Read Time:4 Minute

മോഡലുകൾ ഉപയോഗിച്ചുള്ള പ്രവചനങ്ങളെ നമ്മൾ തമാശ രൂപത്തിൽ എടുക്കാറുണ്ടെങ്കിലും പൊതുവേ അറിയാതെതന്നെ മോഡലുകൾ ഉപയോഗിച്ചു തന്നെയാണ് നാം ജീവിക്കുന്നത്. ഉദാഹരണത്തിന്, പുറത്തിറങ്ങുമ്പോൾ മഴ പെയ്യാൻ സാധ്യതയുണ്ടോ, കുടയെടുക്കണോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ കാലാവസ്ഥയെപ്പറ്റിയുള്ള മുൻമാതൃക അനുസരിച്ചാണ്.

എന്താണ് ഇത്തരത്തിലുള്ള മാതൃകകൾ? അവ എങ്ങനെയാണ് ഉണ്ടാക്കുന്നത്? എന്തുകൊണ്ട് അവ ഉപയോഗിച്ചുള്ള പ്രവചനങ്ങൾ തെറ്റുന്നു? എങ്കിലും, അവ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്? മോഡലുകൾക്ക് എന്തൊക്കെ കാര്യങ്ങൾക്ക് കൊള്ളാം? എന്തിനൊക്കെ നല്ലതല്ല? ഇതൊക്കെ കത്യമായി വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഡാറ്റാ സയന്റിസ്റ്റായ Erica Thompson എഴുതിയ Escape from Model Land: How Mathematical Models can lead us astray and what we can do about it.

നമ്മുടെ മുന്നിലുള്ള ഡാറ്റ ഉപയോഗിച്ച് നമ്മൾ ഉണ്ടാക്കുന്ന ചട്ടക്കൂടുകളാണ് മാതൃകകൾ. ഇന്നത്തേതിന്റെ ഡാറ്റ വച്ച് നാം നാളെ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ ശ്രമിക്കുന്നു. ആധുനിക ലോകത്ത് നാം അഭിമുഖീകരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന മോഡലുകളായി ഇവ പ്രവർത്തിക്കുന്നു. മോഡലുകളില്ലാതെ നമുക്ക് കാലാവസ്ഥാ വ്യതിയാനം, സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണം, കോവിഡ് പോലുള്ള പാന്റമിക്കുകളുടെ നിയന്ത്രണം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ സാധ്യമല്ല.

ഇന്നത്തെ മോഡലുകൾ കമ്പ്യൂട്ടർ ഉപയോഗിച്ച് ഡാറ്റാ സയൻസിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാധ്യതകൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രവചനങ്ങൾ നടത്തുന്നതിന് ശ്രമിക്കുന്നുണ്ട്. ഗണിതശാസ്ത്ര മാതൃകകൾ നമ്മുടെ ലോകത്തെ എങ്ങനെ രൂപപ്പെടുത്തുന്നു? അവയുടെ ശക്തി നമുക്ക് എങ്ങനെ നന്മയ്ക്കായി വിനിയോഗിക്കാം? എന്ന് ഈ പുസ്തകം വിശദമാക്കുന്നു.


Escape from Model Land: How Mathematical Models Can Lead Us Astray and What We Can Do About It by Erica Thompson
Publishers : Basic Books ( Hachette Group) 2022
ISBN: 9781529364880. 247 Pages.
Prices: Rs. 899.00


പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001, Mob : 9447811555

Happy
Happy
14 %
Sad
Sad
0 %
Excited
Excited
57 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
29 %

Leave a Reply

Previous post കോടതി കയറുന്ന സ്റ്റാറ്റിസ്റ്റിക്സ് !
Next post സൂര്യന്റെ കവിളിലെ പൊട്ട്!
Close