ലിസെ മയ്റ്റനെര്‍- ഒരിക്കലും മനുഷ്യത്വം കൈവെടിയാത്ത ഭൗതികശാസ്ത്രജ്ഞ

നൊബേല്‍ പുരസ്കാരരേഖകള്‍ പരിശോധിച്ചാല്‍ നിരവധി തവണ ലീസെ മയ്റ്റ്നറെ  നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതായി കാണാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ക്കത് നിഷേധിച്ചു ?.  ശാസ്ത്രചരിത്രം എന്നത് അര്‍ഹതയുണ്ടായിട്ടും അവഗണനയുടെ ഗണത്തില്‍പ്പെടുന്ന വനിതകളുടെ ചരിത്രം കൂടിയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നിങ്ങളറിയാത്ത സി.വി. രാമൻ

അധികം അറിയപ്പെടാത്ത സി വി രാമനെ നമുക്ക് പരിചയപ്പെടുത്തിതരികയാണ് ശാസ്ത്രകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. മനോജ് കോമത്ത്. ശാസ്ത്ര ദിനത്തിൽ കേരള യൂണിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രഭാഷണം.

മേരി ക്യൂറി – മലയാള നാടകം കാണാം

മേരിക്യൂറിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പസ് കലായാത്രയിൽ അവതരിപ്പിച്ച നാടകം. സംവിധാനം : അലിയാർ അലി, സജാസ് , സജാസ് റഹ്മാൻ, രചന : എൻ. വേണുഗോപാലൻ

ഇന്ത്യയുടെ ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും.

ഭൂനിരീക്ഷണ ഉപഗ്രഹമായ EOS-01 ഇന്ന് വിക്ഷേപിക്കും. കുറച്ചുകാലം മുൻപ് വിക്ഷേപിച്ച RISAT-2B, RISAT-2BR1 എന്നീ റഡാർ ഇമേജിങ് ഉപഗ്രഹങ്ങൾക്ക് ഒപ്പമാവും EOS-01 ഉം പ്രവർത്തിക്കുക.

മണിമുഴക്കത്തിനും കണക്കുണ്ട് !

‘പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിൽ നിലനിന്ന ഒരു കലയാണ് ‘കാമ്പനോളജി’ അഥവാ ‘ബെൽ റിങ്ങിങ്. പള്ളികളിൽ വലിയ മണികൾ തൂക്കുകയും അവയെ പ്രത്യേക രീതിയിൽ മുഴക്കി ഉണ്ടാക്കുന്ന സംഗീതത്തെ ആസ്വദിക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. ഒരു വെറും കലാസ്വാദന ഉപാധിയായി മാത്രം ഒതുങ്ങിയ ഒന്ന് എങ്ങനെയാണ് ഇരുന്നൂറു വർഷങ്ങൾക്കു ശേഷം കണക്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഗണിതശാസ്ത്രലോകത്തിൽ മണിമുഴക്കിയത് എന്നത് തികച്ചും അപ്രതീക്ഷിതമാകാം.

കാലാവസ്ഥാവ്യതിയാനവും ‘ബട്ടര്‍ഫ്‌ളൈ ഇഫക്ടും!’

എഡിത്ത്‌സ് ചെക്കര്‍സ്‌പോട്ട് – ചെറുശലഭങ്ങളുടെ കുടിയേറ്റത്തെകുറിച്ചുള്ള പഠനം, ജീവലോകത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി നടക്കുന്ന ഒരു ആഗോളപ്രതിഭാസത്തിലേക്കുള്ള വാതായനമായി മാറിയെതങ്ങിനെ..? ജോസഫ് ആന്റണി എഴുതുന്നു

‘ചിരിപ്പിക്കുന്ന’ വാതകവും ആഗോള താപനവും 

ചിരിപ്പിക്കുന്ന വാതകം എന്നു വിശേഷിപ്പിക്കപ്പെടുന്ന നൈട്രസ് ഓക്സൈഡ് (N2O) കാർബൺ ഡൈ ഓക്സൈഡിനെക്കാൾ 300 മടങ്ങോളം ഗ്രീൻഹൗസ് വാമിങ് പൊട്ടൻഷ്യൽ ഉള്ള ഹരിതഗൃഹ വാതകമാണ്. ഇത് ഓസോൺ പാളിക്കും ഭീഷണിയാണ്. നൈട്രസ് ഓക്സൈഡിന്റെ തോത് ഭൗമാന്തരീക്ഷത്തിൽ ആശങ്കയുണർത്തും വിധം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Close