ശാസ്ത്രം – ഇരുളിൽ ഒരു കൈത്തിരി

എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The Demon-Haunted World : Science as a Candle in the Dark” എന്ന പുസ്തകം.

കാൾ സാഗൻ, ശാസ്ത്രത്തിന്റെ കാവലാൾ

പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ.

The Pale Blue Dot – കാള്‍സാഗന്‍ വീഡിയോ മലയാളത്തിൽ

Pale Blue Dot എന്ന് വിഖ്യാതമായ ഒരു അപൂര്‍വചിത്രം. 1990 ഫെബ്രുവരി 14നായിരുന്നു ആ ചിത്രം പകര്‍ത്തപ്പെട്ടത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു അത്. കാള്‍ സാഗന്‍ എന്ന ശാസ്ത്രപ്രതിഭയുടെ ഡോക്യുമെന്ററികളിലൂടെ ഇന്നും ആ ചിത്രം ആഘോഷിക്കപ്പെടുന്നു.

“നിഴലുകളില്‍ നിന്നു നക്ഷത്രങ്ങളിലേക്ക്”– കാള്‍സാഗന്‍ ഒരു ശാസ്‌ത്രവിദ്യാര്‍ത്ഥിയെ സ്വാധീനിക്കുന്ന വിധം

അനു ദേവരാജൻ കാൾസാഗനെ പോലെയാകാൻ കൊതിച്ച് ആത്മഹത്യാക്കുറിപ്പ് മാത്രമെഴുതി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഹൈദരാബാദ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് ഇന്നേക്ക് ആറുവർഷമായി... [su_dropcap style="flat" size="5"]കാ[/su_dropcap]ള്‍സാഗനെ പോലെയാകാന്‍ കൊതിച്ച്‌ ആത്മഹത്യാക്കുറിപ്പ്...

കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ

ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ കപടശാസ്ത്രവാദക്കാർ പ്രധാനമായി ഉന്നയിക്കുന്ന 20 കുയുക്തികളെ (Logical fallacies) സാഗൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. അവയെ വിശദമായി പരിശോധിക്കാം.

കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘

സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ, കാൾ സാഗന്റെ “Baloney detection tool kit” അഥവാ “കപടവാദങ്ങളെ പൊളിച്ചടുക്കാനുള്ള ടൂൾകിറ്റ്” ഉപയോഗപ്രദമായിരിക്കും.

Close