ആരോഗ്യവെല്ലുവിളികളെ അതിജീവിക്കാനും ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കപ്പെടണം

ആവാസവ്യവസ്ഥകളുടെ സുസ്ഥിരതയും സുരക്ഷിതത്വവും  മനുഷ്യന്റെ ആരോഗ്യരക്ഷയുടെയും  അഭിവൃദ്ധിയുടെയും ക്ഷേമത്തിന്റെയും അത്യാടിസ്ഥാനമാണ്. ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം എന്ന പരിസ്ഥിതിദിന പ്രമേയം കോവിഡ് അതിജീവനകാലത്ത് മനുഷ്യരാശിയെ ഓർമിപ്പിക്കുന്ന വലിയ സന്ദേശവും  അത് തന്നെയാണ് .

തുടര്‍ന്ന് വായിക്കുക

പ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുക

ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ ആവാസ വ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്നായുള്ള ഒരു പതിറ്റാണ്ടിന്റെ ആരംഭം കുറിക്കുന്ന ദിനമായാണ് ഐക്യരാഷ്ട്ര സഭ വിഭാവനം ചെയ്യുന്നത്. പരസ്പരവും, ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും, ജന്തുക്കളും, സൂക്ഷ്മ ജീവികളും ഉൾപ്പെട്ട ജൈവവും അജൈവവുമായ ഒരു പരിസ്ഥിതി വ്യൂഹത്തെയാണ് ആവാസവ്യവസ്ഥ എന്നു വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ ഇത്തരത്തിലുള്ള കോടിക്കണക്കിന് വ്യൂഹങ്ങളെ വരുന്ന പത്തു വർഷത്തിനുളളിൽ പുനരുജ്ജീവിപ്പിക്കാനുള്ള ആഗോള ദൗത്യത്തിന് തുടക്കമിടുന്നത് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലാണ്.

തുടര്‍ന്ന് വായിക്കുക

ആവാസവ്യവസ്ഥകളെ പുനസ്ഥാപിക്കാം, വംശനാശത്തെ പ്രതിരോധിക്കാം

നിങ്ങളുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ #GenerationRestoration അല്ലെങ്കില്‍ #WorldEnvironmentDay എന്നീ ഹാഷ്ടാഗ് ക്യാംപെയിനുകളിലൂടെ ലോകത്തെ അറിയിക്കാം. അത് വിവിധ പരിസ്ഥിതി പ്രശ്നങ്ങളെ ലോകസമക്ഷം കൊണ്ടുവരും.

തുടര്‍ന്ന് വായിക്കുക

ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്

ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.

തുടര്‍ന്ന് വായിക്കുക

പ്രകൃതിക്കായുള്ള സമയം  സമാഗതമായി – പരിസരദിനം 2020

നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്‍റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.

തുടര്‍ന്ന് വായിക്കുക