2021 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം വെട്ടിത്തിളങ്ങി നില്‍ക്കുന്ന ശുക്രൻ വ്യാഴം ശനി പടിഞ്ഞാറു തിരുവോണം ഇവയൊക്കെയാണ് 2021 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ .. എൻ സാനു എഴുതുന്നു.

2021 ഒക്ടോബറിലെ ആകാശം

തലയ്ക്കുമുകളിൽ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, പടിഞ്ഞാരൻ ചക്രവാളത്തിൽ പ്രഭചൊരിഞ്ഞു നില്ക്കുന്ന ശുക്രൻ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥ – ഇവയൊക്കെയാണ് 2021 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്. എൻ. സാനു എഴുതുന്നു.

2020 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വയും വ്യാഴവും ശനിയും പടിഞ്ഞാറു തിരുവാതിര … ഇവയൊക്കെയാണ് 2020 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

2020 ഒക്ടോബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ തിളങ്ങിനിൽക്കുന്ന വ്യാഴവും ശനിയും, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരുന്ന ചൊവ്വ, അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2020 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

ജൂണിലെ ആകാശം – 2019

മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.

2018 ഫെബ്രുവരിയിലെ ആകാശം

വാനനിരീക്ഷണം നടത്തുന്നവര്‍ക്കും വാനനിരീക്ഷണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല മാസമാണ് ഫെബ്രുവരി. ഏവര്‍ക്കും പരിചിതമായ നക്ഷത്രസമൂഹം വേട്ടക്കാരനെ (Orion) ഈ മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രസമൂഹങ്ങളും തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെയുള്ള നക്ഷത്രങ്ങളും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും.

2017 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രസമൂഹം, തലയ്ക്കുമുകളില്‍ തിരുവാതിരയും ശനിയും, സന്ധ്യയ്ക്ക് അസ്തമിക്കുന്ന വ്യാഴം ഇവയൊക്കെയാണ് 2017 സെപ്തംബര്‍ മാസത്തെ ആകാശ വിശേഷങ്ങള്‍. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

2016 ഒക്ടോബറിലെ ആകാശം

[author title="എന്‍ സാനു" image="http://luca.co.in/wp-content/uploads/2016/10/Sanu-N.jpg"][/author]   ശുക്രന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഓറിനോയ്ഡ് ഉല്‍ക്കാവര്‍ഷവും 2016 ഒക്ടോബറിലെ ആകാശ കാഴ്ചകളാണ്. പുലര്‍ച്ചെ നോക്കുന്നവര്‍ക്ക് ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളെയും കാണാന്‍ കഴിയും. രാശിപ്രഭ...

Close