Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
ion exchange chromatography | അയോണ്‍ കൈമാറ്റ ക്രാമാറ്റോഗ്രാഫി. | ചലിക്കുന്ന ദ്രാവക ഫേസിലുളള അയോണുകളും സ്ഥിരമായ ഖരഫേസിലെ അയോണുകളും തമ്മിലുളള കൈമാറ്റം വഴി മിശ്രിതങ്ങളെ വേര്‍തിരിക്കുന്ന ക്രാമാറ്റോഗ്രാഫിക് പ്രക്രിയ. |
ionic bond | അയോണിക ബന്ധനം. | - |
ionic crystal | അയോണിക ക്രിസ്റ്റല്‍. | ഈ ക്രിസ്റ്റലിന്റെ ജാലികാസൈറ്റുകളില്‍ സ്ഥിതി ചെയ്യുന്നത് ചാര്‍ജിത അയോണുകള്‍ ആയിരിക്കും. ഋണ അയോണും ധന അയോണും തമ്മിലുളള ആകര്‍ഷണബലം ഇവയെ ചേര്‍ത്തു നിര്‍ത്തുന്നു. ഉദാ : സോഡിയം ക്ലോറൈഡ് ക്രിസ്റ്റല്‍. |
ionic strength | അയോണിക ശക്തി. | അയോണുകളുടെ സാന്നിദ്ധ്യം മൂലം ഒരു ഇലക്‌ട്രാലൈറ്റിന്റെ ലായനിയിലെ വൈദ്യുതി ക്ഷേത്ര തീവ്രതയുടെ അളവ്. |
ionisation | അയണീകരണം. | ഒരു ആറ്റമോ തന്മാത്രയോ ഇലക്‌ട്രാണ്‍ സ്വീകരിക്കുകയോ നഷ്‌ടപ്പെടുത്തുകയോ ചെയ്യുന്നതുമൂലം ചാര്‍ജിത കണങ്ങള്‍ ആയി മാറുന്ന പ്രക്രിയ. |
ionisation energy | അയണീകരണ ഊര്‍ജം. | ഒരു ആറ്റത്തില്‍ നിന്ന് ബാഹ്യ ഷെല്ലിലെ ഒരു ഇലക്‌ട്രാണിനെ നീക്കം ചെയ്യുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊര്‍ജം. അയണീകരണ പൊട്ടന്‍ഷ്യല്‍ എന്നും പറയും. |
ionising radiation | അയണീകരണ വികിരണം. | അയണീകരണം നടത്താന്‍ കഴിവുളള വികിരണം. ഉദാ: ഗാമാവികിരണം. |
ionosphere | അയണമണ്‌ഡലം. | ചാര്‍ജുവാഹകങ്ങളായ സ്വതന്ത്രകണങ്ങള്‍ ഗണ്യമായ തോതിലുളള ഉന്നതാന്തരീക്ഷ ഭാഗം. ഇലക്‌ട്രാണ്‍ സാന്ദ്രതയെയും അതിലുളള വ്യതിയാനത്തെയും അടിസ്ഥാനമാക്കി അയണമണ്ഡലത്തെ പല തലങ്ങള്‍ അഥവാ ഉപമണ്‌ഡലങ്ങളായി തിരിച്ചിരിക്കുന്നു. 60 കി. മീ. മുതല്‍ 1000 കി. മീ. വരെ ഉയരത്തില്‍ ഇത് റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു. |
iridescent clouds | വര്‍ണാഭ മേഘങ്ങള്‍. | വിവിധവര്‍ണങ്ങളില്‍, പ്രത്യേകിച്ച് ഊതനിറത്തിലും പച്ചനിറത്തിലും കാണപ്പെടുന്ന ശിഥില മേഘക്കൂട്ടങ്ങള്‍. തണുത്തുറഞ്ഞ ജല ബിന്ദുക്കളില്‍ തട്ടി സൂര്യപ്രകാശത്തിന് വിഭംഗനം സംഭവിക്കുന്നതു കൊണ്ടാണ് ഈ വര്‍ണ ഭംഗി. |
