Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
endocardium എന്‍ഡോകാര്‍ഡിയം. ഹൃദയഅറകളുടെ ഉള്ളിലെ സ്‌തരം.
endocarpആന്തരകഞ്ചുകം.സപുഷ്‌പി സസ്യങ്ങളുടെ ഫലത്തില്‍ ഏറ്റവും അകത്തെ കഞ്ചുകം.
endocrine glandഅന്തഃസ്രാവി ഗ്രന്ഥി.ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥികള്‍.
endocytosisഎന്‍ഡോസൈറ്റോസിസ്‌.ജീവകോശങ്ങള്‍ മാധ്യമത്തില്‍ നിന്ന്‌ പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രക്രിയ. phagocytosis, pinocytosis ഇവ വഴിയാണ്‌ പദാര്‍ഥങ്ങള്‍ അകത്തേക്കെടുക്കുക.
endodermഎന്‍ഡോഡേം.ജന്തുക്കളുടെ ഭ്രൂണപാളികളില്‍ ഏറ്റവും അകത്തുള്ളത്‌. ഈ കോശപാളിയില്‍ നിന്നാണ്‌ കുടലും അതോടു ബന്ധപ്പെട്ട ഗ്രന്ഥികളും ഉണ്ടാകുന്നത്‌.
endodermisഅന്തര്‍വൃതി.ആവൃതിക്കും സ്റ്റീലിക്കും ഇടയില്‍ കാണപ്പെടുന്ന കോശനിര. വേരുകളില്‍ ഇതു വളരെ പ്രകടമായിരിക്കും. vascular bundle നോക്കുക.
endoergic ഊര്‍ജശോഷണ പ്രക്രിയ cf exoergic
endogamyഅന്തഃപ്രജനം.1. അടുത്ത ബന്ധമുള്ള രണ്ടു ജീവികളുടെ ബീജങ്ങള്‍ തമ്മിലുള്ള സംയോജനം. 2. ഒരേ സസ്യത്തിലെ പുഷ്‌പങ്ങള്‍ തമ്മിലുള്ള പരാഗണം.
endometriumഎന്‍ഡോമെട്രിയം.ഗര്‍ഭാശയഭിത്തിയുടെ അകവശത്തെ പൊതിഞ്ഞിരിക്കുന്ന ശ്ലേഷ്‌മ പാളി. ആര്‍ത്തവ ചക്രത്തോടനുബന്ധിച്ച്‌ ഇതിനും ഒരു വൃദ്ധിക്ഷയ ചക്രം ഉണ്ട്‌.
endomitosisഎന്‍ഡോമൈറ്റോസിസ്‌.കോശമര്‍മ്മം വിഭജിക്കാതെ ക്രാമസോമുകള്‍ മാത്രം ഇരട്ടിയാകുന്ന പ്രക്രിയ. ഈ പ്രക്രിയമൂലം ബഹുപ്ലോയിഡി ഉണ്ടാകും. ഷഡ്‌പദങ്ങളില്‍ ഇത്‌ സാധാരണമാണ്‌. കശേരുകികളുടെയും സസ്യങ്ങളുടെയും ചില കലകളിലും ഇതു നടക്കുന്നുണ്ട്‌.
Endonucleaseഎന്‍ഡോന്യൂക്ലിയേസ്‌.DNA തന്മാത്രയെ പ്രത്യേക സ്ഥാനങ്ങളില്‍ മുറിക്കുന്ന പ്രക്രിയയ്‌ക്ക്‌ രാസത്വരകമായി ഉപയോഗിക്കുന്ന എന്‍സൈം.
endoparasiteആന്തരപരാദം.ആതിഥേയ ജീവിയുടെ ശരീരത്തിനുള്ളില്‍ ജീവിക്കുന്ന പരാദം. ഉദാ: നാടവിര.
endoplasmഎന്‍ഡോപ്ലാസം.പ്രാട്ടോസോവകളിലും മറ്റും കോശസ്‌തരത്തിനും എക്‌റ്റോപ്ലാസത്തിനും അകത്തായുള്ള കോശദ്രവ്യം. ഇത്‌ എക്‌റ്റോപ്ലാസത്തെ അപേക്ഷിച്ച്‌ കൂടുതല്‍ ദ്രാവകാവസ്ഥയിലായിരിക്കും. എക്‌റ്റോപ്ലാസത്തെയും എന്‍ഡോപ്ലാസത്തെയും വേര്‍തിരിക്കുന്ന വ്യക്തമായ അതിര്‍ത്തി ഇല്ല.
