ജൂണിലെ ആകാശം – 2019

മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.

പനി വന്നാല്‍ ഡോക്ടറെ കാണണോ?

പനിയെന്നാല്‍  രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.

എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?

ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം

വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത്‌ അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത്‌ എങ്ങിനെ? ആരാണുത്തരവാദികൾ?

ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കണം

ശാസ്ത്രബോധം പൗരന്റെ കടമയായി എഴുതിച്ചേര്‍ത്ത ഏകഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ 51 എ(എഛ്) വകുപ്പ് പ്രകാരം ഓരോ ഇന്ത്യക്കാരനും ശാസ്ത്രബോധം, മാനവികത, അന്വേഷണ തൃഷ്ണ, നവീകരണം ഇവക്ക് വേണ്ടി നിലകൊള്ളണം.

Close