വരൾച്ചയേയും മണ്ണിന്റെ തകർച്ചയും നേരിടാനായി സൗദി അറേബ്യ മണലാരണ്യങ്ങളെ വീണ്ടും ഹരിതാഭമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് വടക്ക് നീണ്ടുനിവർന്നുകിടക്കുന്ന മണലാരണ്യമായ താദിഖ് നാഷണൽ പാർക്കിന്റെ നടുവിൽ ഉയർന്നുനിൽക്കുന്ന, പാറകൾ നിറഞ്ഞ ഒരിടത്താണ് അബ്ദുള്ളാ ഇബ്രാഹിം അലീസ്സാ നിൽക്കുന്നത്. പാർക്കിന്റെ മാനേജരായ അബ്ദുള്ള നിൽക്കുന്നതിനു താഴെ ചെങ്കുത്തായ ഭൂമിയിൽ ശ്രദ്ധാപൂർവ്വം നട്ടുപിടിപ്പിച്ചിട്ടുള്ള കുറ്റിച്ചെടികളും ചെറുമരങ്ങളും നിരയായി നിൽക്കുന്ന തട്ടുകൾ കാണാം. ഈ പ്രദേശത്തെ മരുഭൂമിയിൽ നിന്ന് ആരും കൊതിക്കുന്ന പ്രകൃതികേന്ദ്രമാക്കി മാറ്റിയ തഴച്ചുവളരുന്ന പച്ചപ്പാണത്.
“ഞാനിവിടെയാണ് വളർന്നുവന്നത്. കുഞ്ഞുന്നാളിലേ മുതൽ ഇത് തകർന്നുകൊണ്ടിരിക്കുന്നതും മരുഭൂമിയി മാറുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു. എന്നാൽ വനവൽക്കരണപദ്ധതികളും സംരക്ഷണവും കരുതലും വഴി ഈ പ്രദേശം പരിപൂർണ്ണമായും മാറിക്കഴിഞ്ഞു”, അലീസ്സാ പറയുന്നു.
ആഴമേറിയ താഴ്വരകളുടെ പേരിൽ അറിയപ്പെട്ടിരുന്ന 600 ചതുരശ്രകിലോമീറ്ററുള്ള ഈ പാർക്കിനെ പുനസ്ഥാപിപ്പിക്കുന്നതിന് 2,50,000 മരങ്ങളും 10 ലക്ഷം കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കേണ്ടിവന്നു. ഈ പ്രദേശത്ത് അപൂർവ്വമായി ലഭിക്കുന്ന മഴവെള്ളം പിടിച്ചുവയ്ക്കുന്നതിന് ജീവനക്കാർ മുകൾത്തട്ടുകളിൽ ഡാമുകളുണ്ടാക്കി.
നാട്ടിലും വിദേശങ്ങളിലും ഉള്ള അതിവിശാലമായ മണലാരണ്യങ്ങളെ വീണ്ടും പച്ചപിടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് താദിഖ് നാഷണൽ പാർക്കിന്റെ പുനരുദ്ധാരണം. പശ്ചിമേഷ്യയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലുമെമ്പാടുമുള്ള രാജ്യങ്ങളെ ഗ്രസിക്കാനിടയുള്ള വരൾച്ച, മരുവൽക്കരണം, ഭൂമിയുടെ വിനാശം എന്നിവയെ കൈകാര്യം ചെയ്യുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണ് ഈ മുന്നേറ്റം.
ഈ പ്രദേശങ്ങളിലെ കൃഷിയോഗ്യമായ ഭുമിയുടെ മുക്കാൽ പങ്കും ഇപ്പോഴേ തകർന്നുകഴിഞ്ഞു. ജനസംഖ്യയുടെ 60 ശതമാനം ഇപ്പോഴേ ജലക്ഷാമം അനുഭവിക്കാന്‍ തുടങ്ങി. ഇത് 2050 ഓടുകൂടി വർദ്ധിക്കം.
“മണ്ണ് ജീവിതത്തെ താങ്ങിനിർത്തുന്ന അടിസ്ഥാനമായ തൂണാണ്. സമുദ്രം, കാലാവസ്ഥ എന്നിവയോടൊപ്പം ഈ ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ അതും നിർണ്ണായകമാണ്.” സൗദി അറേബ്യയുടെ പരിസ്ഥിതിവകുപ്പ് ഡെപ്യൂട്ടി മിനിസ്റ്ററായ ഒസാമാ ഇബ്രാഹിം ഫക്യൂഹാ പറഞ്ഞു.
വീഡിയോ കാണാം
വിവർത്തനം
പരിസരദിന ലേഖനങ്ങളും മത്സരങ്ങളും
മുൻവർഷങ്ങളിലെ പരിസ്ഥിതിദിന ടൂൾക്കിറ്റുകൾ സ്വന്തമാക്കാം
കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ
SCIENCE OF CLIMATE CHANGE
- കാലാവസ്ഥാമാറ്റത്തിന്റെ ഭൌതികശാസ്ത്രം
- ഭാവിയിലെ കാലാവസ്ഥാമാറ്റം പ്രവചിക്കുന്നതെങ്ങനെ ?
- കാലാവസ്ഥാമാറ്റത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ
- കാലാവസ്ഥാമാറ്റം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
- സമുദ്രങ്ങളും കാലാവസ്ഥാമാറ്റവും
- ചരിത്രാതീത കാലത്തെ കാലത്തെ കാലാവസ്ഥ
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – അഡാപ്റ്റേഷനും ജിയോ എഞ്ചിനിയറിംഗും
- കാലാവസ്ഥാമാറ്റത്തെ എങ്ങനെ നേരിടാം – മിറ്റിഗേഷൻ
- കുറഞ്ഞ കാർബൺ സമ്പദ് വ്യവസ്ഥ
- കാലാവസ്ഥാമാറ്റവും സമൂഹവും