Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
minuteമിനിറ്റ്‌.1. സമയത്തിന്റെ ഒരു അളവ്‌. ഒരു മിനിറ്റ്‌ = 60 സെക്കന്റ്‌. 2. കോണിന്റെ ഒരു അളവ്‌ = 1/60 ഡിഗ്രി. ഒരു മിനിറ്റിനെ സൂചിപ്പിക്കാന്‍ 1 'എന്ന്‌ എഴുതുന്നു.
MIRമിര്‍.ആദ്യത്തെ മോഡ്യുലാര്‍ സ്‌പെയ്‌സ്‌ സ്റ്റേഷന്‍. 1986 ല്‍ സോവിയറ്റ്‌ യൂണിയന്‍ വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമോപഗ്രഹം എന്ന സ്ഥാനം, 2001 ല്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുംവരെ മിറിനായിരുന്നു. ഒരു മൈക്രാഗ്രാവിറ്റി പരീക്ഷണശാലയായാണ്‌ മുഖ്യമായും മിര്‍ നിലകൊണ്ടത്‌.
miracidiumമിറാസീഡിയം.ഫ്‌ളൂക്ക്‌ വിരയുടെ ലാര്‍വ.
mirageമരീചിക.മരുഭൂമികളിലും മറ്റും താപനില വളരെ കൂടുമ്പോള്‍ വായുവിന്റെ അപവര്‍ത്തനാങ്കം ഭൂമിയോടടുക്കുംതോറും കുറഞ്ഞുവരും. വിദൂരവസ്‌തുക്കളില്‍ നിന്നുള്ള പ്രകാശത്തിന്‌ പൂര്‍ണ ആന്തരിക പ്രതിഫലനം സംഭവിക്കുക വഴി അവയുടെ പ്രതിബിംബം തലകീഴായി പ്രത്യക്ഷപ്പെടുന്നു. ഇത്‌ ജലാശയ സാന്നിധ്യമായി തെറ്റിദ്ധരിക്കപ്പെടാം. ഈ മായക്കാഴ്‌ചയാണ്‌ മരീചിക.
mitesഉണ്ണികള്‍.ആര്‍ത്രാപോഡുകളിലെ അകാരിനാ വിഭാഗത്തില്‍പെട്ട ചെറു ജന്തുക്കള്‍. ഒരു ചതുരശ്രമീറ്റര്‍ മണ്ണില്‍ ആയിരക്കണക്കിനുണ്ടായിരിക്കും. ഭൂരിഭാഗവും സ്വതന്ത്രജീവികളാണെങ്കിലും പരാദങ്ങളുമുണ്ട്‌.
mitochondrionമൈറ്റോകോണ്‍ഡ്രിയോണ്‍.യൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന ഒരിനം സൂക്ഷ്‌മാംഗം. രണ്ടുസ്‌തരങ്ങളുള്ള ഈ സൂക്ഷ്‌മാംഗത്തിന്റെ ഉള്‍ഭാഗത്തിന്‌ മാട്രിക്‌സ്‌ എന്നു പറയും. ഇതിലേക്ക്‌ ഉന്തി നില്‍ക്കുന്ന വിരല്‍ പോലുള്ള ഭാഗങ്ങള്‍ക്ക്‌ ക്രിസ്റ്റകളെന്നാണ്‌ പേര്‌. കോശങ്ങളിലെ ഊര്‍ജോത്‌പാദന കേന്ദ്രങ്ങളാണ്‌ ഇവ. ഇതിനുപുറമേ കോശദ്രവ്യത്തിലെ കാത്സ്യം അയോണുകളെ നിയന്ത്രിക്കുന്നതിലും മൈറ്റോകോണ്‍ഡ്രിയോണുകള്‍ക്ക്‌ പങ്കുണ്ട്‌.
mitosisക്രമഭംഗം.ജനിതക ഐകരൂപ്യമുള്ള പുത്രികാകോശങ്ങളെ ഉത്‌പാദിപ്പിക്കുന്ന കോശവിഭജന രീതി. മാതൃകോശത്തിലെ അതേ എണ്ണം ക്രാമസോമുകള്‍ പുത്രികാകോശങ്ങളിലും ഉണ്ടാകുന്നു.
mitral valveമിട്രല്‍ വാല്‍വ്‌.ഹൃദയത്തില്‍ ഇടത്തേ ഏട്രിയത്തില്‍ നിന്ന്‌ ഇടത്തേ വെന്‍ട്രിക്കിളിലേക്കുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന വാല്‍വ്‌. bicuspid valve എന്നാണ്‌ ഇന്ന്‌ സാധാരണ ഉപയോഗിക്കുന്ന പേര്‌.
mixed decimalമിശ്രദശാംശം.പൂര്‍ണ്ണസംഖ്യയും ശുദ്ധദശാംശവും ചേര്‍ന്നത്‌. ഉദാ: 3.567.
MKS Systemഎം കെ എസ്‌ വ്യവസ്ഥ.മീറ്റര്‍, കിലോഗ്രാം, സെക്കണ്ട്‌ എന്നിവ അടിസ്ഥാന അളവുകളായെടുത്ത ദശാംശ വ്യവസ്ഥ. ഇത്‌ പരിഷ്‌കരിച്ചാണ്‌ പിന്നീട്‌ SI വികസിപ്പിച്ചത്‌.
