ആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?

ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി ഇന്നലെ എത്തിയ പേടകത്തെ നല്ല ‘ക്ലീൻ റൂമിൽ’ ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ ഇരിക്കുന്നിടത്തോളംകാലം അതിലൂടെ നൈട്രജൻ വാതകം ഒഴുക്കിവിടുക എന്നതാവും ആ മുറിസൂക്ഷിപ്പുകാരുടെ പ്രധാന പണി!

തൊട്ടേ, തൊട്ടേ… ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടേ…

ഒസിരിസ്-റെക്സ് അതിന്റെ പ്രധാന ദൗത്യം നടത്തിയിരിക്കുന്നു. ബെനുവിനെ തൊട്ട് ബെനുവിൽനിന്ന് കുറച്ച് ആദിമപദാർത്ഥങ്ങൾ ശേഖരിക്കുക! ടച്ച് ആന്റ് ഗോ ((Touch-And-Go) എന്നായിരുന്നു ഓക്ടോബർ 20ന് നടന്ന ഈ ഇവന്റിന്റെ പേര്.

ബെനു വരുന്നു…

ബെനുവിന്റെ വ്യാസം ഏതാണ്ട് അരക്കിലോമീറ്ററാണ്. ലീനിയർ പ്രൊജക്ട് 1999 സെപ്തംബർ 11-ന് കണ്ടെത്തിയ ഒരു ഛിന്നഗ്രഹമാണ് ബെനു (101955 Bennu).

Close