Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
receptor (biol) | ഗ്രാഹി. | ശരീരത്തിനകത്തെയോ പുറത്തെയോ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയുന്ന കോശങ്ങളും അവയവങ്ങളും. |
recessive allele | ഗുപ്തപര്യായ ജീന്‍. | സമയുഗ്മാവസ്ഥയില് മാത്രം സ്വഭാവം പ്രകടമാക്കുവാന്‍ കഴിയുന്ന പര്യായ ജീന്‍. വിഷമയുഗ്മാവസ്ഥയിലാണെങ്കില് ഇതിന്റെ സ്വഭാവം പ്രകടമാവുകയില്ല. |
recessive character | ഗുപ്തലക്ഷണം. | ഗുപ്തജീനിന്റെ നിയന്ത്രണത്തിലുള്ള ലക്ഷണം. |
reciprocal | വ്യൂല്‍ക്രമം. | AB=1 എങ്കില്‍ B യുടെ വ്യുല്‍ക്രമമാണ് A. (A=1/B). A യുടെ വ്യുല്‍ക്രമമാണ് B. |
recoil | പ്രത്യാഗതി | പിന്നോട്ടടി. ഉദാ: വെടിവെക്കുമ്പോഴുള്ള തോക്കിന്റെ പ്രത്യാഗതി. |
recombination | പുനഃസംയോജനം. | ഊനഭംഗം നടക്കുമ്പോള്‍ ജീനുകളിലുണ്ടാകുന്ന പുനഃക്രമീകരണം. സ്വതന്ത്ര തരംതിരിക്കലിന്റെയും ജീന്‍ വിനിമയത്തിന്റെയും ഫലമാണിത്. ജീവികളില്‍ ജനിതക വ്യതിയാനങ്ങള്‍ നിലനിര്ത്തുവാനിത് അത്യാവശ്യമാണ്. ജനിതക എന്‍ജിനീയറിംഗില്‍ കൃത്രിമമായി പുനസംയോജനം സൃഷ്ടിക്കുന്നു. recombinant DNA നോക്കുക. |
recombination energy | പുനസംയോജന ഊര്‍ജം. | വിപരീത ചാര്‍ജുള്ള ഒരു തന്മാത്രയുടെ രണ്ടു ഭാഗങ്ങള്‍ പുനഃസംയോജിച്ച് ഉദാസീന തന്മാത്ര ഉണ്ടാകുമ്പോള്‍ മോചിപ്പിക്കപ്പെടുന്ന ഊര്‍ജം. |
rectangular cartesian coordinates | സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍. | ദൈര്‍ഘ്യങ്ങള്‍ മാത്രം നിര്ദേശാങ്കങ്ങളായുപയോഗിക്കുന്നതും പരസ്പരം ലംബങ്ങളായ അക്ഷങ്ങള്‍ ഉപയോഗിക്കുന്നതുമായ വ്യവസ്ഥയിലെ നിര്‍ദേശാങ്കങ്ങള്‍. |
rectifier | ദൃഷ്ടകാരി. | പ്രത്യാവര്‍ത്തിധാരയെ നേര്ധാരയാക്കുന്ന ഉപകരണം. ഈ പ്രവൃത്തിക്ക് ദൃഷ്ടകരണം എന്നു പേര്. ദൃഷ്ടകാരികള് രണ്ടു തരത്തിലുണ്ട്. 1. half wave rectifier തരംഗാര്ധ ദൃഷ്ടകാരി. പ്രത്യാവര്‍ത്തി ധാരയുടെ അര്‍ധഭാഗം മാത്രം കടത്തിവിട്ട് സ്പന്ദിക്കുന്ന നേര്‍ധാര നല്കുന്നു. 2. full wave rectifier പൂര്ണതരംഗ ദൃഷ്ടകാരി. പ്രത്യാവര്‍ത്തിധാരയുടെ ഇരുഭാഗങ്ങളും കടത്തിവിട്ട് നേര്‍ധാര ഉണ്ടാക്കുന്നു. |
rectum | മലാശയം. | കുടലിന്റെ ഏറ്റവും അവസാനത്തെ ഭാഗം. മലദ്വാരം വഴി പുറത്തേക്ക് തുറക്കുന്നു. |
recumbent fold | അധിക്ഷിപ്ത വലനം. | തിരശ്ചീന തലത്തില്‍ അടുക്കുകളായി ശിലകള്‍ മടക്കപ്പെടുന്ന വലനം. |
recurring decimal | ആവര്‍ത്തക ദശാംശം. | ഒരു നിശ്ചിത ദശാംശത്തിനുശേഷം ഏതാനും അക്കങ്ങള്‍ അനന്തമായി ആവര്‍ത്തിച്ചാല്‍ അത് ആവര്‍ത്തക ദശാംശമായി. ഉദാ: 0.185 185 185 ..... ഇത്തരം ദശാംശസംഖ്യകള്‍ ഭിന്നകസംഖ്യകളാണ്. ഇവയെ ഭിന്നരൂപത്തിലെഴുതാം. ഉദാ: 1/3=0.333.... |
