ശാസ്ത്രകലണ്ടർ
Events in January 2025
-
അതെന്താ ഇന്ന് പുതുവര്‍ഷമായേ?ആദ്യത്തെ ക്ഷുദ്രനക്ഷത്രം
ആദ്യത്തെ ക്ഷുദ്രനക്ഷത്രം
All day
January 1, 2025ക്ഷുദ്രഗ്രഹത്തെ ആദ്യമായി ഇറ്റാലിയിൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗ്യൂസപ്പെ പിയാസി കണ്ടെത്തി (1801). റോമൻ കൃഷിദേവതയായ സിറസിന്റെ പേരാണതിന് അദ്ദേഹം നൽകിയത്. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിൽ ഉള്ള ഛിന്നഗ്രഹവലയത്തിൽ പെട്ട ഒരു സൗരയൂഥ ഖഗോളവസ്തു ആണ് സിറസ്. ശാസ്ത്രജ്ഞന്മാർ ഇതിനെ ഇപ്പോൾ ഒരു കുള്ളൻ ഗ്രഹം ആയാണ് കണക്കാക്കുന്നത്. ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവും ഇതു തന്നെ. സിറസിന്റെ വ്യാസം ഏതാണ്ട് 950 കിമി ആണ്. ഒൻപത് മണിക്കൂർ കൊണ്ട് സ്വയം ഭ്രമണം ചെയ്യുന്ന സിറസ് ഏതാണ്ട് 4.6 വർഷം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്നു.
സത്യേന്ദ്രനാഥ് ബോസ്സത്യേന്ദ്രനാഥ് ബോസ്
All day
January 1, 2025ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്.
-
വില്യം മോർഗന്റെ ജനനം
വില്യം മോർഗന്റെ ജനനം
All day
January 3, 2025ക്ഷീരപഥം ഒരു സർപ്പിളാകാര ഗ്യാലക്സിയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ വില്യം മോർഗണിന്റെ ജനനം - 1906 ജനുവരി 3
-
ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം
ഗലീലിയോ ഗലീലി ചരമവാര്‍ഷികദിനം
All day
January 8, 2025ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ എന്നും ഓര്‍ക്കപ്പെടുന്ന പേരാണ് ഇറ്റാലിയന്‍ ശാസ്ത്രഞ്ജന്‍ ഗലീലിയോ ഗലീലി (1564 – 1642) .
-
ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം
ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം
All day
January 17, 2025ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും പിറന്നത്.