Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
A | അ | അഡെനിന്‍ എന്ന അമിനോ അമ്ലത്തിന്റെ ചുരുക്കം |
A | അ | ആമ്പിയര്‍ എന്നതിന്റെ പ്രതീകം. |
A | ആങ്സ്ട്രാം | ആങ്സ്ട്രാം യൂണിറ്റ് (10^-10 m, 0.1 nm) |
AA | അമിനോ അമ്ലം | അമിനോ അമ്ലം എന്നതിന്റെ ചുരുക്കം. |
aa | ആ | ഒരിനം ലാവ. പരുപരുത്ത ഈ ലാവ താരതമ്യേന ചൂട് കുറഞ്ഞ മാഗ്മാ പ്രവാഹത്തിന്റെ ഫലമായുണ്ടാകുന്നു. |
AAAS | American Association for the Advancement of Science എന്നതിന്റെ ചുരുക്കം. | ശാസ്‌ത്രത്തെയും സമൂഹത്തെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യു എസ് സംഘടന |
ab | അബ് | വൈദ്യുത ഏകകങ്ങള്‍ക്ക് സമാനമായ കേവല (absolute) വിദ്യുത്‌കാന്തിക ഏകകങ്ങള്‍ക്കു ചേര്‍ക്കുന്ന സൂചകപദം. |
ab ampere | അബ് ആമ്പിയര്‍ | വൈദ്യുത ഏകകങ്ങള്‍ക്ക് സമാനമായ കേവല (absolute) വിദ്യുത്‌കാന്തിക ഏകകങ്ങള്‍ക്കു ചേര്‍ക്കുന്ന സൂചകപദം. |
ab ohm | അബ് ഓം | വൈദ്യുത ഏകകങ്ങള്‍ക്ക് സമാനമായ കേവല (absolute) വിദ്യുത്‌കാന്തിക ഏകകങ്ങള്‍ക്കു ചേര്‍ക്കുന്ന സൂചകപദം. |
Abacus | അബാക്കസ് | കണക്ക് കൂട്ടുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം. ക്രിസ്‌തുവിന് മുമ്പ് ഏകദേശം 2500 ല്‍ ചൈനക്കാര്‍ കണ്ടുപിടിച്ചു. |
abaxia | അബാക്ഷം | കാണ്ഡത്തിന് എതിര്‍വശം. (ഇലകളുടെയും ദളങ്ങളുടെയും മറ്റും വശം സൂചിപ്പിക്കാന്‍) |
abdomen | ഉദരം | കശേരുകികളില്‍ ഹൃദയവും ശ്വാസകോശങ്ങളും ഒഴികെയുള്ള അവയവങ്ങള്‍ അടങ്ങിയ ശരീരഭാഗം. കുടല്‍, കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ ഇവിടെയാണ് കാണപ്പെടുന്നത്. സസ്‌തനികളില്‍ മാത്രം ഈ ഭാഗത്തിന്റെ മുന്‍വശത്തെ അതിര്‍ത്തി ഡയഫ്രം ആണ്. അകശേരുകികളില്‍ പെട്ട ആര്‍ത്രാപോഡുകളുടെ മൂന്നു ശരീരഭാഗങ്ങളില്‍ ഒന്നാണിത്. തലയും നെഞ്ചും കഴിഞ്ഞാലുള്ള ഈ ഭാഗത്തിലെ ഖണ്ഡങ്ങളെല്ലാം ഒരുപോലെയിരിക്കും. |
aberration | വിപഥനം | ലെന്‍സുകൊണ്ടോ ദര്‍പ്പണം കൊണ്ടോ രൂപീകരിക്കപ്പെടുന്ന പ്രതിബിംബത്തിന്റെ ഒരു ന്യൂനത. രണ്ടു വിധത്തിലുണ്ട്. 1. chromatic aberration വര്‍ണ്ണവിപഥനം. ലെന്‍സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ന്യൂനത. അപവര്‍ത്തനാങ്കം തരംഗദൈര്‍ഘ്യത്തെ ആശ്രയിക്കുന്നതിനാല്‍ ഓരോ വര്‍ണവും ലെന്‍സിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്രീകരിക്കുന്നത് ഒരേ ബിന്ദുവിലല്ല. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു. 2. spherical aberration ഗോളീയ വിപഥനം. ലെന്‍സിനും ഗോളീയ ദര്‍പ്പണത്തിനും ബാധകം. ലെന്‍സിന്റെ/ ദര്‍പ്പണത്തിന്റെ വിവിധ സ്ഥാനങ്ങളില്‍ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്‌മികളുടെ ഫോക്കല്‍ദൂരം വ്യത്യസ്‌തമാണ്. അക്ഷത്തോട് അടുത്ത രശ്‌മികളുടെ ഫോക്കസല്ല അകന്ന രശ്‌മികളുടേത്. തന്മൂലം പ്രതിബിംബം അവ്യക്തമാവുന്നു. |
abietic acid | അബയറ്റിക് അമ്ലം | റെസിനില്‍ നിന്ന് ലഭിക്കുന്ന ക്രിസ്റ്റലീയ കാര്‍ബണിക അമ്ലം |
abiogenesis | സ്വയം ജനം | അജൈവ പദാര്‍ഥങ്ങളില്‍ നിന്ന് രാസപരിണാമം വഴിയാണ് ജീവനുണ്ടായത് എന്ന സിദ്ധാന്തം. ജീവജാലങ്ങള്‍ അജൈവ പദാര്‍ഥങ്ങളില്‍ നിന്ന് സ്വയം ജനിക്കുന്നുവെന്ന പഴയ സിദ്ധാന്തവും ഈ പേരില്‍ അറിയപ്പെടുന്നു. |
abiotic factors | അജീവിയ ഘടകങ്ങള്‍ | - |
ablation | അപക്ഷരണം | 1. ഒഴുകുന്ന ജലം, കാറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനഫലമായി പാറകള്‍ക്ക് സംഭവിക്കുന്ന തേയ്‌മാനം. |
ablation | അപക്ഷരണം | 2. ഉരുകല്‍, ബാഷ്‌പീകരണം തുടങ്ങിയവ വഴി ഹിമാനികളുടെയും ഹിമപാളികളുടെയും കനം കുറഞ്ഞ് ഇല്ലാതാകല്‍. |
abomesum | നാലാം ആമാശയം | അയവെട്ടുന്ന ജന്തുക്കളുടെ സങ്കീര്‍ണമായ ആമാശയത്തിലെ നാലാമത്തെ അറ. |
aboral | അപമുഖ | ശരീരത്തില്‍ വായയ്‌ക്ക് മറുവശത്തുള്ള. |