modulation

മോഡുലനം.

സന്ദേശം ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ എത്തിക്കുവാനുള്ള ഒരു മാര്‍ഗം. രണ്ട്‌ വിധത്തിലുണ്ട്‌. 1. analogue modulation അനുരൂപമോഡുലനം: ആവൃത്തി കുറഞ്ഞ സിഗ്നലുകളെ ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരിടത്തേക്ക്‌ എത്തിക്കുവാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. വളരെ ഉയര്‍ന്ന ആവൃത്തിയുള്ള ഒരു തരംഗത്തിലെ ചില രാശികള്‍ക്ക്‌ സിഗ്നലിന്‌ അനുസരിച്ച്‌ മാറ്റം വരുത്തിയാണ്‌ ഇത്‌ സാധിക്കുന്നത്‌. സിഗ്നലിന്‌ മോഡുലന തരംഗം എന്നും ഉയര്‍ന്ന ആവൃത്തിയുള്ള തരംഗങ്ങള്‍ക്ക്‌ വാഹകതരംഗം എന്നും പറയുന്നു. വാഹകതരംഗത്തിന്റെ ആയാമമാണ്‌ സിഗ്നലിനനുസരിച്ച്‌ മാറുന്നതെങ്കില്‍ ആയാമമോഡുലനം, ആവൃത്തിയാണ്‌ മാറുന്നതെങ്കില്‍ ആവൃത്തിമോഡുലനം, ഫേസ്‌ ആണ്‌ മാറുന്നതെങ്കില്‍ ഫേസ്‌ മോഡുലനം. 2. digital modulation ഡിജിറ്റല്‍ മോഡുലനം: ഡിജിറ്റല്‍ സ്‌പന്ദനങ്ങളിലൂടെ സന്ദേശം ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ എത്തിക്കുന്ന രീതി. പലവിധത്തിലും ഉണ്ട്‌. ഉദാ: പള്‍സ്‌ മോഡുലേഷന്‍, പള്‍സ്‌ ആംപ്ലിറ്റ്യൂഡ്‌ മോഡുലേഷന്‍. pulse modulation നോക്കുക.

More at English Wikipedia

Close