Mobius bandമോബിയസ്‌ നാട.ഒരു തലം മാത്രമുള്ള പ്രതലം. നീണ്ട ഒരു നാട എടുത്ത്‌, ഒന്ന്‌ പിരിച്ച്‌ അഗ്രങ്ങള്‍ സമാന്തരമായി യോജിപ്പിച്ചാല്‍ ലളിതമായ ഒരു മോബിയസ്‌ നാടയായി. ഇതിന്‌ അകവും പുറവും ഇല്ല. moebius എന്നും എഴുതാറുണ്ട്‌. mobius strip എന്നത്‌ സമാനാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദമാണ്‌.
mode (maths)മോഡ്‌.ഒരേ രാശിയുടെ നിരീക്ഷണത്തിന്റെയോ മാപനത്തിന്റെയോ ഫലങ്ങളുടെ ശ്രണിയില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്ന അംഗം. 2, 8, 3, 8, 4 എന്നീ ദത്തങ്ങളുടെ മോഡ്‌ 8 ആണ്‌.
model (phys)മാതൃക.മോഡല്‍. ഒരു ഭൗതിക വ്യവസ്ഥയുടെ കൃത്യമായ ഗണിതവിവരണവും നിര്‍ധാരണവും സാധ്യമല്ലാത്ത സാഹചര്യത്തില്‍ ലളിതവും യാഥാര്‍ഥ്യത്തോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്നതുമായ ഒരു ഗണിത വിവരണം. അതുപയോഗിച്ചുള്ള ഏകദേശ നിര്‍ധാരണവും ഫലപ്രവചനവും ആണ്‌ മോഡലിംഗ്‌. ജ്യോതിശ്ശാസ്‌ത്രം, അണുകേന്ദ്രവിജ്ഞാനീയം എന്നീ മേഖലകളില്‍ പലപ്പോഴും മോഡലിംഗിനെ ആശ്രയിക്കേണ്ടിവരുന്നു.
modemമോഡം.ഒരു ഉപകരണത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ അതിനനുയോജ്യമായ വിധം ഡാറ്റ വിനിമയം ചെയ്യുന്ന ഉപാധി. modulator-de modulator എന്നതിന്റെ ചുരുക്കം. ഡിജിറ്റല്‍ സന്ദേശങ്ങളെ അനലോഗ്‌ സന്ദേശങ്ങളാക്കിയും തിരിച്ചും ആവശ്യാനുസരണം മാറ്റലാണ്‌ മോഡം ചെയ്യുന്നത്‌.
moderatorമന്ദീകാരി.ആണവ റിയാക്‌ടറില്‍ വിഘടനം മൂലം സൃഷ്‌ടിക്കുന്ന ന്യൂട്രാണുകളുടെ വേഗത കുറയ്‌ക്കുന്നതിനുപയോഗിക്കുന്ന വസ്‌തു. ഉദാ: ഘനജലം, ഗ്രാഫൈറ്റ്‌.
modulationമോഡുലനം.സന്ദേശം ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ എത്തിക്കുവാനുള്ള ഒരു മാര്‍ഗം. രണ്ട്‌ വിധത്തിലുണ്ട്‌. 1. analogue modulation അനുരൂപമോഡുലനം: ആവൃത്തി കുറഞ്ഞ സിഗ്നലുകളെ ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരിടത്തേക്ക്‌ എത്തിക്കുവാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. വളരെ ഉയര്‍ന്ന ആവൃത്തിയുള്ള ഒരു തരംഗത്തിലെ ചില രാശികള്‍ക്ക്‌ സിഗ്നലിന്‌ അനുസരിച്ച്‌ മാറ്റം വരുത്തിയാണ്‌ ഇത്‌ സാധിക്കുന്നത്‌. സിഗ്നലിന്‌ മോഡുലന തരംഗം എന്നും ഉയര്‍ന്ന ആവൃത്തിയുള്ള തരംഗങ്ങള്‍ക്ക്‌ വാഹകതരംഗം എന്നും പറയുന്നു. വാഹകതരംഗത്തിന്റെ ആയാമമാണ്‌ സിഗ്നലിനനുസരിച്ച്‌ മാറുന്നതെങ്കില്‍ ആയാമമോഡുലനം, ആവൃത്തിയാണ്‌ മാറുന്നതെങ്കില്‍ ആവൃത്തിമോഡുലനം, ഫേസ്‌ ആണ്‌ മാറുന്നതെങ്കില്‍ ഫേസ്‌ മോഡുലനം. 2. digital modulation ഡിജിറ്റല്‍ മോഡുലനം: ഡിജിറ്റല്‍ സ്‌പന്ദനങ്ങളിലൂടെ സന്ദേശം ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ എത്തിക്കുന്ന രീതി. പലവിധത്തിലും ഉണ്ട്‌. ഉദാ: പള്‍സ്‌ മോഡുലേഷന്‍, പള്‍സ്‌ ആംപ്ലിറ്റ്യൂഡ്‌ മോഡുലേഷന്‍. pulse modulation നോക്കുക.
moduleമൊഡ്യൂള്‍.ഒരു സ്‌പെയ്‌സ്‌ ക്രാഫ്‌റ്റില്‍ നിന്ന്‌ സ്വതന്ത്ര ചുമതല നിര്‍വഹിക്കാന്‍ കഴിയും വിധം വേര്‍പെടുത്താവുന്ന യൂണിറ്റ്‌.
modulus (maths)നിരപേക്ഷമൂല്യം.ഒരു രാശിയുടെ ചിഹ്നമോ ദിശയോ പരിഗണിക്കാത്ത കേവല മൂല്യം 'x' എന്ന രാശിയുടെ നിരപേക്ഷ മൂല്യം |x| എന്ന്‌ കുറിക്കുന്നു. ഉദാ: |5 | = 5; |-5 |= 5
modulus of elasticityഇലാസ്‌തികതാ മോഡുലസ്‌.-
Mohoമോഹോ.മോഹോറോവിച്ചിക്‌ വിച്ഛിന്നത എന്നതിന്റെ ചുരുക്കം.
Page 178 of 301 1 176 177 178 179 180 301
Close