ബീജാന്നം.
ആവൃതബീജികളുടെ വിത്തില്‍ കാണുന്ന ത്രിപ്ലോയ്‌ഡ് കല. ഇതില്‍ സ്റ്റാര്‍ച്ച്, ഹെമിസെല്ലുലോസ്, പ്രാട്ടീനുകള്‍, കൊഴുപ്പ്, എണ്ണ മുതലായവ അടങ്ങിയിരിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ സംഭൃതാഹാരമാണിത്. ചിലയിനം വിത്തുകളില്‍ ഇത് മുഴുവനായും ഭ്രൂണ വളര്‍ച്ചയ്‌ക്ക് ഉപയോഗിക്കപ്പെടും. മറ്റുള്ളവയില്‍ ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോഴും ബീജാന്നം ബാക്കിയാവും.