ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് – എവിടെയെത്തി ?

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് യാത്ര ആരംഭിച്ചിരിക്കുന്നു. ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഈ പടുകൂറ്റൻ ബഹിരാകാശ ദൂരദർശിനി ഇപ്പോൾ എത്രദൂരം പിന്നിട്ടു?. പിന്നിടുന്ന വേഗത, സഞ്ചാരപഥം, സഞ്ചാരഘട്ടം എന്നിവ അറിയുന്നതിന്  തത്സമയം അപേഡ്റ്റ് ചെയ്യുന്ന നാസയുടെ ട്രാക്കർ സന്ദർശിക്കാം

പ്രപഞ്ചശൈശവത്തിലേക്ക് എത്തിനോക്കാൻ…

പ്രപഞ്ച പഠനത്തിനുള്ള നാസയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. മഹാ വിസ്ഫോടനത്തിനു ശേഷം ആദ്യം ഉണ്ടായ നക്ഷത്രങ്ങളെയും ഗ്യാലക്സികളെയും തിരയുക, ഗ്യാലക്സികളുടെ രൂപീകരവും ഉത്ഭവവും പഠിക്കുക, നക്ഷത്രങ്ങളുടെ രൂപീകരണവും ഗ്രഹങ്ങളുടെ രൂപീകരണവും പഠിക്കുക, ജീവന്റെ ഉല്പത്തി പഠിക്കുക എന്നിവയാണ് ഈ ടെലിസ്കോപ്പിന്റെ ഉദ്ദേശ്യം. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2021 ഡിസംബർ 22 ന് ഏരിയൻ 5 റോക്കറ്റിൽ കുതിച്ചുയരും

ഹബിളിനു മടക്കം, ജെയിംസ് വെബ്  സ്പേസ് ടെലിസ്കോപ്പിനു തുടക്കം

ഹബ്ബിൾ ടെലിസ്കോപ് ബഹിരാകാശ നിരീക്ഷണം അവസാനിപ്പിക്കുന്നു. പിൻഗാമിയായി ജയിംസ് വെബ് സ്പേസ് ടെലിസ്കോപ് 2018ഒക്ടോബറിൽ വിക്ഷേപിക്കപ്പെടും. ബഹിരാകാശത്തു പറക്കുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പ് ആകും JWST.

ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ

ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്.

ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ?

എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്ര കുടുംബങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍ ഇവിടെ ഈ കൊച്ചുഭൂമിയില്‍ മാത്രമേ ജീവനുള്ളോ? അതോ മറ്റേതെങ്കിലും ഒരു ഗ്രഹത്തിലിരുന്നു കൊണ്ട്‌ ഏതെങ്കിലുമൊരു അന്യഗ്രഹ ജീവി നമ്മെ നിരീക്ഷിക്കുന്നുണ്ടോ?

Close