റിച്ചാർഡ് ഫെയിൻമാൻ

പ്രൊഫ.കെ.ആര്‍.ജനാര്‍ദ്ദനന്‍

ഐൻസ്റ്റൈനു ശേഷം ശാസ്ത്രലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനായിരുന്നു അമേരിക്കക്കാരനായിരുന്ന റിച്ചാർഡ് ഫെയിൻമാൻ (Richard Feynman 1918-1988).

1965 ൽ ഫിസിക്സ്സിനുള്ള നൊബേൽ സമ്മാനം മറ്റു രണ്ട് ശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ടു. ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് തുടക്കം കുറിച്ചത് ഫെയിൻമാനായിരുന്നു. മൗലിക കണങ്ങളുടെ പ്രതിപ്രവർത്തനങ്ങളെ പ്രതീകാത്മകമായി വിവരിക്കുന്ന ഫെയിൻമാൻ ചിത്രങ്ങൾ എന്ന് സമ്പ്രദായത്തിന് രൂപം നൽകി. പ്രശസ്തനായ ഒരു ശാസ്ത്ര സാഹിത്യകാരൻ കൂടി ആയിരുന്നു ഫെയിൻമാൻ. അദ്ദേഹത്തെപ്പറ്റി രസകരങ്ങളായ അനേകം കഥകൾ പ്രചാരത്തിലുണ്ട്. പ്രിൻസെറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം ഫെയിൻമാൻ ആറ്റം ബോംബിന്റെ നിർമാണത്തിനായുള്ള മാൻഹാട്ടൻ പ്രോജക്റ്റിന്റെ ഭാഗമായി അലമോസിലെത്തി. ക്ഷയരോഗ ബാധിതയാണെന്ന് അറിഞ്ഞിട്ടും, സുഹ്രുത്തുക്കളുടേയും ബന്ധുക്കളുടേയും വിലക്കുകൾ അവഗണിച്ച് കാമുകിയായ ആർലിനെ അദ്ദേഹം വിവാഹം കഴിച്ചു.

Feynman diagram of electron/positron annihilation

അതീവ രഹസ്യമായി സംഘടിപ്പിച്ച മാൻഹാട്ടൻ പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞർ എല്ലാം അപരനാമങ്ങളിലാണ് അറിയപ്പെട്ടത്.  പല രാജ്യങ്ങളിൽ നിന്നെത്തിയ അവർ പരസ്പരം അറിയാതെയാണ് പണിയെടുത്ത്. അലമോസിലെ ഒരു സ്കൂൾ ലാബറട്ടറയായി മാറ്റുകയായിരുന്നു ചുറ്റിലും കമ്പിമുള്ളുവേലി കെട്ടി, പ്രോജക്റ്റ് വളപ്പ് സുരക്ഷിതമാക്കി പാസ്സിലാതെ ആരേയും അകത്തേക്കൊ പുറത്തേക്കൊ വിട്ടിരുന്നില്ല. ഫെയിൻമാൻ നവവധുവിനെ ചികിത്സയ്ക്കായി സമീപത്തുള്ള ഒരു സാനറ്റോറിയത്തിൽ പ്രവേശിപ്പിച്ചു. അവരെ പരിചരിക്കാൻ യുവാവായ ഫെയിൻമാന് ഇടയ്ക്കിടെ പുറത്തു പോകണമായിരുന്നു. എന്നാൽ കടുത്ത നിയന്ത്രണം അതിന് തടസ്സമായി. കമ്പിവേലിയിൽ ഒരു പഴുതുണ്ടാക്കി സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് പണിയൊപ്പിച്ചിരുന്നു പലനാൾ കള്ളന് ഒരുനാൾ പിടിക്കപ്പടുമല്ലോ. അധികാരികൾ പഴുതടച്ച് വേലി കൂടുതൽ ഭദ്രമാക്കി.അതോടെ വേലിചാടൽ അവസാനിച്ചു സെന്ററിൽ നിന്നും അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും ആയ കത്തുകൾ സുരക്ഷാ ഉദ്യോഗസ്ഥർ തുറന്നു വായിക്കുമായിരുന്നു. ഫെയിൻമാൻ നിർദേശിച്ചതനുസരിച്ച് ആർലിൻ ഫെയിൻമാന് അയക്കുന്ന കത്തുകൾ കീറി തുണ്ടുകളാക്കിയാണ് അയച്ചിരുന്നത്. അവ കൂട്ടിച്ചേർത്തു വായിക്കാൻ ക്ഷമയില്ലാത്തതിനാൽ അധികൃതർ അങ്ങനെ തന്നെ ഫെയിൻമാനെ ഏല്പിക്കും. അദ്ദേഹം ശ്രദ്ധയോടെ കടലാസ് തുണ്ടുകൾ ഒന്നിച്ച് ചേർത്ത് കത്തുകൾ വായിച്ചു വന്നു.

