നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44ന് ഇന്ത്യയില്‍ ആരംഭിക്കും. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതുമൂലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്.

2018 ജൂലൈ മാസത്തിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2018 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ ശുക്രന്‍, വ്യാഴം, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നിങ്ങളെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര, തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ജൂലൈയിലെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക. 2018 ജൂലൈമാസത്തെ ആകാശ വിശേഷങ്ങള്‍ വായിക്കാം.

രക്തചന്ദ്രന്‍

പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം സംഭവിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് രക്തചന്ദ്രന്‍.

രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?

സാബു ജോസ് [email protected] മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി....

അപൂര്‍വ്വമായ കൂട്ടിയിടിക്ക് അരങ്ങൊരുങ്ങുന്ന ചൊവ്വ

[caption id="attachment_1319" align="aligncenter" width="491"] സൈഡിംഗ് സ്പ്രിംഗിന്റെ ആലിംഗനം രേഖാ ചിത്രം : കടപ്പാട്, നാസ[/caption] അത്യപൂർവ്വമായൊരു ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണ് സൗരയൂഥം ഈ മാസം 19ന് സാക്ഷിയാകാൻ പോകുന്നത്. ഒരു ധൂമകേതു അതിന്റെ നീണ്ട വാലുകൊണ്ട്...

Close