endoplasmic reticulumഅന്തര്‍ദ്രവ്യ ജാലിക.യൂക്കാരിയോട്ടിക കോശങ്ങളിലെ കോശദ്രവ്യത്തില്‍ കാണുന്ന, പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന സഞ്ചി പോലുള്ള ഭാഗങ്ങള്‍. പരന്നതോ ട്യൂബ്‌ പോലുള്ളതോ ആയ അറകളായിരിക്കും ഇവ. പരന്ന അറകളുടെ സ്‌തരങ്ങള്‍ക്കു പുറത്തായി കാണുന്ന ചെറിയ തരികള്‍ റൈബോസോമുകളാണ്‌. ഇത്തരം പരുക്കന്‍ എന്‍ഡോ പ്ലാസ്‌മിക ജാലികകളിലാണ്‌ പ്രാട്ടീന്‍ സംശ്ലേഷണം നടക്കുന്നത്‌. ട്യൂബ്‌ പോലുള്ള ജാലത്തിന്റെ പുറത്ത്‌ റൈബോസോമുകളില്ല. അതിനാല്‍ അവയെ മിനുസമായ അന്തര്‍ദ്രവ്യജാലികയെന്നു വിളിക്കും. സ്റ്റീറോയ്‌ഡുകളുടെ സംശ്ലേഷണം നടക്കുന്നത്‌ ഇവയിലാണ്‌. cell നോക്കുക.
endoskeletonആന്തരാസ്ഥിക്കൂടം.കശേരുകികളുടെ ശരീരത്തിനകത്തുള്ള അസ്ഥിക്കൂടം.
endosperm ബീജാന്നം.ആവൃതബീജികളുടെ വിത്തില്‍ കാണുന്ന ത്രിപ്ലോയ്‌ഡ്‌ കല. ഇതില്‍ സ്റ്റാര്‍ച്ച്‌, ഹെമിസെല്ലുലോസ്‌, പ്രാട്ടീനുകള്‍, കൊഴുപ്പ്‌, എണ്ണ മുതലായവ അടങ്ങിയിരിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ സംഭൃതാഹാരമാണിത്‌. ചിലയിനം വിത്തുകളില്‍ ഇത്‌ മുഴുവനായും ഭ്രൂണ വളര്‍ച്ചയ്‌ക്ക്‌ ഉപയോഗിക്കപ്പെടും. മറ്റുള്ളവയില്‍ ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോഴും ബീജാന്നം ബാക്കിയാവും.
endosperm nucleusബീജാന്ന മര്‍മ്മം.ആവൃതബീജികളില്‍ ത്രികസംലയനം വഴി ഉണ്ടാകുന്ന ആദ്യത്തെ ത്രിപ്ലോയ്‌ഡ്‌ കോശം. ഇതില്‍ നിന്ന്‌ ബീജാന്നം രൂപം കൊള്ളുന്നു.
endospermous seedബീജാന്നയുക്ത വിത്ത്‌.ആവൃതബീജികളില്‍, ഭ്രൂണവളര്‍ച്ചയ്‌ക്കുശേഷവും ബീജാന്നം ബാക്കിയാവുന്ന വിത്തുകള്‍.
endospore എന്‍ഡോസ്‌പോര്‍.ചില ബാക്‌ടീരിയങ്ങളിലും നീല ഹരിത ആല്‍ഗകളിലും കാണുന്ന, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള സ്‌പോര്‍. ഇതിന്‌ കട്ടിയുള്ള കവചമുണ്ടായിരിക്കും.
endotheliumഎന്‍ഡോഥീലിയം.ഹൃദയം, രക്തക്കുഴലുകള്‍, ലിംഫ്‌ കുഴലുകള്‍ ഇവയുടെ ഭിത്തിയുടെ അകം പൊതിയുന്ന പരന്ന കോശങ്ങളുടെ പാളി.
Page 100 of 301 1 98 99 100 101 102 301
Close