നമ്പർ ലോക്കുകളുടെ കോംമ്പിനേഷൻ കണ്ടെത്തി ലോക്കുകൾ തുറക്കുന്നത് ഫെയിൻമാന് ഒരു തമാശയായിരുന്നു. ഒരിക്കൽ ഓഫീസർ ഇൻ ചാർജ് ഇല്ലാതിരുന്ന അവസരത്തിൽ ലോസ്അലമോസ് സെന്റർ ഓഫീസ് രഹസ്യ ഗവേഷണഫയലുകൾ സൂക്ഷിച്ചിരുന്ന ലോക്കർ ഫെയിൻമാൻ തുറന്നു. പിന്നീട് ഒരു തുണ്ടു കടലാസിൽ “guess who”എന്ന് എഴുതി ലോക്കറിൽ നിക്ഷേപിച്ച ശേഷം അടച്ചു. പിന്നീട് അധികാരി ലോക്കറിൽ ഈ കുറിപ്പ് കണ്ട് അസ്വസ്ഥനായി. പക്ഷെ ആളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

കടപ്പാട് വിക്കിപീഡിയ

നൊബേൽ സമ്മാനം സ്വീകരിച്ച് തിരിച്ചെത്തിയ ഫെയിൻമാൻ താൻ പഠിച്ച സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ സൂക്ഷിച്ചിരുന്ന ഫെയിൻമാന്റെ പഴയ അക്കാദമിക റെക്കോർഡുകൾ കാണിച്ചു. അതിൽ ഒരു ക്ലാസ് ടീച്ചർ എഴുതിയ Low IQ എന്ന കമന്റ് അദ്ദേഹത്തെ ചിരിപ്പിച്ചു. പിന്നീട് അവിടെ കൂടിയവരെ അഭിസംബോധന ചെയ്ത് ഫെയിൻമാൻ പ്രസ്താവിച്ചു നോബൽ സമ്മാനം ലഭിക്കുന്നത് അത്ര കേമപ്പെട്ട കാര്യമൊന്നും അല്ല. എന്നാൽ എന്നെപ്പോലെ Low IQ ഉള്ള ഒരാൾക്ക് കിട്ടുന്നത് മഹത്തായ കാര്യമാണ്.

ഒരു വിരുന്നുസത്ക്കാരത്തിൽ ആതിഥേയ കാപ്പിയിൽ ലൈം വേണോ ക്രീം വേണോ എന്ന് ഫെയിൻമാനോട് ചോദിച്ചു. മറ്റെന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഫെയിൻമാൻ രണ്ടും എന്ന് മറുപടി കൊടുത്തു. ആതിഥേയ “Surely you are joking Mr Feynman”, എന്ന് പറഞ്ഞു. ഫെയിൻമാന്റെ ഏറ്റവും വായിക്കപ്പെട്ട പുസ്തകത്തിന് അദ്ദേഹം നല്കിയ പേര് Surely you are joking Mr Feynman എന്നു തന്നെ.

Surely you are joking Mr Feynman പുസ്തകത്തിന്റെ കവര്‍

പത്നിയുടെ മരണശേഷം മകൾക്കും ശാസ്ത്രത്തിനും വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. കാൻസർ രോഗം വന്ന് മരണത്തെ അഭിമുഖീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഃഖം മകളെ നല്ല നിലയിൽ എത്തിക്കുന്നതിന് മുമ്പ് മരിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു.


റിച്ചാർഡ് ഫെയിൻമാന്റെ ധാരാളം അവതരണങ്ങള്‍ You tube ല്‍ ലഭ്യമാണ്. The Relation of Mathematics and Physics എന്ന അവതരണം കാണാം.

അധികവായനയ്ക്ക്

  1. ഫെയിന്‍മാന്‍ ലെക്ചറുകള്‍ക്ക്  https://www.feynmanlectures.caltech.edu/

Leave a Reply