iris | മിഴിമണ്ഡലം. | കശേരുകികളുടെയും സെഫാലോപോഡുകളുടെയും കണ്ണില്‍ ലെന്‍സിനു മുമ്പിലായി വര്‍ണ്ണകങ്ങള്‍ ഉളള ഭാഗം. പേശികളുടെ ഒരു നേര്‍ത്ത സ്‌തരമാണിത്. ഇതിന്റെ നടുവിലാണ്. പ്രകാശരശ്‌മികളെ അകത്തേക്ക് കടത്തിവിടുന്ന സുഷിരമായ കൃഷ്‌ണമണി സ്ഥിതിചെയ്യുന്നത്. പ്രകാശതീവ്രതയ്‌ക്കനുസരിച്ച് കൃഷ്‌ണമണിയുടെ വലുപ്പം ക്രമീകരിക്കുവാന്‍ കഴിയും. |
iron red | ചുവപ്പിരുമ്പ്. | വര്‍ണ്ണകമായി ഉപയോഗിക്കുന്ന ചുവന്ന നിറത്തിലുളള അയണ്‍ ഓക്‌സൈഡ്. (Fe2O3) |
irradiance | കിരണപാതം. | ഒരു പ്രതലത്തിലെ ഏകക വിസ്‌തൃതിയില്‍ പതിക്കുന്ന വികിരണ ഫ്‌ളക്‌സ്. യൂണിറ്റ് w/m2 . |
irrational number | അഭിന്നകം. | ഒരു പൂര്‍ണ സംഖ്യയായിട്ടോ രണ്ട് പൂര്‍ണ്ണസംഖ്യകളുടെ ഭാഗഫലമായിട്ടോ എഴുതാന്‍ കഴിയാത്ത സംഖ്യ. ഉദാ: √2, √3, π, e, log 2. |
irreversible process | അനുല്‍ക്രമണീയ പ്രക്രിയ. | - |
irreversible reaction | ഏകദിശാ പ്രവര്‍ത്തനം. | ഉത്‌പന്നങ്ങള്‍ വീണ്ടും പ്രതിപ്രവര്‍ത്തിച്ച് അഭികാരകങ്ങളുണ്ടാകാത്ത, അഥവാ ഒരു ദിശയിലേക്ക് മാത്രം നടക്കുന്ന പ്രതിപ്രവര്‍ത്തനം. |
IRS | ഐ ആര്‍ എസ്. | Indian Remote Sensing Satelliteഎന്നതിന്റെ ചുരുക്കം. വിദൂര സംവേദനത്തിനായി വിക്ഷേപിക്കപ്പെട്ട ഇന്ത്യന്‍ നിര്‍മ്മിത ഉപഗ്രഹ പരമ്പര. കൃഷി, വനം, ഭൂമിശാസ്‌ത്രം, ജലസ്രാതസുകള്‍ എന്നിങ്ങനെ ദേശീയ വികസനത്തില്‍ പരമപ്രാധാന്യമുളള മേഖലകളിലെ വിഭവവിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു. |
ischemia | ഇസ്‌ക്കീമീയ. | കലകളിലെ രക്തചംക്രമണത്തിന്റെ കുറവ്. |
ischium | ഇസ്കിയം | ആസനാസ്ഥി. ശ്രാണീവലയത്തിലെ എല്ലുകളില്‍ ഏറ്റവും പിന്‍ഭാഗത്തേത്. മനുഷ്യന്‍ ഇരിക്കുമ്പോള്‍ ഏറ്റവും അടിയില്‍ വരുന്നതിനാലാണ് ആസനാസ്ഥി എന്ന പേര്. |
isentropic process | ഐസെന്‍ട്രാപ്പിക് പ്രക്രിയ. | ഒരു വ്യവസ്ഥയുടെ എന്‍ട്രാപി സ്ഥിരമായി നില്‍ക്കുന്ന പ്രക്രിയ. അത്തരം പ്രക്രിയകളെ പ്രതിനിധീകരിക്കുന്ന ഗ്രാഫിനെ ഐസെന്‍ട്രാപ് എന്നു വിളിക്കുന്നു. |
island arc | ദ്വീപചാപം. | സമുദ്രത്തില്‍ അഭിസാരിഫലക അതിരുകളില്‍ ( convergent plate Margins) രൂപം കൊള്ളുന്ന അഗ്നി പര്‍വ്വത ദ്വീപുകളുടെ ശൃംഖല. സമുദ്രാന്തര്‍ ഗര്‍ത്തങ്ങള്‍ ഇതിനോട് ചേര്‍ന്ന് കാണപ്പെടുന്നു. |