Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
raphide | റാഫൈഡ്. | ചിലയിനം സസ്യങ്ങളുടെ കോശങ്ങളില്‍ കണ്ടുവരുന്ന കാത്സ്യം ഓക്സലേറ്റിന്റെ സൂചിപോലുള്ള പരലുകള്‍. ഉദാ: ചേമ്പ്. |
Rare Earth Elements (REE) | അപൂര്‍വ ഭമൗ മൂലകങ്ങള്‍. | lanthanides നോക്കുക. |
rare gas | അപൂര്‍വ വാതകം. | ആവര്‍ത്തന പട്ടികയിലെ എട്ടാമത്തെ ഗ്രൂപ്പിലുള്ള മൂലകങ്ങള്‍. ക്രിയാശീലത വളരെ കുറഞ്ഞ മൂലകങ്ങളാണ്. ഇവയുടെ അവസാനത്തെ പരിപഥം പൂര്‍ണമായി നിറഞ്ഞിരിക്കും. inert gasesഎന്നും noble gasesഎന്നും പേരുണ്ട്. |
rarefaction | വിരളനം. | സാന്ദ്രത കുറയല്‍. ഉദാ: ഉയരത്തിലേക്ക് പോകുംതോറും അന്തരീക്ഷ വായുവിനുണ്ടാകുന്ന വിരളനം. |
Raschig process | റഷീഗ് പ്രക്രിയ. | ബെന്‍സീനില്‍ നിന്ന് ഫീനോള്‍ നിര്‍മിക്കുന്ന പ്രക്രിയ. ബെന്‍സീന്‍ ക്ലോറിനേഷനുശേഷം ഉയര്‍ന്ന താപനിലയിലും ഉയര്‍ന്ന മര്‍ദ്ദത്തിലും സോഡിയം ഹൈഡ്രാക്സൈഡിന്റെ ജല ലായനിയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു. |
Raster graphics | റാസ്റ്റര്‍ ഗ്രാഫിക്സ് ഒരു ചിത്രത്തിലെ ഓരോ പിക്സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്സ്. | ഇവ ചിത്രം വലുതാകുന്നതോടെ വ്യക്തത കുറയ്ക്കാന്‍ കാരണമാകും. |
ratio | അംശബന്ധം. | ഒരു രാശിയെ അഥവാ സംഖ്യയെ മറ്റൊരു രാശി അഥവാ സംഖ്യകൊണ്ട് ഹരിച്ചത്. x, y എന്നീ രണ്ടു സംഖ്യകളുടെ അംശബന്ധത്തെ x:y എന്നോ x/y എന്നോ കുറിക്കുന്നു. രണ്ട് അംശബന്ധം തുല്യമായാല്‍ അനുപാതം എന്നു പറയുന്നു. ഉദാ: 2:3=4:6. = എന്നതിന് പകരം :: എന്നും എഴുതും. |
rational number | ഭിന്നകസംഖ്യ. | രണ്ടു പൂര്‍ണ സംഖ്യകളുടെ ഭിന്നിത രൂപത്തില്‍ (ഛേദം പൂജ്യമാവരുത്) പ്രതിപാദിക്കാവുന്ന സംഖ്യ. ഉദാ: 0.75. ഇതിനെ 3/4 എന്ന അംശബന്ധമായി എഴുതാം. |
Rayleigh Scattering | റാലേ വിസരണം. | അന്തരീക്ഷത്തിലെ വായുതന്മാത്രകളും മറ്റു സൂക്ഷ്മകണങ്ങളും പ്രകാശവിസരണം (പ്രകീര്‍ണനം) നടത്തുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ പ്രകാശമാണ് (വയലറ്റ്, നീല, പച്ച) കൂടുതല്‍ വിസരിതമാവുക. വിസരണനിരക്ക് തരംഗദൈര്‍ഘ്യത്തിന്റെ നാലാം വര്‍ഗത്തിന് വിപരീതാനുപാതത്തില്‍ ( E∝1/λ4) ആയിരിക്കുമെന്നതാണ് റാലേ നിയമം. ആകാശത്തിന്റെ നീലനിറത്തിനു കാരണം റാലേ വിസരണമാണ്. |
rayon | റയോണ്‍. | സെല്ലുലോസില്‍ നിന്നു നിര്‍മ്മിക്കുന്ന കൃത്രിമ നാരുകള്‍. |
re-arrangement | പുനര്‍വിന്യാസം. | ഒരു തന്മാത്രയിലെ അണുക്കള്‍ പുനര്‍വിന്യസിച്ച് ഒരു നൂതന തന്മാത്രയുണ്ടാകുന്ന രാസപ്രവര്‍ത്തനം. |
