ജഡത്വാഘൂര്‍ണം.
ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു കോണീയ ത്വരണത്തിനെതിരെ സൃഷ്‌ടിക്കുന്ന പ്രതിരോധത്തിന്റെ പരിമാണം. രേഖീയ ചലനത്തില്‍ ദ്രവ്യമാനത്തിനുള്ള സ്ഥാനമാണ് കോണീയ ചലനത്തില്‍ ജഡത്വാഘൂര്‍ണത്തിന്. ഒരു കണത്തിന്റെ ജഡത്വാഘൂര്‍ണം അതിന്റെ ദ്രവ്യമാനവും അക്ഷത്തില്‍ നിന്ന് അതിലേക്കുള്ള ദൂരത്തിന്റെ വര്‍ഗവും തമ്മിലുള്ള ഗുണനഫലത്തിന് തുല്യമാണ്. ഒരു വസ്‌തുവിന്റെ ജഡത്വാഘൂര്‍ണം അതിന്റെ ഘടകങ്ങളുടെ ജഡത്വാഘൂര്‍ണത്തിന്റെ തുകയ്‌ക്ക് തുല്യമാണ്.