കുട്ടികളിലെ ആത്മഹത്യകൾ – രക്ഷിതാക്കളും അദ്ധ്യാപകരും അറിയേണ്ടത്

മുതിർന്നവരുടെ കാര്യത്തിൽ എന്ന പോലെ കുട്ടികളിലും ആത്മഹത്യയ്ക്ക് കാരണം പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക കാര്യം മാത്രം എന്ന് ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല. പല കാര്യങ്ങളുടെ സങ്കിർണ്ണമായ ഇടപെടലുകൾ കാണാൻ കഴിയും. അത് കൊണ്ട് തന്നെ ആത്മഹത്യകൾ തടയണമെങ്കിൽ ഇക്കാര്യങ്ങളിൽ ഓരോന്നിലും എന്തെല്ലാം ചെയ്‌യണം എന്ന് തീരുമാനിക്കണം .

ബ്ലൂ വെയിൽ ഗെയിമും നിറം പിടിപ്പിച്ച കഥകളും പിന്നെ പാവം നമ്മളും …

കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്