Read Time:5 Minute

സൂര്യന്റെ കവിളിലെ പൊട്ട്!

സൂര്യന്റെ കവിളിലിപ്പോൾ ‘ഒരു കുഞ്ഞു’ പൊട്ടുണ്ട്. വെട്ടിത്തിളങ്ങുന്ന ആ വലിയ വട്ടത്തിലൊരു ‘ചെറിയ’ കളങ്കം- സൗരകളങ്കം!

Photo: SDO / HMI

Sunspot AR 3190 എന്ന് പേരിട്ടിരിക്കുന്ന ഭീമൻ സൗരകളങ്കമാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരു പൊട്ടു പോലെ കാണുന്നത്.

സൂര്യൻ ആളൊരു ചൂടനാണെന്നറിയാമല്ലോ.. ഉപരിതല താപനില എകദേശം 6000 കെൽവിന്റെയടുത്തു വരും. അത്രയും ചൂടിൽ ആറ്റങ്ങൾ അയണൈസ് ചെയ്ത് ചാർജുള്ള കണികകൾ നിറഞ്ഞ പ്ലാസ്മ എന്ന അവസ്ഥയിലാകും ദ്രവ്യം അവിടെ. ഇങ്ങനെ ചാർജുള്ള കണികകൾ ഉണ്ടാക്കുന്ന അതിഭയങ്കരമായ കാന്തികമണ്ഡലങ്ങൾ കൊണ്ട് പ്രക്ഷുബ്ദമാണ് സൗരോപരിതലം. കാന്തികമണ്ഡലത്തിന്റെ തീവ്രത വളരെ വളരെ കൂടിയയിടങ്ങൾ ചുറ്റുമുള്ള മേഖലയെ അപേക്ഷിച്ച് ‘ഇരുണ്ട്’ കാണപ്പെടുന്നു. അവയെയാണ് നമ്മൾ Sunspots അഥവാ സൗരകളങ്കങ്ങൾ എന്നു വിളിക്കുന്നത്. ഉപരിതലത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ചൂട് കുറവാണെങ്കിലും ഏകദേശം 4000 കെൽവിനടുത്ത് താപനിലയുണ്ട് സൗരകളങ്കങ്ങൾക്ക്. മറ്റു ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ ഇരുണ്ടതെങ്കിലും ഒരു പൂർണ ചന്ദ്രനേക്കാൾ പ്രകാശവും!

ഇത്തരത്തിലുളള വളരെ വലിയ ഒരു സൗരകളങ്കം ഇപ്പോൾ സൂര്യനിലുണ്ട്. വലുതെന്ന് പറഞ്ഞാൽ 200 കോടി ചതുരശ്ര കിലോമീറ്റർ വലിപ്പം. അതായത് അതിനകത്ത് നാല് ഭൂമി ഉൾക്കൊള്ളിക്കാനാകും!

Sunspot AR 3190 എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ സൗരകളങ്കമാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരു പൊട്ടു പോലെ കാണുന്നത്. സൂക്ഷിച്ചു നോക്കിയാൽ ഒന്നല്ല, അതിൽ കൂടുതൽ Sunspots ഉള്ളതായി കാണാം. അവ എപ്പോഴും അങ്ങനെ കൂട്ടമായാണ് ഉണ്ടാവുന്നത്. 11 വർഷമുളള Sunspot cycle ന്റെ തുടക്കത്തിൽ സൂര്യനിലെ magnetic activityയും അതുകൊണ്ടു തന്നെ Sunspotകളുടെ എണ്ണവും കുറവും (Solar Minima), cycleന്റെ പകുതിയോടടുത്ത് ഏറ്റവും കൂടുതലും (Solar Maxima) ആയിരിക്കും.

ണ്ടു ദിവസത്തെ ഇടവേളയിൽ പകർത്തിയ ഈ ചിത്രങ്ങളിൽ സൗരകളങ്കത്തിന്റെ സ്ഥാനം മാറിയിരിക്കുന്നത് കാണാം ചിത്രം : Rohith KA Aastro Kerala

രണ്ടു ദിവസത്തെ ഇടവേളയിൽ പകർത്തിയ ഈ ചിത്രങ്ങളിൽ സൗരകളങ്കത്തിന്റെ സ്ഥാനം മാറിയിരിക്കുന്നത് കണ്ടില്ലേ. സൂര്യൻ സ്വയം ഭ്രമണം ചെയ്യുന്നത് കൊണ്ടാണിത്. ആ കറക്കത്തിനുമുണ്ടൊരു പ്രത്യേകത. സൂര്യന്റെ എല്ലാ ഭാഗങ്ങളും ഒരേ വേഗത്തിലല്ല കറങ്ങുന്നത്. മധ്യഭാഗം 25 ദിവസം കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുമ്പോൾ ധ്രുവപ്രദേശങ്ങൾക്ക് 35 ദിവസം വേണം! Differential rotation എന്നാണിതിനു പറയുന്നത്.


മറ്റു ലേഖനങ്ങൾ

വായിക്കാം

സൗര ശ്വാനന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടോ?

Happy
Happy
45 %
Sad
Sad
0 %
Excited
Excited
18 %
Sleepy
Sleepy
0 %
Angry
Angry
9 %
Surprise
Surprise
27 %

Leave a Reply

Previous post മാത്തമാറ്റിക്കല്‍ മോഡലുകളുടെ പ്രാധാന്യം
Next post കോവിഡ് വൈറസിന് മുമ്പേ നടന്ന യുൻലോംഗ് കാവോ
Close