2020 ഒക്ടോബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന ചൊവ്വ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2020 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
2020 ഏപ്രിൽ മാസത്തെ ആകാശം
പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, സപ്തർഷിമണ്ഡലം തുടങ്ങിയ താരാഗണങ്ങളെയും, തിരുവാതിര, സിറിയസ്, കനോപ്പസ്, ചോതി തുടങ്ങിയ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഏപ്രിൽ മാസം പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.
വ്യാഴം, ശനി, ചൊവ്വ, ചന്ദ്രന് എന്നിവയെ ഒരുമിച്ചു കാണാന്‍ അവസരം.
വ്യാഴം, ശനി, ചൊവ്വ, പിന്നെ ചന്ദ്രന്. ഇത്രയും ആകാശഗോളങ്ങളെ ഒരുമിച്ചു കാണാന്‍ അവസരം.
2019 ഒക്ടോബറിലെ ആകാശം
ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2019 ഒക്ടോബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.
വ്യാഴത്തെ കാണാം,തെളിമയോടെ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ (Jupiter) നല്ല തെളിച്ചത്തിൽ കാണാൻ പറ്റിയ കാലമാണ് 2019 ജൂൺ മാസം. രാത്രിയിൽ ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണപ്പെടുന്ന ആകാശഗോളം വ്യാഴമായിരിക്കും. ഈ കാലയളവിൽ വ്യാഴം ഭൂമിയോടടുത്തായിരിക്കും എന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ നമുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വ്യാഴത്തിന്റെ അർദ്ധഗോളം മുഴുവനായും സൂര്യപ്രകാശത്താൽ ദീപ്തവുമായിരിക്കും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കൊന്നു നോക്കാം.
2018 ഡിസംബറിലെ ആകാശം
വാനനിരീക്ഷണത്തിന് എന്തുകൊണ്ടും നല്ല മാസമാണ് ഡിസംബര്‍. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ തിരിച്ചറിയാൻ കഴിയുന്ന, നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരന്‍ ഈ മാസം മുതല്‍ സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അതിശോഭയോടെ ചൊവ്വ ഗ്രഹം തലയ്ക്കുമുകളില്‍ ദൃശ്യമാകും.
2018 ഫെബ്രുവരിയിലെ ആകാശം
വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.
നവംബറിലെ ആകാശം
2016 നവംബര്‍മാസത്തെ ആകാശ നിരീക്ഷണം സംബന്ധിച്ച ലേഖനം.