Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
endothermic reaction | താപശോഷക പ്രവര്‍ത്തനം. | താപം ആഗിരണം ചെയ്യപ്പെടുന്ന രാസപ്രവര്‍ത്തനം. ഉദാ: അമോണിയം ക്ലോറൈഡ് ജലത്തില്‍ ലയിക്കുമ്പോള്‍ ചുറ്റുപാടില്‍ നിന്നും താപം ആഗിരണം ചെയ്യുന്നു. |
energy | ഊര്‍ജം. | ഒരു വ്യവസ്ഥയുടെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയെ കാണിക്കുന്ന രാശി. ഊര്‍ജം നിര്‍മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാവുന്നതാണ്. ഇതാണ് ഊര്‍ജസംരക്ഷണ നിയമം. ഐന്‍സ്റ്റൈന്റെ സിദ്ധാന്തമനുസരിച്ച് ദ്രവ്യവും ഊര്‍ജവും ഒരേ സത്തയുടെ രണ്ട് രൂപങ്ങളാണ്. |
englacial | ഹിമാനീയം. | ഹിമത്തിലുള്ളത് എന്ന അര്‍ഥമുള്ള പദം. ഉദാ: ഹിമാനീയ അരുവി ( englacial stream). |
engulf | ഗ്രസിക്കുക. | ഗ്രസിക്കുക. |
enrichment | സമ്പുഷ്‌ടനം. | (phy) ഒരു മൂലകത്തിന്റെ ഒന്നിലേറെ ഐസോടോപ്പുകളടങ്ങിയ സാമ്പിളില്‍ ഏതെങ്കിലും ഒരു ഐസോടോപ്പിന്റെ തോത് വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ. മറ്റ് ഐസോടോപ്പുകള്‍ നീക്കം ചെയ്യുകയാണിതിനുള്ള മാര്‍ഗം. ഉദാ: പ്രകൃതിദത്ത യുറേനിയത്തില്‍ U235 ന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയ. |
ensiform | വാള്‍രൂപം. | വാള്‍രൂപം. |
ENSO | എന്‍സോ. | El Nino Southern Oscillationഎന്നതിന്റെ ചുരുക്കം. 1923ല്‍ ഗില്‍ബര്‍ട്ട് വാക്കര്‍ നടത്തിയ നിരീക്ഷണങ്ങള്‍ സൂചിപ്പിച്ചത് പസിഫിക്കില്‍ അന്തരീക്ഷമര്‍ദം കൂടുമ്പോള്‍ ഇന്ത്യാ സമുദ്രത്തില്‍ മര്‍ദം കുറയുന്നു എന്നാണ്; അതുപോലെ തിരിച്ചും. ഏതാനും വര്‍ഷം കൊണ്ടാണീ ചക്രം പൂര്‍ത്തിയാകുന്നത്. ഇതിന്റെ ഫലമായി ഉഷ്‌ണമേഖലയ്‌ക്കു കുറുകെ വലിയ അളവില്‍, മന്ദഗതിയില്‍ നടക്കുന്ന വായുപ്രവാഹത്തെ വാക്കര്‍ ദക്ഷിണ ദോലനം ( Southern oscillations) എന്നു വിളിച്ചു. ഇപ്പോള്‍ ഇത് ENSO എന്നാണറിയപ്പെടുന്നത്. പസിഫിക്കില്‍ ചൂടു കൂടുന്ന കാലമാണ് എല്‍നിനോ. പസിഫിക്കിന്റെ കിഴക്കന്‍ മേഖലയില്‍ ശീതകാലാവസ്ഥ രൂപപ്പെടുന്നതാണ് ലാനിനാ (അര്‍ഥം, ചെറിയ പെണ്‍കുട്ടി). ഇത് രണ്ടും ചേര്‍ന്നതാണ് എന്‍സോ. |
entero kinase | എന്ററോകൈനേസ്. | കശേരുകികളുടെ ചെറുകുടലിലെ ഒരു എന്‍സൈം. ഇത് ട്രിപ്‌സിനോജനെ ട്രിപ്‌സിന്‍ ആക്കി മാറ്റുന്നു. |
enteron | എന്ററോണ്‍. | എന്‍ഡോഡേം കൊണ്ട് അകം ആവരണം ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണത്തിന്റെ അന്നപഥം. |
