Read Time:6 Minute

കടപ്പാട് : വിക്കിപീഡിയ

സൗരോർജത്തെക്കുറിച്ചും സൗരവാതങ്ങളെക്കുറിച്ചും സൗര കളങ്കങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ കേട്ടിരിക്കും. എന്നാൽ എന്താണ് ഈ സൺഡോഗ് അല്ലെങ്കിൽ സൗര ശ്വാനന്മാർ? ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഒരു  പ്രകാശ പ്രതിഭാസമാണിത്‌.

കദേശം 22 ഡിഗ്രി കോണളവിൽ സൂര്യന് ഇരുവശവുമായി ചക്രവാളത്തിൽ നിന്ന് തുല്യ ഉയരത്തിൽ കേന്ദ്രീകരിക്കപ്പെടുന്ന പ്രകാശ തുണ്ടുകളെയാണ് സൺ ഡോഗുകളെന്നു (Sun dog) വിളിക്കുന്നത്. ഒരു യജമാനനെപ്പോലെ സൂര്യന്റെ കൂടെ നില്കുന്നതുകൊണ്ടത്രേ പ്രകാശത്തുണ്ടുകൾ സൺ ഡോഗുകൾ എന്ന് പറയപ്പെടുന്നത്. 22 ഡിഗ്രി കോണളവിൽ കാണുന്നതുകൊണ്ട് പലപ്പോഴും ഇവയെ 22 ഡിഗ്രി ഹാലോ എന്നും പറയുന്നു. സൂര്യനോട് അടുത്ത ഭാഗങ്ങളിൽ ചുവന്ന നിറത്തിലും അകലുന്തോറും ഓറഞ്ച്, നീല നിറങ്ങളിലുമായി ഈ വർണ്ണരാജി പടർന്നു കിടക്കുന്നു.

പുരാതനകാലം മുതൽ മനുഷ്യന്റെ ശ്രദ്ധയാകർഷിച്ചിരുന്ന ഒന്നാണ് സൺ ഡോഗ്. അരിസ്റ്റോട്ടിലിന്റെ  കാലത്തു തന്നെ രണ്ടു സൂര്യാപരന്മാർ സൂര്യനൊപ്പം ഇരുവശങ്ങളിലുമായി ഉദിച്ചുയരുന്നതും അസ്തമിക്കുന്നതുമൊക്കെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. മഴവില്ലുകൾ മഴ അവസാനിക്കുന്ന സമയത്ത്  കാണപ്പെടുമ്പോൾ  സൺ ഡോഗുകൾ വരാനിരിക്കുന്ന മഴയുടെ സൂചകങ്ങളാണ്. അന്തരീക്ഷത്തിലെ ഷഡ് ഭുജാകൃതിയിലുള്ള ക്രിസ്റ്റൽ ഘടനയുള്ള ഐസ് അടങ്ങിയ മേഘപടലങ്ങളിൽ കൂടി പ്രകാശം കടന്നു പോകുമ്പോൾ സംഭവിക്കുന്ന അപവർത്തനവും വിസരണവും ആണ് സൺ ഡോഗിന് പിന്നിലുള്ള കാരണം.

മേഘപടലങ്ങളിൽ കൂടി പ്രകാശം കടന്നു പോകുമ്പോൾ അപവാർത്തനാങ്കത്തിലുള്ള വ്യത്യാസം മൂലം ഏകദേശം  22 ഡിഗ്രി കോണളവിൽ പ്രകാശത്തിന്റെ ദിശക്ക് വ്യതിയാനം വരികയും വിസരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ചക്രവാളത്തിനോട് അടുത്ത് ഈ പ്രതിഭാസം ദൃശ്യമാകുന്നത് 22 ഡിഗ്രി കോണളവിൽ ആണെങ്കിലും, സൂര്യൻ ചക്രവാളത്തിൽ നിന്ന് ഉദിച്ചു മുകളിലേക്കുയരുന്ന സമയത്ത് സൂര്യപ്രകാശം അന്തരീക്ഷത്തിലെ ഐസു പരലുകളിൽ പതിക്കുന്ന പതനകോണിന്റെ അളവ് ക്രമാനുഗതമായി വർധിക്കുകയും അതനുസരിച്ചു അപവർത്തനകോണും വർധിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചക്രവാളത്തിൽ നിന്ന് ഒരേ ഉയരത്തിൽ തന്നെ ഇവ ദൃശ്യമാകുന്നെണ്ടെങ്കിൽ തന്നെയും 22 ഡിഗ്രി കോണളവിനു സമയമനുസരിച്ചു മാറ്റം സംഭവിക്കാറുണ്ട്.

കടപ്പാട് : വിക്കിപ്പീഡിയ

അന്തരീക്ഷത്തിലെ ഉയരമുള്ള മിക്കവാറും ഭാഗങ്ങളിൽ, പ്രത്യേകിച്ച് തണുപ്പുള്ളപ്പോൾ എല്ലാം തന്നെ ഇത്തരം മഞ്ഞു ക്രിസ്റ്റലുകൾ ഉണ്ടാകാറുണ്ടെങ്കിലും  തന്മാത്രാ ഘടനയുള്ള മഞ്ഞുപരലുകൾ സൈറസ്, സൈറോസ്ട്രാറ്റസ്  മേഘങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കുന്നതായും  കണ്ടുവരുന്നു. വളരെ തണുപ്പുള്ള കാലാവസ്ഥയിൽ മേഘ പാളികൾ ഭൗമോപരിതലത്തിനു വളരെ അടുത്തായും ദൃശ്യമാകുന്നു.

ഇത്തരം മഞ്ഞുപരലുകളുടെ തന്മാത്രാ ഘടന ഷഡ്ഭുജാകൃതിയാണെങ്കിലും, അവ പലപ്പോഴും തിരശ്ചീന പടലങ്ങളായും ലംബപടലങ്ങളായും കേന്ദ്രീകരിക്കപ്പെടാറുമുണ്ട്. ആകാശത്തു ദൃശ്യമാകുന്ന പല പ്രകാശപ്രതിഭാസങ്ങളുടെയും കാരണം മേഘപടലങ്ങളുടെ ആകൃതിയും അതിന്റെ വശങ്ങൾ തമ്മിലുള്ള കോണളവുകളുടെ ബന്ധവുമാണ്.


ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം

Happy
Happy
68 %
Sad
Sad
4 %
Excited
Excited
16 %
Sleepy
Sleepy
4 %
Angry
Angry
0 %
Surprise
Surprise
8 %

Leave a Reply

Previous post ചന്ദ്രനിലെന്തിന് ശിവനും ശക്തിയും ?
Next post ആദിത്യ L1 – അറിയേണ്ടതെല്ലാം
Close