Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
somatic | (bio) ശാരീരിക. | ഉദാ: രോഗിയുടെ ശാരീരികാവസ്ഥ. |
somatic cell | ശരീരകോശം. | ശരീരത്തിലെ പ്രജനനകോശങ്ങള് ഒഴികെയുള്ള ബാക്കി എല്ലാ കോശങ്ങള്‍ക്കും പൊതുവേ പറയുന്ന പേര്. |
somatic mutation | ശരീരകോശ മ്യൂട്ടേഷന്. | ശരീരകോശങ്ങളിലെ ജീനുകളില്‍ ഉണ്ടാവുന്ന മ്യൂട്ടേഷന്. ഇവ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ല. |
somatotrophin | സൊമാറ്റോട്രാഫിന്. | പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പൂര്‍വ്വ ദളത്തില്‍ നിന്നുത്ഭവിക്കുന്ന ഹോര്‍മോണ്‍. ഇത് കുറവായാല്‍ വളര്‍ച്ച മുരടിക്കാനും കൂടുതലായാല്‍ അമിതമായി വളരാനും കാരണമാകും. |
somites | കായഖണ്ഡങ്ങള്. | കശേരുകികളുടെ ഭ്രൂണങ്ങളില്‍ നോട്ടോകോര്ഡിന്റെയും നാഡീനാളിയുടെയും ഇരുപാര്‍ശ്വങ്ങളിലും കാണപ്പെടുന്ന മീസോഡേമിക ഖണ്ഡങ്ങള്‍. |
somnambulism | നിദ്രാടനം. | ഉറക്കത്തിലുള്ള നടത്തം. |
SONAR | സോനാര്‍. | Sound Navigation And Ranging എന്നതിന്റെ ചുരുക്കം. ശബ്ദ തരംഗങ്ങള്‍ അയച്ച് പ്രതിഫലിച്ചുവരുന്ന തരംഗങ്ങളെ സ്വീകരിച്ച് വസ്തുവിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഒരു സംവിധാനം. |
sonde | സോണ്ട്. | കൃത്രിമോപഗ്രഹങ്ങളിലും റോക്കറ്റുകളിലും മറ്റും ദൂര മാപനത്തിന് ( tele metering) ഉപയോഗിക്കുന്ന ഉപകരണം. |
sonic boom | ധ്വനിക മുഴക്കം | ധ്വനികബൂം, ശബ്ദത്തിന്റെ വേഗത്തിലോ അതില്‍ കൂടിയ വേഗത്തിലോ സഞ്ചരിക്കുന്ന വസ്തു മാധ്യമത്തില്‍ സൃഷ്ടിക്കുന്ന ആഘാതതരംഗം മൂലമുണ്ടാകുന്ന രവം. |
sonometer | സോണോമീറ്റര്‍ | സ്വരമാപി. ശബ്ദത്തിന്റെ ആവൃത്തി അളക്കാനുപയോഗിക്കുന്ന ഉപകരണം. |
sorosis | സോറോസിസ്. | ഒരിനം സംയുക്തഫലം. ഉദാ: കൈതച്ചക്ക. |
sorus | സോറസ്. | സ്പൊറാഞ്ചിയങ്ങളുടെ കൂട്ടം. സ്പോറോഫിലുകളില്‍ സ്പൊറാഞ്ചിയങ്ങള് ചെറിയ കൂട്ടങ്ങളായി വിന്യസിച്ചിരിക്കും. ചിലപ്പോള്‍ അവയുടെ രക്ഷയ്ക്കായി ഇന്ഡ്യൂസിയം എന്ന ആവരണമുണ്ടാവും. |
sounding rockets | സണ്ടൗിംഗ് റോക്കറ്റുകള്‍. | അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന്‍ അയയ്ക്കുന്ന ചെറു റോക്കറ്റുകള്‍. സണ്ടൗിംഗ് റോക്കറ്റുകളുടെ സഞ്ചാരപഥം പാരാബോളിക് ആകൃതിയിലായിരിക്കും. സഞ്ചാരസമയം 30 മിനിറ്റില്‍ താഴെ. |
source | സ്രാതസ്സ്. | 1. ഊര്‍ജം, ദ്രവ്യം, കണങ്ങള്‍, വൈദ്യുതചാര്‍ജ് തുടങ്ങിയവ നല്കുന്ന ഉപാധി. 2. ഒരു സദിശ ക്ഷേത്രത്തിലെ ബലരേഖകളുടെ ഉത്ഭവസ്ഥാനം. ഉദാ: ഒരു ധനചാര്ജിരിക്കുന്ന സ്ഥാനം വൈദ്യുതക്ഷേത്രത്തിലെ സ്രാതസ്സാണ്. 3. താപം നല്കുന്ന ഉപാധി. 4. പുറത്തേക്ക് തുടര്‍ച്ചയായി ദ്രാവക പ്രവാഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്ഥാനം. 5. സ്പെക്ട്രാസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് പ്രകാശം നല്കുന്ന വിളക്ക്, ആര്‍ക്ക് തുടങ്ങിയവ. |
source code | സോഴ്സ് കോഡ്. | ഒരു സോഫ്റ്റ്വെയറിന്റെ പ്രാഗ്രാമര്‍ എഴുതി തയ്യാറാക്കിയ കോഡുകള്‍ അടങ്ങുന്ന ഫയല്‍. ഇവ ഒരു പ്രാഗ്രാമര്ക്ക് വായിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും. |
southern blotting | സതേണ്‍ ബ്ലോട്ടിംഗ്. | ജെല്‍ ഇലക്ട്രാഫോറസിസ് വഴി വേര്‍തിരിക്കുന്ന DNA ഖണ്ഡങ്ങളെ നൈട്രാസെല്ലുലോസ് പോലുള്ള പ്രതലങ്ങളിലേക്ക് മാറ്റുന്ന രീതി. സങ്കരണ രീതി ഉപയോഗിച്ച് DNAയിലെ ബേസ് ക്രമങ്ങളെ നിശ്ചയിക്കാന്‍ സതേണ്‍ ബ്ലോട്ടിംഗ് ഉപയോഗിക്കുന്നു. |
Southern Oscillations. | ദക്ഷിണ ദോലനങ്ങള്‍. | Southern Oscillations. |
space 1. | സമഷ്ടി. | ഒരു ത്രിമാനക്ഷേത്രത്തെ സമഷ്ടി എന്ന് വിളിക്കുന്നു. 2. ബഹിരാകാശം. |
space observatory | സ്പേസ് നിരീക്ഷണ നിലയം. | ഭൂഭ്രമണപഥത്തിലോ സൗരഭ്രമണപഥത്തിലോ സ്ഥാനം നേടിയ ശേഷം വിദൂര പ്രപഞ്ച വസ്തുക്കളെ നിരീക്ഷിക്കുന്ന ബഹിരാകാശ വാഹനങ്ങള്‍. ഹബ്ള്‍ സ്പേസ് ടെലിസ്കോപ്പ് ഉദാഹരണം. |
space rendezvous | സ്പേസ് റോണ്‍ഡെവൂ. | രണ്ടോ അതിലധികമോ ബഹിരാകാശ വാഹനങ്ങള്‍ ബഹിരാകാശത്ത് മുന്‍ നിശ്ചയിച്ച ഒരു സ്ഥാനത്ത് ഒത്തുചേരുന്ന പ്രവര്‍ത്തനം. |