സ്കൂൾ തുറക്കുമ്പോൾ – നാല് മുന്നൊരുക്കങ്ങൾ വേണം

കേരള ജനതയുടെ 27 ശതമാനത്തോളം വരുന്നത് 20 വയസ്സിനുതാഴെയുള്ളവരാണ്… കഴിഞ്ഞ ഒന്നര വർഷക്കാലയളവിൽ അവർ വീട്ടകങ്ങളിലാണ്…ഇത് അവരുടെ ശാരീരികവും മാനസികവും വ്യക്തിത്വ-സാമൂഹിക ബന്ധങ്ങളെയും എങ്ങനെ ബാധിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.. എത്രയും പെട്ടെന്ന് തന്നെ സ്‌കൂളുകൾ തുറക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ സ്വാഗതാർഹമാണ്… അതോടൊപ്പം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നാം തയ്യാറെടുക്കെടുക്കേണ്ട നാലു കാര്യങ്ങൾ ഡോ.കെ.കെ.പുരുഷോത്തമൻ വിശദീകരിക്കുന്നു. സർക്കാരും ആരോഗ്യസംവിധാനവും അധ്യാപകരും മാത്രമല്ല നാം ഓരോരുത്തരും ഉറപ്പാക്കേണ്ട നാലുകാര്യങ്ങൾ

  1. കുട്ടികളെക്കുറിച്ചുള്ള ഭയാശങ്കകൾ വേണ്ട
  2. വാക്സിൻ എടുക്കാത്ത പ്രായമായവരെ ശ്രദ്ധിക്കണം. അവരുടെ വാക്സിനേഷൻ ഉറപ്പാക്കണം
  3. അധ്യാപകരുടെയും സ്കൂളുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെയും വാക്സിനേഷൻ
  4. കുട്ടികളിലെ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവ്

ഡോ.കെ.കെ.പുരുഷോത്തമൻ വിശദമാക്കുന്നു. വീഡിയോ കാണാം

 

 

Leave a Reply