Read Time:2 Minute

ഡി.എൻ.എയുടെ ഇരട്ടഹെലിക്‌സ് രൂപം കണ്ടുപിടിക്കപ്പെട്ട കാലം മുതൽ, ഡി.എ.എയിൽ മാറ്റം വരുത്താനുള്ള പരീക്ഷണങ്ങളും തുടങ്ങിയിരുന്നു. 1990ലാണ് ആദ്യത്തെ ജീൻ തെറാപ്പി പരീക്ഷണം നടന്നത്. 2012ൽ ക്രിസ്പർ രീതിയുടെ കണ്ടുപിടുത്തത്തിന് മുമ്പും സസ്യങ്ങളുടെയും ചില ജീവികളുടെയും ജീനിൽ മാറ്റങ്ങൾ വരുത്താറുണ്ടായിരുന്നു. പക്ഷേ, അവ വളരെ ചെലവുള്ളതും സമയമെടുക്കുന്നതുമായിരുന്നു. 2012 ലാണ് പിന്നീട് ക്രിസ്പർ (CRISPR- clustered regularly interspaced short palindromic repeats) എന്ന പേരിൽ പ്രസിദ്ധമായ ക്രിസ്പർ – കാസ് 9 രീതി കണ്ടുപിടിച്ചത്. കാസ് -9 എന്ന എൻസൈം ഉപയോഗിച്ച് ഡി.എൻ.എയുടെ ഒരു ഭാഗം മുറിച്ചുമാറ്റുകയോ, മുറിച്ചഭാഗത്ത് വേറൊരു ഡി.എൻ.എ. ചേർക്കുകയോ ചെയ്യുന്നതിനെയാണ് ക്രിസ്പർ എന്നു പറയുന്നത്. ജനിതക എഞ്ചിനിയറിംങ്ങിലും ജനിതകരോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നതിലും ക്രിസ്പർ വലിയതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.

ക്രിസ്പർ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 20,21 തിയ്യതികളിൽ നടത്തുന്ന ഓൺലൈൻ സിമ്പോസിയത്തിൽ ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്യാം.  2020 രസതന്ത്ര നൊബേൽസമ്മാന ജേതാവ് ജെന്നിഫർ ഡൌഡ്ന സംസാരിക്കുന്നു.


ക്രിസ്പറുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, വീഡിയോകൾ

  1. രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്- വിസ്മയമായി ക്രിസ്പർ സങ്കേതം.
  2. CRISPR: സിമ്പിളാണ് പവർഫുള്ളാണ്
  3. CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ കാൻസർ ചികിത്സയിൽ 
  4. കോവിഡും ക്രിസ്പർ ടെസ്റ്റും
  5. ജെന്നിഫർ ഡൗഡ്‌ന
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുട്ടികളേ വരൂ…വാ.വാ.തീ.പു.വിൽ പങ്കെടുക്കാം
Next post തൊട്ടേ, തൊട്ടേ… ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടേ…
Close