enthalpy | എന്‍ഥാല്‍പി. | ഒരു താപഗതിക വ്യൂഹത്തിന്മേല്‍ പ്രയോഗിക്കപ്പെടുന്ന മര്‍ദം ( P), അതിന്റെ വ്യാപ്‌തം ( V) എന്നിവയുടെ ഗുണനഫലവും വ്യൂഹത്തിന്റെ ആന്തരിക ഊര്‍ജവും ( E) കൂട്ടിക്കിട്ടുന്നത്. (H=E+PV). |
enthalpy of reaction | അഭിക്രിയാ എന്‍ഥാല്‍പി. | അഭികാരകങ്ങള്‍ ഉത്‌പന്നങ്ങളായി പരിണമിക്കുമ്പോള്‍ എന്‍ഥാല്‍പിയില്‍ ഉണ്ടാകുന്ന മാറ്റം. |
entity | സത്ത | (phy) സ്വതന്ത്രമായ നിലനില്‍പ്പുള്ളത്. ഉദാ: ഭൗതികസത്ത. |
Entomology | ഷഡ്‌പദവിജ്ഞാനം. | ഷഡ്‌പദങ്ങളെക്കുറിച്ചുള്ള പഠനം. |
entomophily | ഷഡ്‌പദപരാഗണം. | ഷഡ്‌പദങ്ങള്‍ മുഖേനയുള്ള പരാഗണം. |
entrainer | എന്‍ട്രയ്‌നര്‍. | സാധാരണ സ്വേദനം വഴി വേര്‍തിരിക്കാനാവാത്ത ദ്രാവക മിശ്രിതങ്ങളില്‍ അത് സാധ്യമാക്കാനായി ചേര്‍ക്കുന്ന പദാര്‍ഥം. |
entrainment | സഹവഹനം. | 1. ശക്തമായ ഒഴുക്കിനോടൊപ്പം അവക്ഷിപ്‌തങ്ങള്‍ ഇളകി അടിയിലൂടെ നീങ്ങുകയോ നിലംബിതമായി ഒഴുകുകയോ ചെയ്യുന്നത്. 2. ഒരു പ്രദേശത്തുകൂടി കടന്നുപോകുന്ന ശക്തമായ വായു പ്രവാഹത്തില്‍ ചുറ്റുപാടിലെ വായുകൂടി വഹിക്കപ്പെടുന്ന പ്രക്രിയ. 3. രണ്ട് സമുദ്രജലപ്രവാഹങ്ങള്‍ അടുത്തടുത്ത് പോകുമ്പോള്‍ ഘര്‍ഷണം മൂലം ഒരു പ്രവാഹത്തിലെ ജലം മറ്റേതിലേക്ക് മാറി ഒഴുകല്‍. |
entropy | എന്‍ട്രാപ്പി. | 1. സാംഖ്യിക ഭൗതികത്തില്‍ ഒരു വ്യൂഹത്തിലെ ക്രമരാഹിത്യത്തിന്റെ അളവ്. 2. താപഗതിക വ്യൂഹത്തെ സംബന്ധിച്ച ഒരു ഫലനം. ഒരു വ്യുല്‍ക്രമണീയ പ്രക്രിയയില്‍ ചുറ്റുപാടില്‍ നിന്ന് വ്യൂഹം സ്വീകരിക്കുന്ന താപത്തെ ( δQ) അതിന്റെ കേവലതാപനില ( T) കൊണ്ട് ഹരിച്ചുകിട്ടുന്നതാണ് എന്‍ട്രാപ്പിയിലെ മാറ്റം. dS = δQT |
environment | പരിസ്ഥിതി. | ഒരു ജീവിയുടെ ചുറ്റുപാട്. ഇതില്‍ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. |
enyne | എനൈന്‍. | തന്മാത്രയിലെ കാര്‍ബണ്‍ അണുക്കള്‍ തമ്മില്‍ ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള ഹൈഡ്രാകാര്‍ബണ്‍ തന്മാത്ര. |
enzyme | എന്‍സൈം. | ജൈവരാസപ്രക്രിയകള്‍ക്ക് ഉല്‍പ്രരകമായി പ്രവര്‍ത്തിക്കുന്ന പ്രാട്ടീന്‍. പൊതുവേ എന്‍സൈമുകള്‍ നിശ്ചിത രാസപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉല്‍പ്രരകമായി പ്രവര്‍ത്തിക്കുന്നു. ചൂട്, pH തുടങ്ങിയവയിലുള്ള മാറ്റം അവയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. |