Read Time:7 Minute

United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ

അതിവേഗം വളരുന്ന ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണിന്റെ മധ്യത്തിൽ സാമൂഹ്യസംഘടനയായ എബിലിറ്റീസ് ഫൗണ്ടേഷൻ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ഒരു കൃഷിത്തോട്ടമുണ്ട്. അവിടെ വെടിപ്പോടെ നിരയായി നിൽക്കുന്ന പഴങ്ങളും പച്ചക്കറികളും കാണാം. പ്രത്യേകപരിചരണം ആവശ്യമുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കുവാന്‍ ഈ തോട്ടം ആണ് സഹായകമാകുന്നത്.

ഈ തോട്ടത്തിനരികെതന്നെ മഴവെള്ളം സംഭരിക്കുന്ന ഒരു കുളവും (ടാങ്കും) ആ വെള്ളം തോട്ടത്തിൽ വിന്യസിക്കുന്നതിനുള്ള ചെറിയ കുഴലുകളുടെ ശൃംഘലയുമുണ്ട്. ഈ സംവിധാനം വളരെ നിർണ്ണായകമാണ്. ജലസമൃദ്ധമായ കരീബിയന്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്താണ് കിംഗ്സ്റ്റൺ സ്ഥിതിചെയ്യുന്നതെങ്കിലും കാലാവസ്ഥാവ്യതിയാനം ആ നഗരത്തിന് ഒരുകാലത്ത് വിശ്വസിക്കാമായിരുന്ന മഴ താളംതെറ്റാനും അത് ഇതുപോലുള്ള തുള്ളിനന (Drip irrigation) സംവിധാനം കൃഷിക്ക് അനിവാര്യമാക്കാനും ഇടയാക്കി.

എബിലിറ്റീസ് ഫൗണ്ടേഷനിൽ നിന്നുള്ള ഇൻസ്ട്രക്ടർ പോളെറ്റ് വില്യംസ് Photo by Irati Durban Aguinagalde 

വരൾച്ചയേറിയ കാലാവസ്ഥയിലും തോട്ടം നിലനിർത്തിക്കൊണ്ടുപോകാനുള്ള ഫൗണ്ടേഷന്റെ പ്രയത്നങ്ങളേക്കുറിച്ച് അതിന്റെ ഇൻസ്ട്രക്ടറായ പോളെറ്റ് വില്യംസ് പറയുന്നത് ഇപ്രകാരം ആണ്: “വിട്ടുകൊടുക്കില്ല ഞാൻ. ഞാനൊരു പോരാളിയാണ്”. കിംഗ്സ്റ്റണിൽ ഇതുപോലുള്ള മഴവെള്ളസംഭരണ ടാങ്കുകൾ ലഭിച്ച ആറ് കമ്യൂണിറ്റി സെന്റർ സ്കൂളുകളിലൊന്നാണ് എബിലിറ്റീസ് ഫൗണ്ടേഷൻ. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി പരിപാടിയായ യു എൻ ഇ പി യുടെ നേതൃത്വത്തിൽ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന ‘സിറ്റി അഡാപ്ട്’ ആണ് ഈ സംവിധാനമൊരുക്കുന്നത്.

‘ഗ്ലോബൽ എൻവയൺമെന്റ് ഫെസിലിറ്റിയുടെ’ സാമ്പത്തികസഹായത്തോടെയുള്ള ഈ പരിപാടിവഴി ജമൈക്ക, എൽ സാൽവഡോർ, മെക്സിക്കോ എന്നിവിടങ്ങളിലുള്ള 1,30,000 ത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.

“നാളെ കാലാവസ്ഥാവ്യതിയാനം ഒരു പ്രശ്നമല്ല. ആ പ്രതിസന്ധിയിൽ നിന്നുണ്ടായ ദുരിതങ്ങളുമായി കരീബിയന്‍ പ്രദേശത്തെ രാജ്യങ്ങൾ ഇപ്പോഴേ മൽപ്പിടുത്തത്തിലാണ്” എന്നാണ് ലാറ്റിന്‍ അമേരിക്കയ്ക്കും കരീബിയന്‍ പ്രദേശത്തിനുമായുള്ള യു എൻ ഇ പി യുടെ റീജിയണൽ ഡയറക്ടർ യുവാൻ ബെല്ലോ പറയുന്നത്. “എന്നാൽ സിറ്റി അഡാപ്ട് പോലുള്ള പദ്ധതികൾ കാണിക്കുന്നത് സമൂഹങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി സമരസപ്പെടാനും രാഷ്ട്രങ്ങൾക്ക് അവരുടെ ജനങ്ങൾക്ക് കൂടുതൽ സ്ഥായിയായ ഭാവി ഉണ്ടാക്കാനും കഴിയും എന്നുതന്നെയാണ്.” അദ്ദേഹം തുടർന്നു.

ഭൂമിയുടെ കാലാവസ്ഥ മാറുന്നതോടെ വരൾച്ചയുടെ പിശാച് വളരുകയാണ്. മഴയുടെ അനിശ്ചിതത്വം മൂലം മനുഷ്യവംശത്തിന്റെ മുക്കാൽ പങ്കിനും 2050 ഓടെ മഴക്കുറവിന്റെ ദുരിതം അനുഭവപ്പെടും.

ജൂൺ 5 ന് സൗദി അറേബ്യ ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യമരുളും. ഇക്കൊല്ലത്തെ ദിനാചരണത്തിന്റെ വിഷയം മരുവൽക്കരണം, ഭൂതലവിനാശം, വരൾച്ചയിൽ നിന്നുള്ള പിൻമാറ്റം എന്നതാണ്.

https://www.unep.org/news-and-stories/story/rains-falter-jamaicas-urban-farmers-race-adapt

വിവർത്തനം

പരിസരദിന ലേഖനങ്ങളും മത്സരങ്ങളും

മുൻവർഷങ്ങളിലെ പരിസ്ഥിതിദിന ടൂൾക്കിറ്റുകൾ സ്വന്തമാക്കാം

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ പച്ചത്തുരുത്തിന്റെ വീണ്ടെടുപ്പ്
Next post കാലാവസ്ഥാ ചർച്ചകൾ: ഇന്ത്യയുടെ ഇടപെടലുകൾ
Close