Read Time:1 Minute
ഈ എപ്പിസോഡിൽ നമ്മൾ സംസാരിക്കുന്നത് വിജ്ഞാനോത്സവങ്ങളെക്കുറിച്ചാണ്. വിജ്ഞാനപരീക്ഷയിൽ തുടങ്ങി വിജ്ഞാനോത്സവങ്ങളിലേക്ക് മാറിയ ഈ പരിപാടി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയാകർഷിച്ച ഇടപെടലുകളിൽ ഒന്നാണ്. വിജ്ഞാനപ്പരീക്ഷയിൽ നിന്ന് വിജ്ഞാനോത്സവങ്ങളിലേക്കുള്ള മാറ്റം എങ്ങനെയുണ്ടായി എന്നും കൊറോണകാലത്ത് വിജ്ഞാനോത്സവം കുട്ടികളിലേക്ക് എത്തുന്നത് എങ്ങിനെയാണെന്നും സംസാരിക്കാനായി, വിജ്ഞാനോത്സവചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നതിനുവേണ്ടി, വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന വിനോദ് മാഷ് നമ്മുടെ കൂടെയുണ്ട്. മാഷോടൊപ്പം പ്രൊഫ. കെ.പാപ്പൂട്ടി, ഡോ.സി. രാമകൃഷ്ണൻ, ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ എന്നിവരും സംഭാഷണത്തിൽ പങ്കു ചേരുന്നു.
കേൾക്കാം
Heard the talk fully…
Waiting for the next episode