അസ്ട്രോസാറ്റ്

  ഇന്ത്യയുടെ പ്രഥമ സ്പേസ് ടെലിസ്കോപ്പ്. ഇൻഡ്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) പി.എസ്. എൽ.വി. റോക്കറ്റ് ഉപയോഗിച്ച് 2015-ൽ ബഹിരാകാശത്തെത്തിച്ചു. ഇതിന്റെ നിയന്ത്രണം ബെംഗളുരുവിൽ നിന്നാണ്.

ടു യുയു – വൈദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച  ചൈനീസ് ശാസ്ത്രജ്ഞ 

മലേറിയയുടെ ചികിത്സക്കുള്ള ആർട്ടിമെസിനിൻ (Artemisinin) എന്ന ഔഷധം കണ്ടുപിടിച്ചതിനാണ്  ടു യുയു വിന് നോബൽ പുരസ്കാരം ലഭിച്ചത്.  വൈദ്യശാസ്ത്രത്തിലെ മൗലിക ഗവേഷണത്തിനുള്ള  2011 ലെ ലാസ്കർ അവാർഡും   (Lasker-DeBakey Clinical Medical Research Award)  അവർക്ക് ലഭിച്ചിരുന്നു.  ആദ്യമായാണ് ഒരു ചൈനീസ് വനിതക്ക് വൈദ്യശാസ്ത്ര നോബലും ലാസ്ക്കർ അവാർഡും ലഭിക്കുന്നത്.

ഇ കെ ജാനകി അമ്മാൾ 

സി.വി.സുബ്രഹ്മണ്യന്‍ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ. ജാനകിയമ്മാളിന്റെ ജന്മദിനമാണ് നവംബർ 4. പ്രമുഖ ശാസ്ത്രജ്ഞൻ സി.വി. സുബ്രമണ്യൻ ഇ.കെ.ജാനകിയമ്മാളിനെക്കുറിച്ചെഴുതിയ കുറിപ്പ് വായിക്കാം കേരളത്തില്‍, തലശ്ശേരിയിലെ ഒരു മധ്യവര്‍ഗകുടുംബത്തില്‍ 1897ലാണ് ജാനകി അമ്മാള്‍ ജനിച്ചത്....

ലോറ ബസ്സി 

ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ പേപ്പൽ സ്റ്റേറ്റിൽ  ജനിച്ച ഭൗതികശാസ്ത്രജ്ഞയായിരുന്നു ലോറ ബസ്സി. ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായി അറിയപ്പെടുന്ന ലോറ,  ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

അസിമ ചാറ്റർജി

ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി.

അന്ന മാണി

മിസ്.അന്ന മോടയിൽ മാണിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2018. ഇന്ത്യന്‍ കാലാവസ്ഥാ ഉപകരണശാസ്ത്രത്തിന്റെ മാതാവായി കണക്കാക്കപ്പെടുന്ന അവരുടെ ജന്മശതാബ്ദി, ജന്മനാടായ കേരളത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്

റോസലിൻഡ് ഫ്രാങ്ക്ളിൻ

റോസലിന്റ് ഫ്രാങ്ക്ളിന്റെ 102മത് ജന്മവാർഷികമാണ് 2022 ജൂലൈ 25. അര്‍പ്പണബോധത്തോടെ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വനിത എന്ന നിലയില്‍ ശാസ്ത്രചരിത്രത്തിന്‍റെ മുന്‍പേജുകളില്‍ തന്നെ അവരുടെ പേര് ഓര്‍മ്മിക്കപ്പെടുന്നു. ഹ്രസ്വമായ ഒരു ജീവിതകാലം കൊണ്ട് ശാസ്ത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ അവരെ ശാസ്ത്രലോകത്തെ അപൂർവ്വ പ്രതിഭകളിൽ ഒരാളാക്കുന്നു.

ബാർബറാ മക്ലിൻടോക്

1983 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ബാർബറ മക്ലിൻടോക് പ്രസിദ്ധ  കോശജനിതക ഗവേഷകയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ കണക്ടിക്കട്ടിൽ ജനിച്ച അവർ, ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുളള അതിവിശദമായ പഠനത്തിന്റെ പേരിലാണ് പ്രശസ്തയായത്.

Close