Read Time:3 Minute
  • സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രരാശിക്കടുത്തായി കാണുന്ന പിൻവീൽ ഗ്യാലക്സിയിൽ, ഈ കഴിഞ്ഞ മെയ് മാസം 19-നാണ് സൂപ്പർനോവയെ കാണപ്പെട്ടതായി ആദ്യം റിപ്പോർട്ട് ചെയ്തത്.
  • കഴിഞ്ഞ 5 വർഷത്തിനിടെ ഭൂമിക്കു ഏറ്റവും അടുത്തായി കാണപ്പെട്ട ഈ സൂപ്പർനോവ ഏതാണ്ട് 2 കോടി പ്രകാശവർഷം അകലെയാണ്.
  • സൂര്യനെക്കാൾ പതിന്മടങ്ങു ഭാരമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാന നാളുകളിൽ ന്യൂക്ലിയർ ഊർജ്ജ സ്രോതസ്സുകൾ തീരുമ്പോൾ അകക്കാമ്പു തകർന്നു പൊട്ടിത്തെറിക്കുന്നതാണ് സൂപ്പർനോവയായി ദൃശ്യമാകുന്നത്.
  • സൂര്യൻ അതിന്റെ ജീവിതകാലം മുഴുവൻ പുറത്തുവിടുന്ന ഊർജ്ജത്തെക്കാൾ കൂടുതലായിരിക്കും സൂപ്പർനോവ സ്പോടനത്തിൽ ഉണ്ടാക്കപ്പെടുന്നത്. അതിനാലാണ് ഇത്രയും ദൂരെനിന്നുപോലും നമുക്ക് ഇവയെ കാണാൻ സാധിക്കുന്നത്.
  • അവശേഷിക്കുന്ന അകക്കാമ്പ് ന്യൂട്രോൺ സ്റ്റാറോ ബ്ലാക്ക് ഹോളോ ആയിത്തീരും.
  • ഏതാനും മാസക്കാലം കൂടി സൂപ്പർനോവയെ സാമാന്യം നല്ല ഒരു ടെലിസ്കോപ്പിലൂടെ കാണാനാകും..
പിൻവീൽ(M101) ഗ്യാലക്സിയിലെ SN2023ixf സൂപ്പർനോവ. 8 ഇഞ്ച് ടെലിസ്കോപ് ഉപയോഗിച്ച് 11.06.2023 നു ചാലക്കുടിയിൽനിന്നും പകർത്തിയ ചിത്രം. ഫോട്ടോ : ഡോ.നിജോ വർഗീസ്
ഏതാനും മാസക്കാലം കൂടി സൂപ്പർനോവയെ സാമാന്യം നല്ല ഒരു ടെലിസ്കോപ്പിലൂടെ കാണാനാകും..

വിശദമായി വായിക്കാം

വിശദമായ ലേഖനം
Happy
Happy
22 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
4 %
Angry
Angry
0 %
Surprise
Surprise
19 %

Leave a Reply

Previous post ദാ നോക്കൂ, ഒരു സൂപ്പർനോവ
Next post പരിണാമവും അന്യഗ്രഹ ജീവനും
Close