2025 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ സന്ധ്യാകാശത്ത് കാണാനുമാകും.
2024 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രനും ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ… എൻ സാനു എഴുതുന്ന പംക്തി വായിക്കാം.
2024 ഫെബ്രുവരിയിലെ ആകാശം
ഏവര്‍ക്കും പരിചിതമായ വേട്ടക്കാരനെ (Orion) ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ...
2024 ജനുവരിയിലെ ആകാശം
വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാനനിരീക്ഷണം നടത്തുന്നവര്‍ക്കും എന്തുകൊണ്ടും നല്ല മാസമാണ് ജനുവരി. ഏതൊരാള്‍ക്കും പ്രയാസംകൂടാതെ കണ്ടെത്താന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളില്‍ പ്രധാനിയായ വേട്ടക്കാരനെ (Orion) ജനുവരി മുതല്‍ സന്ധ്യകാശത്ത് ദര്‍ശിക്കാനാകും. കാസിയോപ്പിയ, ഭാദ്രപഥം, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള പ്രഭയേറിയ നക്ഷത്രങ്ങളും ജനുവരിയുടെ താരങ്ങളാണ്. എൻ. സാനു എഴുതുന്നു…
2023 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വ്യാഴവും ശനിയും, ഉദിച്ചുവരുന്ന വേട്ടക്കാരൻ, പടിഞ്ഞാറു തിരുവാതിര … താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2023 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ … എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.
2023 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം…
ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.
ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ
ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട...നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്. (more…)
2023 മെയ് മാസത്തെ ആകാശം
തലയ്ക്കുമുകളിൽ ചിങ്ങം രാശി, വടക്ക് സപ്തർഷിമണ്ഡലം, തെക്ക് തെക്കൻ കുരിശ്, കൂടാതെ പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, സിറിയസ്സ്, തിരുവാതിര എന്നിവയെയും ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളെയും 2023 മെയ് മാസം സന്ധ്യാകാശത്തു കാണാനാകും.