Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
Mohorovicic discontinuity.മോഹോറോവിച്ചിക്‌ വിച്ഛിന്നത.-
molമോള്‍.-
molalityമൊളാലത.ലായനിയുടെ സാന്ദ്രതയുടെ ഒരു ഏകകം. ഒരു കിലോഗ്രാം ലായകത്തില്‍ എത്രമോള്‍ പദാര്‍ത്ഥം ലയിച്ചിട്ടുണ്ട്‌ എന്നു കാണിക്കുന്നു. യൂണിറ്റ്‌ മോള്‍/കി.ഗ്രാം. മോളാല്‍ ഗാഢത എന്നും പറയാറുണ്ട്‌.
molar latent heatമോളാര്‍ ലീനതാപം.-
molar teethചര്‍വണികള്‍.സസ്‌തനികളുടെ ദന്തനിരയുടെ പിന്‍ഭാഗത്തുള്ള ചവയ്‌ക്കാനുപയോഗിക്കുന്ന പല്ലുകള്‍. ഇവയിലോരോന്നിലും വരമ്പുകളുടെയും മുഴകളുടെയും സങ്കീര്‍ണമായ ക്രമീകരണം ഉണ്ടായിരിക്കും.
molar volumeമോളാര്‍വ്യാപ്‌തം.ഒരു മോള്‍ പദാര്‍ത്ഥത്തിന്റെ വ്യാപ്‌തം. പ്രമാണ ഊഷ്‌മാവിലും മര്‍ദത്തിലും ഇത്‌ എല്ലാ വാതകത്തിനും 22.414 ലിറ്റര്‍ ആണ്‌.
molassesമൊളാസസ്‌.ശുദ്ധീകരിച്ച കരിമ്പുനീരില്‍ നിന്ന്‌ പഞ്ചസാര ക്രിസ്റ്റലീകരണം നടത്തി മാറ്റിയാല്‍ അവശേഷിക്കുന്ന ദ്രാവകം. ആള്‍ക്കഹോള്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.
moleമോള്‍.ദ്രവ്യത്തിന്റെ അളവിന്റെ SI ഏകകം. 0.012 kgകാര്‍ബണ്‍-12 ല്‍ എത്ര ആറ്റങ്ങളുണ്ടോ അത്രയും അടിസ്ഥാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദാര്‍ത്ഥത്തിന്റെ അളവ്‌. ഈ അടിസ്ഥാന ഘടകങ്ങള്‍ ഏതാണെന്ന്‌ വ്യക്തമാക്കിയിരിക്കണം. ഇവ ആറ്റങ്ങളോ, തന്മാത്രകളോ, അയോണുകളോ, മറ്റ്‌ കണങ്ങളോ ആവാം.
molecular compoundsതന്മാത്രീയ സംയുക്തങ്ങള്‍.രണ്ടോ അതിലധികമോ പൂര്‍ണ്ണ രാസ സംയുക്തങ്ങള്‍ ചേര്‍ന്നുണ്ടായ സംയുക്തങ്ങള്‍. ഉദാ: ആലം.
molecular diffusionതന്മാത്രീയ വിസരണം.തന്മാത്രകളുടെ കൂടിക്കലരല്‍. വാതക വിസരണം സാന്ദ്രതയ്‌ക്കും ചിലപ്പോള്‍ ഗുരുത്വത്തിനും അതീതമായി നടക്കുന്ന വാതക തന്മാത്രകളുടെ കൂടിക്കലരലാണ്‌. ലായനികളുടെ വിസരണം കൂടുതല്‍ ഗാഢതയുള്ള ഒന്നില്‍ നിന്ന്‌ കുറഞ്ഞ ഗാഢതയിലേക്കുള്ള ലീനതന്മാത്രകളുടെ ചലനമാണ്‌.
molecular distillationതന്മാത്രാ സ്വേദനം.വളരെ താഴ്‌ന്ന മര്‍ദത്തില്‍ നടക്കുന്ന സ്വേദനം. ഇതില്‍ സ്വേദനം നടക്കുന്ന പ്രതലവും ഘനീഭവിക്കുന്ന പ്രതലവും വളരെ അടുത്തായിരിക്കും. താപമേറ്റാല്‍ വിഘടിക്കുന്ന പദാര്‍ത്ഥങ്ങള്‍ സ്വേദനം ചെയ്യാന്‍ ഉപയോഗിക്കുന്നു. ഉദാ: പ്രാട്ടീന്‍.
molecular formulaതന്മാത്രാസൂത്രം.ഒരു തന്മാത്രയുടെ താഴെപറയുന്ന വസ്‌തുതകളെ പ്രതിനിധാനം ചെയ്യുന്ന ഒരു രാസസൂത്രം. 1. പദാര്‍ത്ഥത്തില്‍ ഏതെല്ലാം മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നു. 2. ഘടകമൂലകങ്ങളുടെ എത്ര ആറ്റങ്ങള്‍ വീതം ഉണ്ടെന്ന്‌ കാണിക്കുന്നു. 3. പദാര്‍ത്ഥത്തിന്റെ ഒരു തന്മാത്രയെ പ്രതിനിധീകരിക്കുന്നു. 4. ഘടകപദാര്‍ത്ഥത്തില്‍ ഘടകമൂലകങ്ങളുടെ ദ്രവ്യമാനത്തിന്റെ അനുപാതം എങ്ങനെയെന്നു കാണിക്കുന്നു. 5. ഒരു തന്മാത്രാസൂത്രം. പദാര്‍ത്ഥത്തിന്റെ ഒരു ഗ്രാം തന്മാത്രാഭാരത്തെ അഥവാ ഒരു മോളിനെ പ്രതിനിധീകരിക്കുന്നു. ഉദാ: വെള്ളത്തിന്റെ തന്മാത്രാസൂത്രം H2O.
