ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.

ലൂക്ക പരിസ്ഥിതി ദിന ക്വിസിൽ പങ്കെടുക്കാം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുന്നു. ജൂൺ 5 രാവിലെ 9 മുതൽ 10 മണി വരെ നടക്കുന്ന ക്വിസ് ഗൂഗിൾ മീറ്റിലാണ് നടക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിൽ / വാട്സാപ്പ് മുഖേന പങ്കെടുക്കുന്നതിനുള്ള ഗൂഗിൾമീറ്റ് ലിങ്ക് അയക്കുന്നതാണ്.

വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം

ചൊവ്വയ്ക്കു ചുറ്റും സഞ്ചരിക്കുന്ന മാർസ് റിക്കനൈസൻസ് ഓർബിറ്റർ പേടകത്തിലെ ഹൈറൈസ് ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ

2021 ജൂണിലെ ആകാശം

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട, എന്നിവയെയും  2021 മെയ് ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. എൻ. സാനു എഴുതുന്ന ലേഖനം വായിക്കാം.

Close