലെ  World Air Quality Report പ്രസിദ്ധീകരിച്ചു. ലോകത്തിലെ എല്ലാ നഗരങ്ങളിലെയും 2020 ലെ നേർത്ത (പിഎം 2.5) മലിന പദാർത്ഥത്തിന്റെ അളവ് പരിശോധിച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തിലെ കൂടുതൽ മലിനമായ ആദ്യ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലെ നഗരങ്ങൾ ആണെന്നാണ്.

കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയകരം: സീറോ പ്രിവലന്‍സ് സര്‍വേ

രോഗപ്രതിരോധത്തിൽ വിജയിച്ചു എന്നതിൽ അഭിമാനിക്കയും ആശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ സമൂഹത്തിൽ 90 ശതമാനത്തോളം പേർക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മനസ്സിലാക്കിയിരിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പിന്തുടരാനും ( മാസ്ക്, ധാരണം, കൈകഴുകൽ, ശരീരദൂരം പാലിക്കൽ) മുൻ ഗണനാക്രമമനുസരിച്ച് അർഹരായവരെല്ലാം വാക്സിൻ സ്വീകരിക്കാനും ജാത്രത പാലിക്കേണ്ടതാണ്.

മാർച്ച് 24 – ലോക ക്ഷയരോഗദിനം

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ  ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24.

അന്യഗ്രഹജീവികൾ

അന്യഗ്രഹജീവികൾ കഥാപാത്രങ്ങളായുള്ള സിനിമകളെ പറ്റിയുള്ള ഏത് ചർച്ചയും ആരംഭിക്കേണ്ടത് സ്റ്റീവൻ സ്പിൽബെർഗിന്റെ വിഖ്യാതമായ ചിത്രം “ഇ ടി : ദ എക്സ്ട്രാ ടെറസ്ട്രിയൽ” എന്ന മനോഹരമായ ചിത്രത്തിൽ നിന്ന് തന്നെ ആവണം.

അകിടുവീക്കം മാത്രമല്ല അകിടുരോഗങ്ങൾ

ഓരോ ദിവസവും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ  കറവപ്പശുക്കളുടെ അകിടുമായി ബന്ധപ്പെട്ടിട്ടുള്ളവ ഏറെയാണ്. അകിടു വീക്കം (മാസ്റ്റൈറ്റിസ് ) അകിടിനു നീര്,  കല്ലിപ്പ്,  കാമ്പുകളിൽ തടസ്സം, കാമ്പുകളിൽ നിന്നു പഴുപ്പ്, പാലിനു ചുവപ്പു നിറം, അരിമ്പാറ തുടങ്ങിയവ അതിലുൾപ്പെടുന്നു.

കോവിഡ്-19 – പ്രതിരോധം വരുന്ന വഴി

ഡോ. കെ.പി. അരവിന്ദൻ കോവിഡ്-19 രോഗത്തിന് ഒരു വാക്‌സീൻ അത്യാവശ്യമാണോ? ആണ് എന്നു തന്നെയാണുത്തരം. ഒരു സമൂഹത്തിൽ നിന്ന് രോഗം തുടച്ചു നീക്കണമെങ്കിൽ ചുരുങ്ങിയത് 70% പേരെങ്കിലും രോഗപ്രതിരോധ ശേഷി നേടിയിരിക്കണം. സ്വാഭാവികമായി ഒരാളിൽ...

Close