അയണമണ്‌ഡലം.
ചാര്‍ജുവാഹകങ്ങളായ സ്വതന്ത്രകണങ്ങള്‍ ഗണ്യമായ തോതിലുളള ഉന്നതാന്തരീക്ഷ ഭാഗം. ഇലക്‌ട്രാണ്‍ സാന്ദ്രതയെയും അതിലുളള വ്യതിയാനത്തെയും അടിസ്ഥാനമാക്കി അയണമണ്ഡലത്തെ പല തലങ്ങള്‍ അഥവാ ഉപമണ്‌ഡലങ്ങളായി തിരിച്ചിരിക്കുന്നു. 60 കി. മീ. മുതല്‍ 1000 കി. മീ. വരെ ഉയരത്തില്‍ ഇത് റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്നു.