റിട്രാ റോക്കറ്റ്.
യാത്രാദിശയ്‌ക്ക് പുറം തിരിഞ്ഞു നില്‍ക്കുന്ന റോക്കറ്റുകളാണ് റിട്രാ റോക്കറ്റുകള്‍ അഥവാ എതിര്‍ദിശാ റോക്കറ്റ്. ഭമൗാന്തരീക്ഷത്തിന് പുറത്തുകടന്ന ഒരു പേടകം തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിന് പേടക വേഗത കുറയ്‌ക്കുക അനിവാര്യമാണ്. എതിര്‍ദിശാ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.