Read Time:3 Minute
- സപ്തർഷികൾ എന്നറിയപ്പെടുന്ന നക്ഷത്രരാശിക്കടുത്തായി കാണുന്ന പിൻവീൽ ഗ്യാലക്സിയിൽ, ഈ കഴിഞ്ഞ മെയ് മാസം 19-നാണ് സൂപ്പർനോവയെ കാണപ്പെട്ടതായി ആദ്യം റിപ്പോർട്ട് ചെയ്തത്.
- കഴിഞ്ഞ 5 വർഷത്തിനിടെ ഭൂമിക്കു ഏറ്റവും അടുത്തായി കാണപ്പെട്ട ഈ സൂപ്പർനോവ ഏതാണ്ട് 2 കോടി പ്രകാശവർഷം അകലെയാണ്.
- സൂര്യനെക്കാൾ പതിന്മടങ്ങു ഭാരമുള്ള നക്ഷത്രങ്ങൾ പരിണാമത്തിന്റെ അവസാന നാളുകളിൽ ന്യൂക്ലിയർ ഊർജ്ജ സ്രോതസ്സുകൾ തീരുമ്പോൾ അകക്കാമ്പു തകർന്നു പൊട്ടിത്തെറിക്കുന്നതാണ് സൂപ്പർനോവയായി ദൃശ്യമാകുന്നത്.
- സൂര്യൻ അതിന്റെ ജീവിതകാലം മുഴുവൻ പുറത്തുവിടുന്ന ഊർജ്ജത്തെക്കാൾ കൂടുതലായിരിക്കും സൂപ്പർനോവ സ്പോടനത്തിൽ ഉണ്ടാക്കപ്പെടുന്നത്. അതിനാലാണ് ഇത്രയും ദൂരെനിന്നുപോലും നമുക്ക് ഇവയെ കാണാൻ സാധിക്കുന്നത്.
- അവശേഷിക്കുന്ന അകക്കാമ്പ് ന്യൂട്രോൺ സ്റ്റാറോ ബ്ലാക്ക് ഹോളോ ആയിത്തീരും.
- ഏതാനും മാസക്കാലം കൂടി സൂപ്പർനോവയെ സാമാന്യം നല്ല ഒരു ടെലിസ്കോപ്പിലൂടെ കാണാനാകും..
വിശദമായി വായിക്കാം
Related
3
0