iris

മിഴിമണ്ഡലം.

കശേരുകികളുടെയും സെഫാലോപോഡുകളുടെയും കണ്ണില്‍ ലെന്‍സിനു മുമ്പിലായി വര്‍ണ്ണകങ്ങള്‍ ഉളള ഭാഗം. പേശികളുടെ ഒരു നേര്‍ത്ത സ്‌തരമാണിത്‌. ഇതിന്റെ നടുവിലാണ്‌. പ്രകാശരശ്‌മികളെ അകത്തേക്ക്‌ കടത്തിവിടുന്ന സുഷിരമായ കൃഷ്‌ണമണി സ്ഥിതിചെയ്യുന്നത്‌. പ്രകാശതീവ്രതയ്‌ക്കനുസരിച്ച്‌ കൃഷ്‌ണമണിയുടെ വലുപ്പം ക്രമീകരിക്കുവാന്‍ കഴിയും.

More at English Wikipedia

Close