reactance | ലംബരോധം. | ഒരു പ്രത്യാവര്‍ത്തിധാരയെ കടത്തിവിടുന്നതിന് ധരിത്രമോ, പ്രരകമോ പ്രദര്‍ശിപ്പിക്കുന്ന തടസ്സത്തിന്റെ അളവ്. ഇത് പരമാവധി വോള്‍ട്ടതയും പരമാവധി വൈദ്യുതിയും തമ്മിലുള്ള അനുപാതമാണ്. ലംബരോധം പ്രത്യാവര്‍ത്തിധാരയുടെ ആവൃത്ത ി യെ ആശ്രയിച്ചു നില്ക്കുന്നു. ഏകകം ഓം (Ω). |
reaction rate | രാസപ്രവര്‍ത്തന നിരക്ക്. | ഒരു രാസപ്രവര്‍ത്തനത്തില്‍ അഭികാരകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ ഉണ്ടാകുന്നതിന്റെ നിരക്ക്. ഒരു സെക്കന്റില്‍ എത്ര മോള് അഭികാരകം പ്രവര്‍ത്തിക്കുന്നു, അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ ഉണ്ടാകുന്നു എന്ന രീതിയിലാണ് ഇത് രേഖപ്പെടുത്താറ്. |
reaction series | റിയാക്ഷന് സീരീസ്. | മാഗ്മ തണുത്തുറഞ്ഞ് ആഗ്നേയശിലയായി മാറിയത് ഏത് താപനിലയിലാണോ അതനുസരിച്ച് ശിലകളില്‍ ഉളവാകുന്ന ലവണങ്ങളുടെ ക്രമീകരണം. |
reactor | റിയാക്ടര്‍. | അണുവിഘടനം വഴി നിയന്ത്രിത തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കുവാനുള്ള സംവിധാനം. നിയന്ത്രിതമായ ശൃംഖലാ പ്രവര്‍ത്തനം വഴിയാണ് ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. ഉപയോഗിക്കുന്ന ഇന്ധനം, മന്ദീകാരികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള റിയാക്ടറുകള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. |
real numbers | രേഖീയ സംഖ്യകള്‍. | ഭിന്നകസംഖ്യകളും അഭിന്നക സംഖ്യകളും ഉള്‍പ്പെടുന്ന ഗണം. ഇവയെ അനന്തദൈര്‍ഘ്യമുള്ള ഒരു നേര്‍രേഖയിലെ ബിന്ദുക്കളെക്കൊണ്ട് കുറിക്കുന്നു. വാസ്തവിക സംഖ്യകള്‍ എന്നും പറയുന്നു. |
realm | പരിമണ്ഡലം. | പരിമണ്ഡലം. |
rebound | പ്രതിക്ഷേപം. | തിരികെത്തെറിക്കല്. ഉദാ: നിലത്തുവീണ പന്തിന്റെ പ്രതിക്ഷേപം. |
recemization | റാസമീകരണം. | പ്രകാശിത ക്രിയത പ്രദര്‍ശിപ്പിക്കുന്ന ഒരു സംയുക്തത്തിന്റെ പ്രകാശിക ക്രിയ ഇല്ലാതായി തീരുന്ന പ്രക്രിയ. മൊത്തം സംയുക്തത്തിന്റെ അര്‍ധഭാഗം വിപരീത ഘൂര്ണനമുണ്ടാക്കുന്ന ഐസോമര്‍ ആയി മാറുന്നതുകൊണ്ടാണ് റാസമീകരണം നടക്കുന്നത്. പ്രകാശിക ക്രിയത പ്രദര്‍ശിപ്പിക്കുന്ന സംയുക്തം ചൂടാക്കുമ്പോഴോ, താപപ്രവര്ത്തന വിധേയമാക്കുമ്പോഴോ റാസമീകരണം നടക്കാം. |
receptaclex | പ്രകാശിത ക്രിയത പ്രദര്‍ശിപ്പിക്കുന്ന ഒരു സംയുക്തത്തിന്റെ പ്രകാശിക ക്രിയ ഇല്ലാതായി തീരുന്ന പ്രക്രിയ. | മൊത്തം സംയുക്തത്തിന്റെ അര്‍ധഭാഗം വിപരീത ഘൂര്ണനമുണ്ടാക്കുന്ന ഐസോമര്‍ ആയി മാറുന്നതുകൊണ്ടാണ് റാസമീകരണം നടക്കുന്നത്. പ്രകാശിക ക്രിയത പ്രദര്‍ശിപ്പിക്കുന്ന സംയുക്തം ചൂടാക്കുമ്പോഴോ, താപപ്രവര്ത്തന വിധേയമാക്കുമ്പോഴോ റാസമീകരണം നടക്കാം. |