molecular hybridisationതന്മാത്രാ സങ്കരണം.വ്യത്യസ്‌ത ഇനം ബഹുന്യൂക്ലിയോറ്റൈഡ്‌ നാരുകളെ തമ്മില്‍ ഒട്ടിച്ചുചേര്‍ത്ത്‌ ഇരട്ട നാരുകളുണ്ടാക്കുന്ന പ്രക്രിയ. ഇത്തരത്തില്‍ ഡി എന്‍ എ-ഡി എന്‍ എ സങ്കരങ്ങളെയോ ആര്‍ എന്‍ എ-ഡി എന്‍ എ സങ്കരങ്ങളെയോ ഉണ്ടാക്കിയെടുക്കാം.
molecular massതന്മാത്രാ ഭാരം.തന്മാത്രയിലെ ഘടക ആറ്റങ്ങളുടെ അറ്റോമിക ഭാരങ്ങളുടെ ആകെത്തുക. ഉദാ: നൈട്രിക്‌ ആസിഡിന്റെ (HNO3)തന്മാത്രാ ഭാരം 63 ആണ്‌ (H=1,N=14,O3=3x16=48). തന്മാത്രാ ഭാരം ഗ്രാമില്‍ എഴുതിയാല്‍ ഇതിന്‌ ഒരു ഗ്രാം തന്മാത്രാ ഭാരം അഥവാ ഗ്രാം മോള്‍ എന്നു പറയുന്നു. ഇതില്‍ 6.023 x 1023 തന്മാത്രകള്‍ ഉണ്ടായിരിക്കും.
molecular spectrumതന്മാത്രാ സ്‌പെക്‌ട്രം.വളരെ അടുത്ത അനേകം രേഖകള്‍ ചേര്‍ന്നുണ്ടാകുന്ന നാടരൂപത്തിലുള്ള സ്‌പെക്‌ട്രം. spectrum നോക്കുക.
moleculeതന്മാത്ര.ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ രാസഗുണങ്ങളും ഉള്‍ക്കൊള്ളുന്നതും സ്വതന്ത്രമായി നിലനില്‌പുള്ളതും ആയ അടിസ്ഥാന കണിക.
moment of inertiaജഡത്വാഘൂര്‍ണം.ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു കോണീയ ത്വരണത്തിനെതിരെ സൃഷ്‌ടിക്കുന്ന പ്രതിരോധത്തിന്റെ പരിമാണം. രേഖീയ ചലനത്തില്‍ ദ്രവ്യമാനത്തിനുള്ള സ്ഥാനമാണ്‌ കോണീയ ചലനത്തില്‍ ജഡത്വാഘൂര്‍ണത്തിന്‌. ഒരു കണത്തിന്റെ ജഡത്വാഘൂര്‍ണം അതിന്റെ ദ്രവ്യമാനവും അക്ഷത്തില്‍ നിന്ന്‌ അതിലേക്കുള്ള ദൂരത്തിന്റെ വര്‍ഗവും തമ്മിലുള്ള ഗുണനഫലത്തിന്‌ തുല്യമാണ്‌. ഒരു വസ്‌തുവിന്റെ ജഡത്വാഘൂര്‍ണം അതിന്റെ ഘടകങ്ങളുടെ ജഡത്വാഘൂര്‍ണത്തിന്റെ തുകയ്‌ക്ക്‌ തുല്യമാണ്‌.
momentumസംവേഗം.രണ്ട്‌ വിധത്തിലുണ്ട്‌. 1. linear momentum രേഖീയസംവേഗം: ദ്രവ്യമാനവും രേഖീയ പ്രവേഗവും തമ്മിലുള്ള ഗുണനഫലമായി അളക്കുന്നു. 2. angular momentum കോണീയസംവേഗം. ഭ്രമണാക്ഷത്തില്‍ നിന്നുള്ള ലംബദൂരവും രേഖീയ സംവേഗവും തമ്മിലുള്ള ഗുണനഫലമായി അളക്കുന്നു. ജഡത്വാഘൂര്‍ണവും കോണീയസംവേഗവും തമ്മിലുള്ള ഗുണനഫലമായും കോണീയസംവേഗം അളക്കാം.
monaziteമോണസൈറ്റ്‌.ലന്താനം, സിറിയം, പ്രാമിത്തിയം, നിയോഡൈമിയം, തോറിയം എന്നിവയുടെ ഫോസ്‌ഫേറ്റ്‌ ആയ ധാതു. കേരളത്തിന്റെ തീരപ്രദേശങ്ങളിലും (ചവറ, കൊല്ലം), തമിഴ്‌നാട്ടില്‍ കന്യാകുമാരി, മണവാളക്കുറിശ്ശി പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്നു, റേഡിയോ ആക്‌റ്റീവത ഉള്ളവയാണ്‌.
mongolismമംഗോളിസം.മനുഷ്യനില്‍ ക്രാമസോം വൈകല്യം മൂലമുണ്ടാകുന്ന ഒരു ജനിതക രോഗം. Down's syndrome എന്നാണിതിന്റെ സാങ്കേതിക നാമം. Down's syndrome നോക്കുക.
Page 179 of 301 1 177 178 179 180 181 301
Close