recursion | റിക്കര്‍ഷന്‍. | ഇത് ഒരു പ്രാഗ്രാമിങ് രീതിയാണ്. ഒരു പ്രത്യേക ആവശ്യത്തിനായി എഴുതപ്പെടുന്ന പ്രാഗ്രാമില്‍ അതേ പ്രാഗ്രാമിനെ തന്നെ വിളിക്കുന്ന രീതിയാണിത്. |
recycling | പുനര്‍ചക്രണം. | ഉപയോഗശൂന്യമായിക്കഴിഞ്ഞ വസ്തുക്കളെ (ഉദാ: പ്ലാസ്റ്റിക്, കടലാസ്...) പ്രയോജനമുള്ള ഉല്‍പ്പന്നമാക്കി മാറ്റല്‍. |
red blood corpuscle | ചുവന്ന രക്തകോശം. | എറിത്രാസൈറ്റിന്റെ മറ്റൊരു പേര്. |
red giant | ചുവന്ന ഭീമന്. | നക്ഷത്രങ്ങളുടെ പരിണാമത്തിലെ ഒരു ഘട്ടം. ഉപരിതലതാപനില ഏകദേശം 2000-4000 K. ഇന്ധനം ഭൂരിഭാഗവും കത്തിത്തീര്ന്നാല് നക്ഷത്രത്തിന്റെ കാമ്പ് സങ്കോചിക്കുകയും, ബാഹ്യഭാഗം വികസിച്ച് വളരെ വലുതാവുകയും ചെയ്യുന്നു. ഭീമമായ ഈ വലിപ്പം മൂലം ജ്യോതി കൂടും, നിറം ചുവപ്പാകും. ഉദാ: തിരുവാതിര നക്ഷത്രം. |
red shift | ചുവപ്പ് നീക്കം. | ഡോപ്ലര്‍ പ്രഭാവം മൂലം വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടര്‍ന്ന് സ്പെക്ട്ര രേഖകള്‍ക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്സിക്കൂട്ടങ്ങള്‍ ഭൂമിയില്‍ നിന്ന് അകന്നുപോവുന്നവയാണ്. അതിനാല്‍ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും. ചുവപ്പ് നീക്കത്തിന്റെ അളവ് നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം. ചില ഖഗോള വസ്തുക്കള്‍ ഭൂമിയോട് അടുത്തുവരുമ്പോള്‍ ഈ നീക്കം ആവൃത്തി കൂടിയ (നീല)ഭാഗത്തേക്ക് ആയിരിക്കും. ഇതിന് നീലനീക്കം എന്നു പറയുന്നു. ചുവപ്പുനീക്കത്തിന്റെയും നീലനീക്കത്തിന്റെയും കാരണം എല്ലായ്പോഴും ഡോപ്ലര്‍ പ്രഭാവം തന്നെ ആയിരിക്കണമെന്നില്ല. ഉയര്‍ന്ന തീവ്രതയുള്ള ഗുരുത്വമണ്ഡലംകൊണ്ടും ഉണ്ടാകാം. ഇതാണ് ഗുരുത്വ ചുവപ്പു നീക്കം അല്ലെങ്കില്‍ ഐന്സ്റ്റൈന് നീക്കം. |
redox indicator | ഓക്സീകരണ നിരോക്സീകരണ സൂചകം. | ഒരു ഓക്സീകരണ-നിരോക്സീകരണ ടൈട്രഷനില്‍ അന്ത്യബിന്ദു എത്തുമ്പോള്‍ രാസഘടനയില്‍ ഉണ്ടാകുന്ന മാറ്റം മൂലം നിറമാറ്റമുണ്ടാകുന്ന രാസികം. |
redox reaction | റെഡോക്സ് പ്രവര്‍ത്തനം. | ഓക്സീകരണവും നിരോക്സീകരണവും ഒരുമിച്ചു നടക്കുന്ന ഒരു രാസപ്രവര്‍ത്തനം. ഉദാ: H2+CuO → Cu+H2O ഹൈഡ്രജന്‍ കോപ്പര്‍ ഓക്സൈഡിനെ നിരോക്സീകരിക്കുന്നു. CuO ഹൈഡ്രജനെ ഓക്സീകരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ CuO ഓക്സീകാരിയും H2 നിരോക്സീകാരിയും ആണ്. |
reduction | നിരോക്സീകരണം. | ഇലക്ട്രാണിക സങ്കല്പമനുസരിച്ച് ഇലക്ട്രാണ്‍ ചേര്‍ക്കപ്പെടുന്ന അല്ലെങ്കില്‍ ഓക്സീകരണാവസ്ഥയില്‍ കുറവ് വരുന്ന പ്രവര്‍ത്തനം. |