എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം | ഡോ.വി.രാമൻകുട്ടി RADIO LUCA

എപ്പിഡമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പുസ്തകം കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ പൊതുജനാരോഗ്യ വിദഗ്ദനും ഹെൽത്ത് ഇക്കണോമിസ്റ്റും ആയ ഡോ രാമൻകുട്ടി ലൂക്കയിൽ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ്. രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്തുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം റേഡിയോ ലൂക്കയിൽ വിശദീകരിക്കുന്നു.

സ്കൂൾ തുറക്കുമ്പോൾ – നാല് മുന്നൊരുക്കങ്ങൾ വേണം

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നാം തയ്യാറെടുക്കെടുക്കേണ്ട നാലു കാര്യങ്ങൾ ഡോ.കെ.കെ.പുരുഷോത്തമൻ വിശദീകരിക്കുന്നു. സർക്കാരും ആരോഗ്യസംവിധാനവും അധ്യാപകരും മാത്രമല്ല നാം ഓരോരുത്തരും ഉറപ്പാക്കേണ്ട നാലുകാര്യങ്ങൾ

ഇളനീരുകളുടെ ഘോഷയാത്ര

[su_note note_color="#faf793" text_color="#000000" radius="2"]പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ എട്ടാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ[/su_note] കേൾക്കാം  അമ്മ എന്താവും ചിന്തിക്കുന്നുണ്ടാവുക? ഒന്നും...

സെപ്റ്റംബർ 4 – അന്താരാഷ്ട കഴുകൻ ദിനം – കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം

കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുമ്പ് വന്യജീവി സങ്കേതത്തിൽ ഇരുപതിനടുത്ത് കഴുകൻ കൂടുകൾ ഉണ്ടായിരുന്നു.

ഡോ. ഫിർദൗസി ഖദ്രി – ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക്‌ മാഗ്സസെ

ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ്...

ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി

ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ അന്തർഭാഗങ്ങളെ അറിയാൻ സാധിച്ചത്.

C.1.2 – കോവിഡിന്റെ പുതിയ വ്യതിയാനം – അറിയേണ്ട കാര്യങ്ങൾ

ഈ വൈറസ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് C .1.2 അല്ല. അവിടെയും നിലവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഡെൽറ്റ വകഭേദമാണ്. ഡെൽറ്റയേക്കാൾ കൂടുതൽ വേഗതയിൽ പകരാനുള്ള ശേഷി C.1.2 ന് ഇല്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. അതായത് ഇന്ത്യയിലും കേരളത്തിലും ഏറ്റവുമധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തോളം വ്യാപനശേഷി ഇവർക്ക് ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് നിലവിലെ അനുമാനം.

കടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ

ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99% ഉപ്പും ഈ നാനോമെംബ്രൈൻ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

Close